”ഇന്നത്തെ സമൂഹത്തിൽ സ്നേഹബന്ധങ്ങൾക്കോ, ‘അമ്മ, സഹോദരി, അമ്മായിയമ്മ’ തുടങ്ങിയ പവിത്രമായ സ്ഥാനങ്ങൾക്കോ ഒരു വിലയുമില്ലാതായിരിക്കുകയാണ്. ‘അച്ഛൻ, അമ്മ, സഹോദരങ്ങൾ, അമ്മായിയച്ഛൻ, അമ്മായിയമ്മ’ എന്നിങ്ങനെയുള്ള ബന്ധങ്ങളിൽ പോലും പലരും തെറ്റായ രീതിയിലുള്ള ബന്ധങ്ങളിലേക്ക് കടന്നുപോകുന്നു. ഒരു നിമിഷത്തെ ശാരീരിക സുഖത്തിനു വേണ്ടി ആഴത്തിലുള്ള ബന്ധങ്ങളുടെ പവിത്രതപോലും തകർക്കാൻ മടിയില്ലാത്തവരായി ഈ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെ ഞെട്ടിക്കുന്ന ഒരു കുടുംബബന്ധത്തിന്റെ കഥയാണ് പ്രമുഖ സൈക്കോളജിസ്റ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സ്വന്തം മകനെപ്പോലെ കാണേണ്ട മകളുടെ ഭർത്താവിനെ ലൈംഗിക താൽപ്പര്യത്തോടെ കണ്ടതിലൂടെ ഒരു കുടുംബം തകർന്ന ആ സംഭവം, ബന്ധങ്ങളിലെ അതിരുകൾ മായുമ്പോൾ ഉണ്ടാകുന്ന ദുരന്തത്തിന്റെ നേർചിത്രമാണ്.”
ഒരു ദിവസം ക്ലിനിക്കൽ സെഷനുകൾക്കിടയിൽ ഡോ. അമീന സിത്താരയുടെ മുന്നിൽ ഒരു സ്ത്രീ വന്നിരുന്നു. ഏകദേശം 55 വയസ്സുണ്ടാവും, കണ്ണുകൾ കലങ്ങി, മുഖത്ത് തളർച്ചയുടെയും ഭയത്തിന്റെയും നിഴൽ. പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു അവരുടെ മകളും മകളുടെ ഭർത്താവും കൊച്ചുകുഞ്ഞും. ഭർത്താവ് ഉപേക്ഷിച്ചുപോയ ആ അമ്മയ്ക്ക്, മകളായിരുന്നു ഈ ലോകത്തെ ഏക ആശ്രയം. എന്നാൽ, ഉള്ളിൽ ഒതുക്കിയ ദുരന്തം അവരെ തളർത്തിയിരുന്നു. ”മാഡം, എന്നെ ഒന്ന് രക്ഷിക്കണം… എന്റെ മകളുടെ ജീവിതം ആകെ കുളമായിരിക്കുകയാണ്,” ഡോക്ടറുടെ കൈകളിൽ അമർത്തിപ്പിടിച്ച് അവർ തേങ്ങലോടെ പറഞ്ഞു.
തുടക്കത്തിൽ മകൾക്ക് വിഷാദരോഗമാണെന്നും ആത്മഹത്യക്ക് ശ്രമിച്ചെന്നുമാണ് അമ്മ പറഞ്ഞത്. മരുമകൻ വളരെ നല്ലവനാണ്, കുടുംബത്തെ സ്നേഹിക്കുന്നതിൽ ഒരു കുറവുമില്ല. പക്ഷേ, ചായ കൊടുക്കുന്നതുൾപ്പെടെ എല്ലാ കാര്യത്തിനും അയാൾക്ക് ഭാര്യയെക്കാൾ അടുപ്പം അമ്മായിയമ്മയോടായിരുന്നു എന്ന വിചിത്രമായ കാര്യവും അവർ പങ്കുവെച്ചു. സൈക്കോളജിസ്റ്റ് തുടക്കത്തിൽ ഇത് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞ ‘ഈഡിപ്പസ് കോംപ്ലക്സ്’ പോലെയുള്ള ഒരവസ്ഥയാണോ എന്ന് സംശയിച്ചു. എന്നാൽ, കാര്യങ്ങൾ അത്ര നിഷ്കളങ്കമായിരുന്നില്ല. സത്യം അതിലും ഭീകരമായിരുന്നു.
കൗൺസിലിംഗ് സെഷനുകൾ പുരോഗമിച്ചപ്പോൾ ആ അമ്മ ഞെട്ടിക്കുന്ന സത്യം തുറന്നുപറഞ്ഞു: “മാഡം, പാടില്ലാത്ത പലതും സംഭവിച്ചു പോയി.” കഴിഞ്ഞ രണ്ടുമൂന്നു വർഷമായി താനും മകളുടെ ഭർത്താവും ലൈംഗിക ബന്ധത്തിലാണെന്ന് അവർ കുറ്റസമ്മതം നടത്തി. അടുക്കളയിൽ സഹായിക്കാൻ എന്ന വ്യാജേന തുടങ്ങിയ അടുപ്പം പിന്നീട് ശാരീരിക ബന്ധമായി വളരുകയായിരുന്നു. സാമ്പത്തികമായി മരുമകനെ ആശ്രയിക്കുന്നതുകൊണ്ടും, എതിർത്താൽ മകളുടെ ജീവിതം തകരുമെന്ന ഭയംകൊണ്ടും അവർ ഈ ബന്ധത്തിന് വഴങ്ങുകയായിരുന്നു എന്നും വെളിപ്പെടുത്തി.
എന്നാൽ മകൾ വിഷാദത്തിലാകാനും ആത്മഹത്യക്ക് ശ്രമിച്ചതിനും മറ്റൊരു കാരണമുണ്ടായിരുന്നു. ഒരിക്കൽ മരുമകൻ അമ്മക്കയച്ച സന്ദേശം മകൾ കാണാനിടയായി. “നിന്റെ മകളെ ഞാൻ ഉപേക്ഷിക്കട്ടെ, എന്നിട്ട് നിന്നെ കല്യാണം കഴിക്കട്ടെ,” എന്നായിരുന്നു ആ സന്ദേശം. ഈ വാക്കുകൾ കണ്ടതോടെയാണ് ആ പെൺകുട്ടി തകർന്നുപോയതും ആത്മഹത്യയ്ക്ക് ശ്രമിച്ചതും. കേസിൽ മരുമകനെ കൗൺസിലിംഗിന് വിധേയനാക്കിയപ്പോൾ അയാൾക്ക് വലിയ കുറ്റബോധം ഉണ്ടായിരുന്നില്ലെന്നും, ഒളിച്ചും പാത്തും ചെയ്യുന്ന ഇത്തരം ലൈംഗിക കാര്യങ്ങളിൽ (Sexual Deviance) ഒരു ‘ത്രിൽ’ കണ്ടെത്തിയിരുന്നുവെന്നും തെറാപ്പിസ്റ്റ് പറയുന്നു. ഇതോടെ സ്വന്തം ഭാര്യയോടുള്ള ലൈംഗിക താൽപര്യവും അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.
വിഷയം അതീവ ഗൗരവമുള്ളതും സെൻസിറ്റീവായതുമായതുകൊണ്ട് ഡോക്ടർമാർ ഇത് അതീവ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. മകൾക്ക് മറ്റൊരു വിദഗ്ദ്ധ സൈക്കോളജിസ്റ്റിന്റെ സഹായം ഉറപ്പാക്കി. അമ്മക്കും മരുമകനും ആവശ്യമായ തെറാപ്പികൾ നൽകി. ഒടുവിൽ, മകളുടെ ദാമ്പത്യം തകരാതിരിക്കാനായി ആ അമ്മ സ്വന്തം മകളുടെ വീട്ടിൽ നിന്നും മാറി താമസിക്കാൻ തീരുമാനിച്ചു.
ഈ സംഭവം ഡോക്ടർ അമീന സിത്താര പങ്കുവെച്ചത് ഒരു ഓർമ്മപ്പെടുത്തലായിട്ടാണ് ബന്ധങ്ങളിൽ എപ്പോഴും ഒരു അതിർവരമ്പ് ഉണ്ടായിരിക്കണം. മകനായാലും മരുമകനായാലും സ്നേഹപ്രകടനങ്ങൾക്ക് ഒരു പരിധിയുണ്ട്. ആ അതിരുകൾ മായുമ്പോൾ സംഭവിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും. ക്ഷണികമായ സുഖങ്ങൾക്ക് വേണ്ടി സ്വന്തം മക്കളുടെ ജീവിതം ബലി നൽകരുത് എന്ന മുന്നറിയിപ്പാണ് ഈ കഥ നൽകുന്നത്
















