ഞാനും ഒരു സ്ത്രീയാണ്,എന്റെ ഹൃദയത്തിൽ കുത്തിയാലും ചുവന്ന രക്തമാണ്…രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയായപ്പോൾ മുകേഷിനെതിരെ വെളിപ്പെടുത്തലുമായി ഇര. സിനിമയില്‍ അവസരം ലഭിക്കാന്‍ വഴങ്ങിത്തരണമെന്നും മോശമായി സംസാരിച്ചെന്നുമായിരുന്നു പരാതിക്കാരി അന്ന് പറഞ്ഞിരുന്നത് , എന്നാലതിനെതിരെ സർക്കാർ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല . തനിക്കെതിരെ കള്ള കേസ് കൊടുത്ത ആളിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇര പറയുന്നു.
ഞാനുമൊരു സ്ത്രീയാണ് .. എനിക്കുമുണ്ട് രണ്ടു പെൺകുട്ടികൾ , എന്റെ പച്ച ഹൃദയമാണ്, എന്റെ ഹൃദയത്തിൽ കുത്തിയാലും വരുന്നത് ചുവന്ന രക്തമാണ്. ഒരു സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ കള്ള കേസ് കൊടുത്തു, ആരാണ് ആ കുട്ടിയെ കൊണ്ട് കാശ് കൊടുത്ത് കള്ള കേസ് കൊടുത്തത് , അത്ഈ എന്ത് കൊണ്ട് സർക്കാർ കണ്ട പിടിക്കുന്നില്ല, എനിക്ക് പ്രൊട്ടക്ഷൻ നൽകുന്നില്ല. ഒഴുകുന്ന കണ്ണ് നീര് കേരളത്തിന് ശാപമാണ്, എനിക്ക് നിങ്ങളിന്മേൽ ഒരു വിശ്വാസമില്ല,
സർക്കാരിന് വേണ്ടി ഞാൻ എല്ലാം ചെയ്തു എന്നിട്ടും അവരെന്നെ തള്ളി കളഞ്ഞു”
സിനിമയില്‍ അവസരം ലഭിക്കാന്‍ വഴങ്ങിത്തരണമെന്നും മോശമായി സംസാരിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച മുകേഷ് നടിക്കെതിരേ രംഗത്തെത്തിയിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്നും അവസരം ലഭിച്ചപ്പോള്‍ പരാതി നല്‍കിയതാണെന്നുമായിരുന്നു മുകേഷിന്റെ വാദം.
















