ആയഞ്ചേരി: ഏറെ നാളുകളായി കാത്തിരുന്ന പഞ്ചായത്ത് ഓഫീസ് പരിസരത്തെ റോഡിന് ‘പുനർജ്ജന്മം’ ലഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ പുതുതായി തയ്യാറാക്കിയ റോഡ് പൊതുജനങ്ങൾക്ക് ഔദ്യോഗികമായി തുറന്നു നൽകി.
രോഡിനോട് ചേർന്ന പ്രദേശത്ത് വെള്ളം പോകാനുള്ള സംവിധാനമില്ലാത്തതിനാൽ തുടർച്ചയായി വെള്ളക്കെട്ട് രൂപപ്പെട്ടത് വർഷങ്ങളായി നാട്ടുകാർക്ക് തലവേദനയായിരുന്നുണ്ട്. പി ഡബ്ള്യു ഡി വിഭാഗം പദ്ധതി കൈക്കൊള്ളാതിരുന്നത് ജനങ്ങളെ വലിയ ദുരിതത്തിലാക്കുകയും ചെയ്തു. നിരവധി രാഷ്ട്രീയ കക്ഷികൾ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും റീ-താറിങ് നടപ്പിലാകാതെ നീണ്ടുനിന്നിരുന്നു.
ഇതിനൊടുവിൽ എം.പി. ഷാഫി പറമ്പിലിന്റെയും എം.എൽ.എ കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെയും ഇടപെടൽ ഫലമായി ആവശ്യമായ ഫണ്ട് അനുവദിക്കപ്പെട്ടു.
വെള്ളക്കെട്ട് പതിവായിരുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് നിർമ്മാണവും മറ്റു ഭാഗങ്ങളിൽ റീ-താറിങ് പ്രവൃത്തിയും നടത്തിയാണ് റോഡ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ റോഡ് നാട്ടുകാരിൽ വലിയ ആശ്വാസം പകരുകയാണ്.
















