Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“രാഹുലിനെ” കാക്കാന്‍ ഇടം വലം നോക്കാതെ “രാഹുല്‍” ?: സന്ദീപ് വാര്യരെ കൊണ്ട് പോസ്റ്റ് ഇടീച്ചു; രാഹുല്‍ ഈശ്വറിന്റെ വാദം കൊള്ളുന്നതാര്‍ക്ക് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2025, 01:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചവരില്‍ മുമ്പിലാണ് രാഹുല്‍ ഈശ്വര്‍. സീമാ ജി. നായരും പിന്നാലെംയുണ്ടെങ്കിലും തെളിവുകള്‍ നിരത്തി പ്രതിരോധിക്കാന്‍ തയ്യാറാകുന്നത് രാഹുല്‍ ഈശ്വര്‍ മാത്രമാണ്. ഈ വിഷയത്തില്‍ പറയാന്‍ പാടില്ലാത്തതായുള്ള കാര്യങ്ങള്‍ പരമാവധി മറച്ചു വെയ്ച്ചു കൊണ്ടാണ് പരാതിക്കാരിക്കെതിരേ രാഹുല്‍ ഈശ്വറിന്റെ പ്രതിരോധം തീര്‍ക്കല്‍. മാധ്യമങ്ങളും പോലീസും, രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമാകുമെന്നാണ് മാങ്കൂട്ടത്തിലിനൊപ്പം നില്‍ക്കുന്നവര്‍ കരുതുന്നത്.

ഇന്നു രാവിലെ രാഹുല്‍ ഈശ്വര്‍ ഇട്ട വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്, പെണ്‍കുട്ടിയുടെ ഭര്‍ത്താവുമായി സംസാരിച്ചിട്ടുണ്ട് എന്നാണ്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പൊതു സമൂഹത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നതില്‍ തര്‍ക്കമില്ല. കാരണം, പരാതിക്കാരിക്ക് ഇപ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പറയാവുന്നതും, പരാതി കൊടുക്കാവുന്നതുമായ പ്രത്യക്ഷ ഇടപെടലിനുള്ള എല്ലാവഴികളുമുണ്ട്. എന്നാല്‍, പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇരയുടെ പേരോ, ഇരെയെക്കുറിച്ചുള്ള മറ്റു കാര്യങ്ങളോ പൊതു സമൂഹത്തില്‍ പറയാന്‍ കഴിയാത്ത സ്ഥിതിയും. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നത്.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി പൊരുതുന്ന രാഹുല്‍ ഈശ്വര്‍ തെളിവുകള്‍ നിരത്തിയും, വിശ്വസനീയമായ വസ്തുതകള്‍ പറഞ്ഞും മുന്നോട്ടു പോകുമ്പോള്‍ പരാതിക്കാരിയും പ്രതിരോധത്തിലാവുകയാണ്. അഴര്‍ ഇപ്പോഴും ഡിവോഴ്‌സ്ഡ് അല്ല എന്ന വെളിപ്പെടുത്തല്‍, അവര്‍ വിവാഹിത ആയിരുന്നു എന്ന വെളിപ്പെടുത്തല്‍ ഇതെല്ലാം പ്രതിരോധം തീര്‍ക്കുന്ന വെളിപ്പെടുത്തലുകളാണ്. അതുപോലെയാണ് സന്ദീപ് വാര്യരെ കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമാകുന്ന ഫേസ്ബുക്ക്‌പോസ്റ്റ് ഇടീച്ചത്. ഇത് മറ്റൊരു തെളിവായി മാരുകയാണ്. പരാതിക്കാരി പറഞ്ഞ കാര്യം തെറ്റാണെന്നു തെളിയിക്കാനുള്ള പോസ്‌റാറായി ഇത് മാറുകയാണ്.

ഇന്നു രാവിലെയാണ് രാഹുല്‍ ഈശ്വര്‍ യൂട്യൂബ് ചാനലിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ പാരാതിക്കാരിക്കെതിരേ പറഞ്ഞ കാര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മറുപടി നല്‍കിയത്. ആ വിവാഹത്തില്‍ ഞാന്‍ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെണ്‍കുട്ടി ഉന്നയിച്ച വാദം ശരിയല്ല എന്നാണ് സന്ദീപ് വാര്യര്‍ തന്റെ പേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്. ഇത് ഇപ്പോള്‍ വൈറലാവുകയാണ്. ഇന്നു രാവിലെ രാഹുല്‍ ഈശ്വര്‍ തന്റെ വീഡിയോയില്‍ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമെന്ന് പറഞ്ഞിരുന്നു. പരാതിക്കാരിയെ പെരും കള്ളീ എന്നു വിളിച്ചുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്.

പരാതിക്കാരിയും പാലക്കാട് സ്വദേശിയുമായ യുവാവുമായി കഴിഞ്ഞ വര്‍ഷം വിവാഹം നടന്നിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയത് രഹാഹുല്‍ ഈശ്വറാണ്. അതുവരെ പൊതുസമൂഹത്തിന് ഇക്കാര്യം അറിവില്ലാത്തതായിരുന്നു. എന്നാല്‍, അതിനു ശേഷം പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ക്കാരിയിരുന്നു രാഹുല്‍ ഈശ്വര്‍ ഇന്ന് ചെയ്ത വീഡിയോയിലൂടെ മറുപടി നല്‍കിയത്. പരാതിക്കാരിയുടെ കല്യാണത്തിന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ വന്നിരുന്നുവെന്നും, അദ്ദേഹവുമായുള്ള ദമ്പതികളുടെ ഫോട്ടോ തന്റെ കൈയ്യില്‍ ഉണ്ടെന്നുമാണ് രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍, ഈ കാര്യം സന്ദീപ് വാര്യര്‍ സമൂഹത്തോടു പറയണമെന്നും, സത്യം അറിയട്ടെയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

