‘ഇനി നമ്മള്‍ എന്തുചെയ്യും മല്ലയ്യാ’ എന്ന സിനിമാ ഡയലോഗാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എടുത്ത കേസില്‍ ഓര്‍മ്മ വരുന്നത്. ചോദിക്കുന്നത് എം.പി ഷാഫി പറമ്പിലും, രാഹുല്‍ മാങ്കൂട്ടവും, കെ. സുധാകരനും, സീമാ ജി നായരും, രാഹുല്‍ ഈശ്വറും ഒക്കെയാണ്. പറയാവുന്ന പോയിന്റുകളെല്ലാംൈ പറഞ്ഞ് മാധ്യമ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളും അടിച്ചടിച്ചു പിടിച്ചു നിന്നു. അതും ഇന്നലെ വരെ. പക്ഷെ, ഇരയും പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് പരാതി നല്‍കിയതോടെ കാര്യങ്ങളെല്ലാം കൈവി്ു പോയി. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലീസ് ലുക്ക്ഔട്ട് നവോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസെടുത്തു. എഫ്.ഐ.ആര്‍ ഇട്ടു. ഇതുവരെയും ഒരു പരാതി പോലും ഇല്ലാത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ശരിക്കും പെട്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന്റെ ഘട്ടമായതിനാല്‍ കോണ്‍ഗ്രസും യു.ഡി.എഫും കടുത്ത പ്രതിരോധത്തിലുമായി. രാഹുല്‍ മാങ്കൂട്ടത്തിലിനെ എല്ലാവര്‍ക്കുമറിയാം. പീഡനം നടത്തിയ ആളെന്ന രീതിയിലും, ഗര്‍ഭച്ഛദ്രം നടത്താന്‍ പ്രേരിപ്പിച്ച ആളെന്ന രീതിയിലും. എന്നാല്‍, പീഡനത്തിന് ഇരയായത് ആരാണെന്ന് ഇപ്പോഴും അവ്യക്തമാണ്. മാധ്യമങ്ങളോ രാഹുല്‍ മാങ്കൂട്ടമോ അത് പറഞ്ഞിട്ടുമില്ല. എന്നാല്‍, എല്ലാവര്‍ക്കുമറിയാം, പക്ഷെ, ആരും പറയില്ല. ഈ ധൈര്യം വെച്ചാണ് രാഹുല്‍ മാങ്കൂട്ടവും, രാഹുലിനെ അനുകൂലിക്കുന്നവരും കേസു കൊടുക്കാന്‍ വെല്ലുവിളിച്ചിരുന്നത്. ഇപ്പോള്‍ പരാതിയുമുണ്ട്. കേസുമുണ്ട്. ഇനി സര്‍ക്കാര്‍ എന്തു ചെയ്യുമെന്നതാണ് ചോദ്യം. പക്ഷെ, അവിടെയെല്ലാം എടുത്തു പറയാനാകുന്ന ഒരു പേരുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം ഈ പരാതിയില്‍ എടുക്കാന്‍ പോകുന്ന നടപടിയെ കുറിച്ച് വ്യക്തതയുമുണ്ട്. കാരണം, ‘:ഹൂ കെയേഴ്‌സ്’ എന്നു ചോദിച്ചിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഇര തിരിച്ചു പറയുകയാണ് ‘CM കെയേഴ്‌സ്’ എന്ന്. നീതിനിഷേധം നേരിടുന്ന മനുഷ്യരുടെ സ്വകാര്യതക്ക് ഒരു ഭംഗവും വരാതെയാണ് കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ധൈര്യമായി മുഖ്യമന്ത്രിയുടെ അടുത്ത് നേരിട്ടു ചെന്ന് പരാതി പറയാനാകും. സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സര്‍ ജോമോള്‍ ജോസഫിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘WHO CARES’ ന് ബദലായി ‘CM CARES’ എന്നാണ് ജോമോള്‍ ജോസഫ് പോസ്റ്റില്‍ തലക്കെട്ടിനൊപ്പം വെച്ചിരിക്കുന്നത്.
ജോമോള്‍ ജോസഫിന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ പോസ്റ്റര്‍ തന്നെ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയും അതിനൊപ്പം എഴുതിയിരിക്കുന്ന ‘WHO CARES കൊച്ചിന്റെ തന്ത’ എന്ന വാചകവുമാണ്. മാത്രമല്ല, അവരുടെ പോസ്റ്റുകളെല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള പോസ്റ്റുകളുമാണ്. ഗര്‍ഭച്ഛിദ്രത്തെ മഹത്വവത്ക്കരിക്കുന്നവരെയെല്ലാം ജോമോള്‍ ജോസഫ് തന്റെ പോസ്റ്റുകളിലൂടെ വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ റോള്‍ ഒരു അച്ഛന്റെ സ്ഥാനത്താണ് കണ്ടിരിക്കുന്നത്. സ്വന്തം മകള്‍ക്ക് വന്നുഭവിച്ച ഒരു വിഷയത്തില്‍ ഇടപെടുന്ന അച്ഛനെപ്പോലെത്തന്നെ. അതുകൊണ്ടാണ് ഏത് മൂഡ് അച്ഛന്‍ മോഡ് എന്ന് തലക്കെട്ടിട്ടുകൊണ്ട് പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നതും.
ജോമോള്‍ ജോസഫിന്റെ പോസ്റ്റ് ഇങ്ങനെ
CM Cares..
ഏത് മോഡ് ? അച്ഛന്‍ മോഡ്പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായശേഷം കണ്ടുവരുന്ന ഒരു പ്രത്യേകതയുണ്ട്..
