കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഡിവൈഎസ്പി എ. ഉമേഷിനെതിരായി അന്വേഷണ റിപ്പോര്‍ട്ട്. ഉമേഷ് വടക്കാഞ്ചേരി എസ്എച്ച്ഒ ആയിരുന്നു സമയത്താണ് യുവതിയെ പീഡിപ്പിച്ചത്. ഉമേഷിനെതിരെ നടപടിക്ക് ശുപാര്‍ശചെയ്തുകൊണ്ട് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പീഡനത്തിനിരയായ യുവതിയുടെ മൊഴി കഴിഞ്ഞദിവസം എടുത്തു.
നവംബർ 15 ന് ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ബിനുതോമസിന്റെ ആത്മഹത്യാക്കുറിപ്പോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. നവംബർ 15 പോലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ കഴിഞ്ഞദിവസമാണ് പുറം ലോകം അറിയുന്നത്.
2014 ലാണ് പീഡനം നടക്കുന്നത്. വടക്കാഞ്ചേരിയില്‍ ബിനുതോമസ് എസ്‌ഐയും ഉമേഷ് സിഐയും ആയിരുന്നു. അന്ന് അനാശാസ്യത്തിന് പിടിയിലായ യുവതിയെ സിഐ ആയിരുന്ന ഉമേഷ് പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ബിനു തോമസിന്റെ സഹായത്തോടെയാണ് ഉമേഷ് പീഡിപ്പിച്ചതെന്നാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ അന്ന് കസ്റ്റഡിയിലെടുത്തവരില്‍നിന്ന് കൈക്കൂലി വാങ്ങി കേസെടുക്കാതെ അവരെ വിട്ടയക്കുകയും ചെയ്തു. ഇതും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുവതിയുടെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിൽ ആണ് കേസ് എടുത്തിരിക്കുന്നത്.
















