ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ. സീൽ ചെയ്ത കവറുകളിൽ ഒൻപതു തെളിവുകളാണ് ഹാജരാക്കിയിരിക്കുന്നത്.
യുവതി ജോലി ചെയുന്ന ചാനലിലെ ആളുകൾ രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചതാണെന്നും ഗർഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതും എന്നുള്ളതിന്റെ ഒക്കെ തെളിവുകൾ ആണ് ഹാജരാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
കൂടാതെ താൻ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന കാലത്ത് യുവതി ഭർത്താവിന് ഒപ്പമാണ് താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം. ഒളിവിൽ ആയിരുന്ന രാഹുൽ തിരുവനന്തപുരത്തെ വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടിരുന്നു. മുൻകുർ ഹർജി നൽകാനാണ് രാഹുൽ തലസ്ഥാനതെത്തിയത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ വീണ്ടും ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാൻ പോലീസ് തിരച്ചിൽ ഊർചിതമാക്കിയിരിക്കുകയാണ്
















