ദുബായില്‍ അറസ്റ്റിലായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ പവന്‍ താക്കൂറിനെ ഉടന്‍ ഇന്ത്യയിൽ എത്തിക്കും. രണ്ട് ദിവസം മുമ്പ് ദല്‍ഹിയില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ 282 കോടിയുടെ മാരക രാസലഹരിയായ മെറ്റാമിന്‍ എത്തിച്ചതിന് പിന്നില്‍ പവന്‍ താക്കൂറും സംഘവുമാണെന്നാണ് സൂചന.
ഇതിനുപുറമെ, കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ 2,500 കോടിയുടെ കൊക്കെയ്ന്‍ എത്തിച്ച റാക്കറ്റിന്റെ മുഖ്യ സൂത്രധാരനാണ് പവന്‍ താക്കൂര്‍. സപ്തംബറില്‍ എന്‍സിബി ഇന്റര്‍പോള്‍ വഴി താക്കൂറിനെതിരെ അന്താരാഷ്‌ട്ര സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇയാളുടെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും 118 മ്യൂള്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
ദുബായിയിലും ഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്ന ഹവാല ശൃംഖലയുടെ ഭാഗമാണ് ഇയാള്‍. ലഹരിക്കടത്തില്‍ നിന്നുള്ള കള്ളപ്പണം ഇയാള്‍ ഇതിലൂടെയാണ് വെളുപ്പിച്ചിരുന്നത്. 2019 മുതല്‍ ദുബായിയിലാണ് പവന്‍ താക്കൂറിന്റെ താമസം. ദുബായ് ഹില്‍സ് എസ്റ്റേറ്റിലെ ഒരു വില്ല ഉള്‍പ്പെടെ നിരവധി സ്വത്തുക്കളും ആഡംബര കാറുകളും ഇയാള്‍ക്കുണ്ട്.
Story Highlights : 282-crore-drug-case-pawan-thakur-to-be-extradited-india/
