സ്വാഭാവീക നീതിയുടെ നിഷേധം നേരിട്ട സ്ത്രീകള്‍ക്ക് അവസാന പ്രതീക്ഷയായി മുഖ്യമന്ത്രിയെ നേരിട്ട് പോയികണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പറയാം. കേരള മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ മറ്റു തിരക്കുകള്‍ മുഴുവന്‍ മാറ്റിവെച്ച് മണിക്കൂറുകള്‍ അവര്‍ക്ക് വേണ്ടി നല്‍കാന്‍ തയ്യാറാകുന്നു.
എന്നാല്‍ മറ്റു മുഖ്യമന്ത്രിമാരെപ്പോലെ അവരോടൊപ്പമുള്ള ഫോട്ടോകളോ വീഡിയോകളോ മാധ്യമങ്ങളിലേക്ക് നല്‍കുകയോ, മാധ്യമങ്ങളെ വിളിച്ച് വരുത്തി അതൊരു വലിയ സംഭവമാക്കിമാറ്റുകയോ ചെയ്യാതെ ഇങ്ങനെ നീതിനിഷേധം നേരിടുന്ന മനുഷ്യരുടെ സ്വകാര്യതക്ക് ഒരു ഭംഗവും വരാതെയാണ് കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയായ ഭാവനക്ക് പൊതുസമൂഹത്തിനുമുന്നില്‍ വരാനും തനിക്കാണ് ആക്രമണം നേരിട്ടത് എന്ന് മുഖം മറക്കാതെ പറയാനും ധൈര്യം ലഭിച്ചത് പിണറായി വിജയന്‍ എന്ന കേരള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ്.
അതുപോലെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാവില്‍ നിന്നും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ ക്രൂരതകള്‍ നേരിട്ട പെണ്‍കുട്ടി അക്കാര്യം തന്റെ ഐഡന്റിറ്റി മറച്ചുകൊണ്ട് പൊതുസമൂഹത്തോട് തുറന്നു പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത സൈബര്‍ ആക്രമണങ്ങളും വേട്ടയാടലുകളുമാണ്. അതും കഴിഞ്ഞ മൂന്ന് മാസക്കാലം
എന്നാല്‍ ഇന്നലെ ആ പെണ്‍കുട്ടി തിരിവനതപുരത്ത് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചെന്ന് പിണറായി വിജയനെ നേരിട്ട് കണ്ടതോടെ ഈ കഥകള്‍ ഒക്കെ മാറി. മൂന്ന് മണിക്കൂറോളം സമയമാണ് മുഖ്യന്ത്രി ആ പെണ്‍കുട്ടിക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടിരുന്നത്. അവളുടെ കൈവശമുള്ള തെളിവുകള്‍ മുഴുവന്‍ അവള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ കൈകളിലേക്കാണ് കൈമാറിയത്. അവള്‍ക്ക് അവളുടെ ദൈന്യതയില്‍ അത്രമേല്‍ വിശ്വാസം കേരളത്തിലെ മുഖ്യമന്ത്രിയെ ആയിരുന്നു.
അവള്‍ മനസ്സിലെ ഭാരം മുഴുവന്‍ കേരളമുഖ്യമന്ത്രിക്ക് മുന്നില്‍ ഇറക്കി വെച്ചശേഷം തളര്‍ന്നു വീഴുകയായിരുന്നു..
ആ പെണ്‍കുട്ടിക്ക് വേണ്ട സകല പിന്തുണയും മുഖ്യമന്ത്രി അവള്‍ക്ക് വാഗ്ദാനം ചെയ്തശേഷം, അവളുടെ പരാതി ക്രൈംബ്രാഞ്ച് ADGP യെ ഓഫീസിലേക്ക് വിളിച്ച് വരുത്തി അദ്ദേഹത്തിന് കൈമാറുകയാണ് കേരള മുഖ്യമന്ത്രി ചെയ്തത്. എന്നാല്‍ അതിന് ശേഷം പോലും മുഖ്യമന്ത്രി മാധ്യമങ്ങളോട് ഇതെക്കുറിച്ച് ഒരു വാക്ക് സംസാരിക്കാന്‍ പോലും തയ്യാറായില്ല.
എന്നാല്‍ അഹന്തയോടെ ഈ നാട്ടിലെ നിയമത്തെയും സമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന്മാസവും നടന്ന വേട്ടക്കാരന്, പെണ്‍കുട്ടി മുഖ്യമന്ത്രിയെ കാണുന്നു എന്ന വാര്‍ത്ത വന്ന നിമിഷംമുതല്‍ മൊബൈല്‍ ഫോണും ഓഫ് ചെയ്ത് ഒളിവിലേക്ക് പോകേണ്ടിവന്നു.
മുഖ്യമന്ത്രി തന്റെമുന്നില്‍ വന്ന പെണ്‍കുട്ടിയുടെ ആവലാതി പരിഹരിക്കുക എന്നതിനും അവള്‍ക്ക് മനസീകമായും നിയമപരമായും വേണ്ട പിന്തുണ നല്‍കുക എന്നതിനുമപ്പുറം ഇതൊരു രാഷ്ട്രീയ വിഷയമായി കൈകാര്യം ചെയ്തില്ല, മറിച്ച് ഒരു മകള്‍ അച്ഛനോട് ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ കാണിക്കേണ്ട അവധാനതയോടെയാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നത് ഈ സമൂഹത്തിലെ നീതിനിഷേധം നേരിടുന്ന മറ്റു സ്ത്രീകള്‍ക്കും വലിയൊരു പ്രത്യാശയാണ്..
ഏത് മോഡ് ? അച്ഛന്‍ മോഡ്
CONTENT HIGH LIGHTS; Which mode? Father mode? CM Cares…: Rahul caught in a mob; Complaint of rape and abortion; Police issue lookout notice and wait
















