Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“ഭാരതാംബ”യ്ക്കു പിന്നാലെ “ലോക്ഭവനും” ?: പേരു മാറ്റിയാലും മാറ്റിയില്ലെങ്കിലും ജനങ്ങള്‍ക്ക് ഗുണമെന്ത് ?; പേരുകള്‍ തമ്മില്‍ എന്താണ് വ്യത്യാസം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2025, 12:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരിടവേളയ്ക്കു ശേഷം ഗവര്‍ണറും രാജ്ഭവനും വീണ്ടും വിവാദത്തിലാവുകയാണ്. സെക്രട്ടേറിയറ്റും രാജ്ഭവനും അധികാര്യ കേന്ദ്രങ്ങളുടെ ചിഹ്നങ്ങളെക്കാള്‍ രാഷ്ട്രീയ ചിഹ്നങ്ങളായി മാറിയ കാലഘട്ടമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ അധികാര കേന്ദ്രമായ സെക്രട്ടേറിയറ്റ് ഇടതുപക്ഷ സര്‍ക്കാരിന്‌റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുമ്പോള്‍, ഭരണഘടനാ സ്ഥാപനമായ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ഗവര്‍ണറുടെ രാഷ്ട്രീയമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് പ്രകടവും പ്രത്യക്ഷമായ ഏറ്റുമുട്ടലുകളില്‍ വരെ എത്തി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഭരണഘടനാ സ്ഥാപനം. സര്‍ക്കാര്‍, ജനങ്ങളുടെ പ്രതിനിധായണെന്ന് പറയുമ്പോള്‍ ഭരണഘടനാപരമായ അധികാരത്തില്‍ ഗവര്‍ണര്‍റും ഇടപെടുന്നു.

എന്നാല്‍, ഇത്തരം ഇടപെടലുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല എന്ന് തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷവും ഗവര്‍ണര്‍മാരുമായുള്ള പോരാട്ടം മറനീക്കി പുറത്തുവന്നിരുന്നു. ആരിഫ് മുഹമ്മദ് ഖാനും പിന്നാലെ എത്തിയ രാജേന്ദ്ര ആര്‍ലേക്കറും പിണറായി സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഇപ്പോഴും രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവന്റെ പേര് മാറ്റിയതിലൂടെ സംസ്ഥാന സര്‍ക്കാരിനെ മൂലക്കിരുത്തുകയാണ് ചെയ്തിരിക്കുന്നത്. രാജ്ഭവന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും, ഗവര്‍ണര്‍ സംസ്ഥാനത്ത് എന്തു ചെയ്യണമെന്നും സര്‍ക്കാര്‍ തീരുമാനിക്കേണ്ടതില്ല എന്നാണ് ഇതിലൂടെ കാണിക്കുന്നത്.

ഭാരതാംബയുടെ ചിത്രം ഗവര്‍ണറുടെ പരിപാടികളുടെ പ്രധാന ഐറ്റമായി കൊണ്ടുവന്നത്, രാജ്യസ്‌നേഹംം മൂത്തതു കൊണ്ടല്ല. രാഷ്ട്രീയ ചിഹ്നമായി ഉപയോഗിച്ചതാണ്. തന്റെ പ്രവൃത്തികള്‍ രാജ്യ സ്‌നേഹത്തിന്റെ മൂര്‍ത്തഭാവമാണെന്ന് കാണിക്കാന്‍ വല്ലാതെ വ്യഗ്രതപ്പെടുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. സര്‍വ്വകലാശാലകളിലെ പ്രശ്‌നങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെടുന്നതും ഇതുകൊണ്ടാണ്. പച്ച മുറിവില്‍ കമ്പിട്ടു കുത്തുന്ന പോലെ വിഷയങ്ങളെ ലൈവാക്കി നിര്‍ത്തുകയാണ് ചെയ്യുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയും ഗവര്‍ണറുടെ ചെലവുകളും നോക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അപ്പോഴും രാജ്ഭവന്റെ പേര് മാറ്റുന്നതില്‍ സര്‍ക്കാരിന് അഭിപ്രായം പറയാനാകില്ല.