ഈ വീഡിയോയില്‍ പറയുന്ന കാര്യത്തില്‍ പ്രതികരിച്ചു കൊണ്ടാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇതോടെ പരാതിക്കാരിയുടെ വാക്കുകളിലെ കള്ളത്തരം പൊളിയുകയാണ് എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. സന്ദീപ് വാര്യര്‍ ഇട്ട പേസ്ബുക്ക് പോസ്റ്റിനു താഴെ രാഹുല്‍ ഈശ്വര്‍ വന്ന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്, പരാതിക്കാരി പറയുന്നത്, തെറ്റാണെന്നാണ്. കോടതിയുടെ പരിഗണയിലിരിക്കുന്ന ഒരു കേസായതു കൊണ്ടും, ഒരു പെണ്‍കുട്ടി കൊടുത്തിരിക്കുന്ന പരാതി ആയതു കൊണ്ടും അതിലെ ശരിയും ശരികേടും തന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

എന്നാലും, സത്യം പറയാതിരിക്കാന്‍ വഴിയില്ല എന്നു പറഞ്ഞു കൊണ്ടാണ് സന്ദീപ് വാര്യര്‍ തന്റെ വെളിപ്പെടുത്തല്‍ നടത്തുന്നത്. കല്യാണത്തിനു പോയതാണെന്നും. ഗുരുവായൂരില്‍ വെച്ചായിരുന്നു കല്യാണം നടന്നതെന്നും സന്ദീപ് പറയുന്നു. കൂടാതെ, നാലു ദിവസം മാത്രമല്ല ദാമ്പത്യം നിന്നത്, അവര്‍ തിരുവനന്തപുരത്ത് മാസങ്ങളോളം ഒരുമിച്ചു താമസിച്ചിരുന്നു എന്നതും സത്യമാണ്. അവര്‍ ഇപ്പോഴും വിവാഹ മോചിതരല്ല എന്നും സന്ദീപ് വാര്യര്‍ പറയുന്നു. എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് തന്റെ നിലപാടെന്നും സത്യം വിജയിക്കട്ടെ എന്നുമാണ് സന്ദീപ് വാര്യര്‍ പോസ്റ്റിലൂടെ പറയുന്നത്.

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

സന്ദീപ് വാര്യരുടെ പോസ്റ്റ് ഇങ്ങനെ

പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍, എന്നെ അഭിസംബോധന ചെയ്ത് താങ്കള്‍ യൂട്യൂബില്‍ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസില്‍ , പ്രത്യേകിച്ച് ഒരു പെണ്‍കുട്ടി നല്‍കിയിരിക്കുന്ന കേസില്‍ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാല്‍ പോലും സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്. താങ്കള്‍ യൂട്യൂബില്‍ പറഞ്ഞതുപോലെ ആ വിവാഹത്തില്‍ ഞാന്‍ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെണ്‍കുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരില്‍ താലികെട്ടിയതാണ്. ഞാന്‍ അറിയാവുന്ന ഇത്രയും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ്. എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എന്റെ നിലപാട്. സത്യം വിജയിക്കട്ടെ….

സന്ദീപ് വാര്യര്‍ തന്റെ പോസ്റ്റില്‍ അവസാനം പറഞ്ഞിരിക്കുന്ന സത്യം വിജയിക്കട്ടെ എന്നത് ആര് പറയുന്നതാണ് സത്യം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിലുള്ള കേസ് കോടതിയിലേക്കു പോകുമ്പോള്‍, സത്യം മാത്രമേ വിജയിക്കൂ. അപ്പോള്‍ സന്ദീപ് വാര്യര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ കൂടി കോടതി പറിഗണിക്കുമെന്നു തന്നെയാണ് രാഹുല്‍ ഈശ്വറും രാഹുല്‍ മാങ്കൂട്ടവും വിശ്വസിക്കുന്നത്. പാലക്കാടേക്ക് വണ്ടി കയറാന്‍ ഇരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടതിലിന്റെ മണ്ഡലത്തിലേക്കു പോകാനല്ല, അവിടെയാണ് പരാതിക്കാരിയുടെ നിയമപരമായല്ലാതെ പിരിഞ്ഞെന്നു പറയുന്ന ഭര്‍ത്താവുള്ളത്. അദ്ദേഹത്തെ കാണുകയാണ് രാഹുല്‍ ഈശ്വറിന്റെ ലക്ഷ്യം.

CONTENT HIGH LIGHTS; “Rahul” without looking left or right to protect “Rahul”?: Sandeep Warrier posted that the argument raised by the girl is not true; Who will accept Rahul Easwar’s argument?

Tags: ANWESHANAM NEWSSandeep Warrierrahul eswarHONEY ROSE - RAHUL ESWARpalakkad mlaCASE AGAINST RAHUL MANKOOTTATHILരാഹുലിനെ കാക്കാന്‍ ഇടംവലം നോക്കാതെ 'രാഹുല്‍ 'പെണ്‍കുട്ടി ഉന്നയിച്ച വാദം ശരിയല്ലെന്ന് സന്ദീപ് വാര്യര്‍രാഹുല്‍ ഈശ്വറിന്റെ വാദം കുറിക്കു കൊള്ളുന്നതാര്‍ക്ക് ?

Latest News

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies