മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 5ന് തിയേറ്ററുകളിൽ എത്തും. റിലീസിന് മുമ്പ് തന്നെ കളങ്കാവലിലെ കഥാപാത്രങ്ങൾ ചർച്ചയാകുന്നു. സീരിയല്‍ കില്ലര്‍ സയനൈ്ഡ് മോഹന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് മറുപടി നൽകി മമ്മൂട്ടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനല്‍ പങ്കുവച്ച അഭിമുഖത്തിലാണ് കഥാപാത്രത്തെക്കുറിച്ച് നടൻ സംസാരിച്ചത്.
“കുറേയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കഥ പറയുന്ന സിനിമകളിലൊക്കെ നായകന് ഇപ്പോഴും പരിമിതികൾ കാണും എന്നാൽ വില്ലന് അതില്ല. കളങ്കാവലിൽ ഞാൻ അവതരിപ്പിക്കുന്നത് വില്ലനെയല്ല, എന്നാൽ അയാൾ ഒരു ഗുഡ് സോളും അല്ല എന്ന് ഞാൻ പറയും” മമ്മൂട്ടി പറയുന്നു.
ചിത്രം പറയുന്നത് സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ സീരിയൽ കില്ലർ സയനേഡ് മോഹന്റെ കഥയല്ല എന്നാണ് മമ്മൂട്ടി അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ കളങ്കാവലിന് യഥാർത്ഥ സംഭവങ്ങളുടെ പ്രചോദനം ചിലപ്പോൾ ഉണ്ടാകാം എന്നും മമ്മൂട്ടി കൂട്ടി ചേർത്തു.
ദുൽഖർ സൽമാന്റെ കുറുപ്പിന് ശേഷം ജിതിൻ കെ ജോസ് മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ ആരാധകർ ആഗ്രഹിക്കുന്നത് ബ്രാമയുഗത്തിനും കാതലിനും റോഷാക്കിനും ശേഷം വീണ്ടും സംഭവിക്കുന്ന ഒരു മമ്മൂട്ടി പകർന്നാട്ടം തന്നെയാണ്. ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും.
