കേരളത്തിലെ രാജ്്ഭവന്‍ ഇനി മുതല്‍ ലോക്ഭവനാവുകയാണ്. ഇതുവരെ കേരളം വിളിച്ചുപോന്ന പേര് മാറ്റുകയാണ്. അത് ലോക്ഭവനാകുന്നു. ഇതുകൊണ്ട് എന്താണ് ജനങ്ങള്‍ക്കോ കേരളത്തിനോ ഗുണമെന്ന് ഗവര്‍ണറോട് ആരെങ്കിലും ചോദിച്ചാല്‍ മറുപടി അറിയാമായിരുന്നു. രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്നാക്കിയാല്‍ രാജ്ഭവന്‍ ജനകീയമാകുമെന്നാണ് ഗവര്‍ണര്‍മാരുടെ മിഥ്യാധാരണയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കളിയാക്കിയിരുന്നു. ലോക്ഭവന്‍ ആകണമെങ്കില്‍ ആദ്യം ജനങ്ങളുടെഹിതം മാനിക്കാന്‍ പഠിക്കണം. ഇന്ത്യ ബഹുപാര്‍ട്ടി വ്യവസ്ഥയുള്ള ഒരു രാജ്യമാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്ത നിലപാടുകളുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരും. അതതു സംസ്ഥാനങ്ങളിലെ ജനഹിതമാണ് അവിടുത്തെ നിയമസഭകളില്‍ പ്രതിഫലിക്കുന്നത്.

ആ നിയമസഭയില്‍ ഭൂരിപക്ഷമുള്ള ക്യാബിനറ്റാണ് സംസ്ഥാനം ഭരിക്കുന്നത്. ക്യാബിനറ്റ് വ്യവസ്ഥയില്‍ ഗവര്‍ണര്‍ ഭരണഘടനയില്‍ കൃത്യമായി നിര്‍വചിച്ചിട്ടുള്ള ഘട്ടങ്ങളിലൊഴികെ ക്യാബിനറ്റിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഔപചാരിക സ്ഥാനം മാത്രമാണ്. എന്നാല്‍ സംസ്ഥാനങ്ങളിലെ ജനഹിതത്തെ അട്ടിമറിക്കാനുള്ള ഉപകരണങ്ങളായി ബി.ജെ.പിയുടെ ഗവര്‍ണര്‍മാര്‍ അധപതിച്ചിരിക്കുകയാണ്. രാജ്ഭവന്റെ പേര് മാറ്റി ലോക്ഭവന്‍ ആക്കിയതുകൊണ്ട് ഈ അധപതനം മറച്ചുവയ്ക്കാനാവില്ല. നിയമസഭ പാസ്സാക്കുന്ന നിയമങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് അനിശ്ചിതമായി ഈ ഗവര്‍ണര്‍മാര്‍ പിടിച്ചുവയ്ക്കുന്നത്?. എന്തെങ്കിലും കാരണം പറയാനുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി നിയമസഭയ്ക്ക് തിരിച്ച് അയക്കുകയല്ലേ ചെയ്യേണ്ടത്. എന്നിട്ടും നിയമസഭ പാസ്സാക്കുകയാണെങ്കില്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണോയെന്നു നോക്കാന്‍ കോടതികള്‍ ഇല്ലേ? എന്നും തോമസ് ഐസക്ക് ചോദിക്കുന്നുണ്ട്.

