ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. നാഗപട്ടണത്ത് കഴിഞ്ഞ മണിക്കൂറുകളിൽ 30 സെൻ്റീമീറ്റർ മഴ രേഖപ്പെടുത്തി. ഉച്ചവരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രളയ സാഹചര്യങ്ങൾ നേരിടാൻ 10 എന്‍ഡിആര്‍എഫ് യൂണിറ്റുകൾ കൂടി തമിഴ്നാട്ടിലേക്ക് എത്തി. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ആറ് യൂണിറ്റുകൾ പുലർച്ചെ ചെന്നൈയിൽ എത്തിച്ചേർന്നു.
മഴയും മോശം കാലാവസ്ഥയും കാരണം ചെന്നൈയിൽ നിന്നുള്ള 47 വിമാനങ്ങൾ റദ്ദാക്കി.
















