മണിയൂർ: കുളിക്കാനിറങ്ങിയ വയോധികൻ പുഴയിൽ വയോധികൻ മുങ്ങിമരിച്ചു. മണിയൂർ മീനത്ത് കര വഴിയുള്ള കുറ്റ്യാടി പുഴയിൽ മുങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്.
പുഴയിൽ കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്താനായി. വിവരം ലഭിച്ചതോടെ പയ്യോളി പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാക്കുന്നതിനായി കൂടുതൽ നടപടികൾ തുടരുമെന്നാണ് പോലീസ് അറിയിച്ചത്.
