ഇത് ഏതറ്റം വരെ പോയിരിക്കുന്നുവെന്ന് നോക്കൂ. യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍മാര്‍ ആയിരിക്കണമെന്ന് ഒരു ഭരണഘടനാ വ്യവസ്ഥയുമില്ല. നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഈ അധികാരം. ചാന്‍സലര്‍ സ്ഥാനം കേന്ദ്ര ഭരണ പാര്‍ടിയുടെ ആശയഗതികള്‍ സര്‍വകലാശാലകളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ദുരുപയോഗപ്പെടുത്തുന്നൂവെന്നുകണ്ട് നിയമസഭ ഏകകണ്ഠമായി ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നു. എന്നാല്‍ ജനങ്ങളുടെ ഹിതത്തിനെതിരെ തന്റെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഈ നിയമഭേദഗതിപോലും പിടിച്ചുവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു സ്വതാല്‍പര്യ വൈരുദ്ധ്യം ഉള്ളതായിട്ടുപോലും ഈ ഗവര്‍ണര്‍മാര്‍ക്ക് തോന്നുന്നില്ല. ഇതൊന്നു മാത്രം മതി രാജ്ഭവനെ ലോക്ഭവനായി പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഇരട്ടത്താപ്പ് മനസിലാക്കാനെന്നാണ് മറ്റൊരു വിമര്‍ശനം.

രണ്ടു ദിവസം മുമ്പാണ് കേരള ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്കെതിരെ സുപ്രിംകോടതി അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ശുഭാന്‍ഷു ധൂലിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അതെഴുതിയ കടലാസിന്റെ വില പോലും ഗവര്‍ണര്‍ നല്‍കിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജസ്റ്റിസുമാരായ ജെബി പാര്‍ദിവാലയും കെവി വിശ്വനാഥും ഉള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് വിമര്‍ശനം ഉയര്‍ത്തിയത്. കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മീതെയാണ് ഗവര്‍ണര്‍ എന്ന ധാര്‍ഷ്ട്യമാണ് ആര്‍ലേക്കര്‍ അടക്കമുള്ളവരെ ഭരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭരണഘടനാസ്ഥാപനങ്ങള്‍ക്കും പുല്ലുവില നല്‍കാത്ത ഗവര്‍ണര്‍മാര്‍, അവരുടെ വീടിന്റെ പേരു മാറ്റി ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കാന്‍ പോവുകയാണത്രേ.

ReadAlso:

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

കൊളോണിയല്‍ പാരമ്പര്യങ്ങള്‍ തിരസ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പേരുമാറ്റം എന്നാണ് ഔദ്യോഗിക ഭാഷ്യം. ഗവര്‍ണര്‍ സ്ഥാനം തന്നെ കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയല്ലേ? 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ ഗവര്‍ണര്‍ പദവി സംബന്ധിച്ച വ്യവസ്ഥകളാണ് ബിജെപിക്ക് ഇപ്പോള്‍ പഥ്യം. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ സത്തയ്ക്കനുസൃതമായി ഗവര്‍ണര്‍ പദവിയെ കാണാന്‍ അവര്‍ തയ്യാറല്ല. കൊളോണിയല്‍ പാരമ്പര്യം തിരസ്‌കരിക്കുന്നതിന് ഗവര്‍ണര്‍ പദവിയേ വേണ്ടെന്നുവയ്ക്കലാണ്. രാജ്ഭവനും വേണ്ട. ലോക്ഭവനും വേണ്ട. സംസ്ഥാന നിയമസഭയും സംസ്ഥാന സര്‍ക്കാരും മതി. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ജനകീയതയുടെ മുഖംമൂടി നല്‍കാനാണ് ഈ ‘റീ ബ്രാന്‍ഡിങ്’. ബിജെപി ഗവര്‍ണര്‍മാര്‍ ഇപ്പോള്‍തന്നെ രാജ്ഭവന്‍ കേന്ദ്രീകരിച്ച് ഒട്ടേറെ ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഫെഡറല്‍ വ്യവസ്ഥയെ അവര്‍ തുരങ്കംവയ്ക്കുകയാണ്. അതിനുള്ള ഒരു ഉപായം മാത്രമാണ് രാജ്ഭവനില്‍ നിന്ന് ലോക്ഭവനിലേക്കുള്ള പേരുമാറ്റമെന്നും മുന്‍ ധമന്ത്രി പറയുന്നു. ഇനി എന്താണ് ലോക്ഭവന്‍ എന്ന പേരു മറ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നോക്കാം.

എന്താണ് ലോക്ഭവന്‍ ?

‘ലോക്ഭവന്‍’ എന്നാല്‍ ‘ജനങ്ങളുടെ ഭവനം’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ‘രാജ്ഭവനെ’ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പേരുമാറ്റിയ പേരാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം, ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യം ഒഴിവാക്കാനായാണ് ഈ പേരുമാറ്റം നടപ്പിലാക്കിയത്.
അര്‍ത്ഥം: ലോക്ഭവന്‍ എന്നത് ‘ജനങ്ങളുടെ ഭവനം’ എന്ന് നേരിട്ട് അര്‍ത്ഥമാക്കുന്നു. പേരുമാറ്റത്തിനുള്ള കാരണം: ഗവര്‍ണറുടെ വസതിയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക, അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിക്കാനുള്ള ഒരു സ്ഥലമായി ഇതിനെ മാറ്റുക, കൂടാതെ ‘രാജ്ഭവന്‍’ എന്ന പേരുമായി ബന്ധപ്പെട്ട ഭയം അല്ലെങ്കില്‍ ഭയം ഇല്ലാതാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്ര നിര്‍ദ്ദേശം: നവംബര്‍ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഈ പേരുമാറ്റം നടപ്പിലാക്കുന്നത്.
ഉദാഹരണങ്ങള്‍: ഈ മാറ്റം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളും കേരളവും ഉള്‍പ്പെടുന്നു. കേരളത്തില്‍ ഗവര്‍ണറുടെ ഔദ്യോഗിക വിലാസം ‘ലോക്ഭവന്‍, കേരള’ എന്നാകും

എന്താണ് രാജ് ഭവന്‍ ?

‘രാജ്ഭവന്‍’ (Raj Bhavan) എന്ന പേര് ഒരു സംസ്‌കൃത പദമാണ്, അത് അക്ഷരാര്‍ത്ഥത്തില്‍ ‘ഭരണത്തിന്റെ വാസസ്ഥലം’ അല്ലെങ്കില്‍ ‘രാജകീയ സൗധം’ എന്ന് അര്‍ത്ഥമാക്കുന്നു.
‘രാജ്’ (Raj) എന്ന വാക്ക് സംസ്‌കൃതത്തിലെ ‘രാജ്’ (rമj) എന്ന മൂലത്തില്‍ നിന്നാണ് ഉത്ഭവിച്ചത്, അതിനര്‍ത്ഥം ‘ഭരിക്കുക’ അല്ലെങ്കില്‍ ‘രാജാവ്’ എന്നാണ്.
‘ഭവന്‍’ (Bhavan) എന്നാല്‍ ‘ഭവനം’ അല്ലെങ്കില്‍ ‘വസതി’.
ബ്രിട്ടീഷ് ഭരണകാലത്ത് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികള്‍ ‘ഗവണ്‍മെന്റ് ഹൗസ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, ഈ കൊളോണിയല്‍ പേരുകള്‍ക്ക് പകരമായി, രാജ്യത്തുട്രാളമുള്ള എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികളെയും ഒരു പൊതുവായ ഇന്ത്യന്‍ പദമായ ‘രാജ്ഭവന്‍’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

 

Tags: പേരുകള്‍ തമ്മില്‍ എന്താണ് വ്യത്യാസം ?ANWESHANAM NEWSRAJBHAVANFORMER GOVERNOUR AARIF MUHAMMED KHANKERALA GOVERNOUR RAJENDRA ARLEKKARBHARATHAMBA PICTUREGOVERNOUR IN KERALALOKBHAVAN"ഭാരതാംബ"യ്ക്കു പിന്നാലെ "ലോക്ഭവനും" ?പേരു മാറ്റിയാലും മാറ്റിയില്ലെങ്കിലും ജനങ്ങള്‍ക്ക് ഗുണമെന്ത് ?

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies