Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“നീ എന്റേത് മാത്രം” പ്രണയം കഴുത്തിൽ കത്തിയായി മാറിയ നിമിഷം: പാനൂർ വിഷ്ണുപ്രിയയുടെ ജീവിതം പ്രണയപ്പകയിൽ ഹോമിക്കപ്പെട്ട കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2025, 02:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രണയം ദിവ്യമായ ഒരനുഭൂതിയാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, ആധുനിക കാലത്ത് പലപ്പോഴും ആ പ്രണയം സ്വന്തം കഴുത്തിൽ കുരുക്കുമുറുക്കുന്ന കയറിന് സമാനമായി മാറുകയാണ്. രണ്ടുപേരുടെ പരസ്പര സമ്മതത്തോടെ തുടങ്ങുന്ന ബന്ധങ്ങൾ പിരിയുന്ന ഘട്ടമെത്തുമ്പോൾ, അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി മാറുകയാണ്.

​ഒരു കാലത്ത്, പ്രണയിച്ചിട്ടും ഒന്നിച്ചു ജീവിക്കാൻ സാധിക്കാതെ വരുമ്പോൾ, അത് അംഗീകരിച്ച് മുന്നോട്ട് പോകുകയായിരുന്നു പതിവ്. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തിലേക്ക് എത്തില്ലെന്ന സത്യം ഉൾക്കൊള്ളാൻ പഴയ തലമുറയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ഇന്നത്തെ തലമുറയിൽ പലർക്കും ആ വിട്ടു കൊടുക്കൽ സാധ്യമല്ല. പ്രണയബന്ധം വേർപിരിഞ്ഞതിന്റെ പേരിൽ മനസ്സിൽ പകയും വൈരാഗ്യവും കൊണ്ടുനടക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണ്.

​അത്തരത്തിൽ, പ്രണയിച്ചതിന് ശേഷം ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ ഒരാൾ കൊലപാതകിയായി മാറിയ, കേരള മനഃസാക്ഷിയെ നടുക്കിയ അതിക്രൂരമായ സംഭവമാണ് പാനൂർ വള്ളിയായിലെ വിഷ്ണുപ്രിയ വധക്കേസ്. 2022 ഒക്ടോബറിൽ അരങ്ങേറിയ ഈ ദാരുണസംഭവം, മനുഷ്യബന്ധങ്ങളിലെ ഭ്രാന്തമായ ഉടമസ്ഥതാബോധം എത്രത്തോളം വിനാശകരമാകാം എന്നതിന്റെ നേർസാക്ഷ്യമായി ഇന്നും കേരളത്തിന്റെ ഓർമ്മകളിൽ നീറിനിൽക്കുന്നു. സ്വന്തം ഇഷ്ട്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിച്ച ഒരു യുവതിയുടെ ജീവിതം, മുൻ കാമുകന്റെ പകയിൽ ദാരുണമായി അവസാനിച്ച കഥ.

​സംഭവങ്ങളുടെ തുടക്കം കോവിഡ് കാലത്താണ്. 2020-ൽ ഒരു തെറ്റായ കോൾ വഴിയാണ് മാനന്തേരി സ്വദേശിയായ ശ്യാംജിത്തും പാനൂരിലെ വിഷ്ണുപ്രിയയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ, നാളുകൾ കഴിയുന്തോറും ശ്യാംജിത്തിന്റെ അമിതമായ നിയന്ത്രണങ്ങളും സംശയരോഗവും വിഷ്ണുപ്രിയക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായി. സാമൂഹികമായി ഇടപെഴകാൻ ഇഷ്ടപ്പെട്ട വിഷ്ണുപ്രിയ, ഈ ബന്ധത്തിൽ ശ്വാസം മുട്ടി. ശ്യാംജിത്തിന്റെ ശല്യം വർധിച്ചപ്പോൾ വിഷ്ണുപ്രിയയുടെ കുടുംബം നേരിട്ട് താക്കീത് നൽകിയിട്ടും അയാൾ പിന്മാറിയില്ല. ഇതിനിടെ, ഒരു വയനാട് യാത്രക്കിടെ പൊന്നാനി സ്വദേശിയായ ഫോട്ടോഗ്രാഫർ വിപിൻ രാജിനെ വിഷ്ണുപ്രിയ പരിചയപ്പെടുകയും ക്രമേണ അവർ പ്രണയത്തിലാവുകയും ചെയ്തു. ശ്യാംജിത്തിൽ നിന്ന് രക്ഷപ്പെടാനായി വിഷ്ണുപ്രിയ പുതിയ ഫോണും സിമ്മും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.

​വിഷ്ണുപ്രിയയുടെ പുതിയ ബന്ധം നിരന്തര നിരീക്ഷണത്തിലൂടെ ശ്യാംജിത്ത് കണ്ടെത്തി. 2022 ഒക്ടോബർ 5-ന് കണ്ണൂർ ടൗണിൽ വെച്ച് വിഷ്ണുപ്രിയയെയും വിപിൻ രാജിനെയും ശ്യാംജിത്ത് നേരിൽ കാണുകയും പിന്തുടരുകയും ചെയ്തു. ഇതിനെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ ഒരു ഹോട്ടലിൽ വെച്ച് ഇവർ തമ്മിൽ വാക്കേറ്റവും കൈയേറ്റവും നടന്നു. ഈ സംഭവം ശ്യാംജിത്തിൽ കടുത്ത പക ആളിക്കത്തിച്ചു. വിഷ്ണുപ്രിയയെയും വിപിൻ രാജിനെയും വകവരുത്താൻ അയാൾ അപ്പോൾ തന്നെ തീരുമാനിച്ചുറച്ചു.

​മലയാള സിനിമയായ ‘അഞ്ചാം പാതിര’യും ചില കൊറിയൻ ത്രില്ലറുകളും കണ്ടാണ് താൻ കൊലപാതകത്തിന് പ്രചോദനം ഉൾക്കൊണ്ടതെന്ന് ശ്യാംജിത്ത് പിന്നീട് പോലീസിനോട് വെളിപ്പെടുത്തി. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി, ആ തലയുമായി പൊന്നാനിയിൽ ചെന്ന് കാമുകൻ വിപിൻ രാജിനെയും ഇല്ലാതാക്കുക എന്നതായിരുന്നു ഇയാളുടെ ക്രൂരമായ പദ്ധതി. ഇതിനായി സ്വന്തമായി നിർമ്മിച്ച കത്തി, കടയിൽ നിന്ന് വാങ്ങിയ ചുറ്റിക , ഇലക്ട്രിക് കട്ടർ എന്നിവ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഒരു ബാഗിൽ സജ്ജീകരിച്ചു.

​2022 ഒക്ടോബർ 22-നായിരുന്നു ആ നടുക്കുന്ന സംഭവം നടന്നത്. വിഷ്ണുപ്രിയയുടെ കുടുംബം പിതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി തറവാട്ടിലേക്ക് പോയ സമയത്താണ്, അസുഖം കാരണം വീട്ടിൽ ഒറ്റക്കായിരുന്ന വിഷ്ണുപ്രിയയുടെ അടുത്തേക്ക് ശ്യാംജിത്ത് എത്തുന്നത്. അടുക്കളവാതിലിലെ തുറന്ന ഗ്രില്ലിലൂടെ അകത്തുകയറിയ ശ്യാംജിത്തിനെ കണ്ടപ്പോൾ വിഷ്ണുപ്രിയ ഭയന്നു. ആ സമയത്ത് അവൾ വിപിൻ രാജിനെ വീഡിയോ കോളിൽ വിളിക്കുകയായിരുന്നു.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

“ശ്യാമേട്ടൻ വന്നിട്ടുണ്ട്” എന്ന് വിപിനോട് പറയുന്നതിനിടെ തന്നെ ശ്യാംജിത്ത് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. രക്ഷപ്പെടാനുള്ള സാധ്യത പോലും ഇല്ലാതാക്കാൻ ഇയാൾ വിഷ്ണുപ്രിയയുടെ ഇരു കാലുകളിലെയും ഞരമ്പുകൾ അറുത്തുമാറ്റി. തുടർന്ന് കഴുത്തറുക്കുകയും ശരീരം മുഴുവൻ ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആകെ 29 മുറിവുകളുണ്ടായിരുന്നു. തല അറുത്ത് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ, പുറത്ത് ആളുകളുടെ ശബ്ദം കേട്ട ശ്യാംജിത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

​വിഷ്ണുപ്രിയയുമായുള്ള വീഡിയോ കോൾ ദൃശ്യങ്ങളിൽ നിന്ന് വിപിൻ രാജ് നൽകിയ വിവരങ്ങളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. പോലീസ് അതിവേഗം ശ്യാംജിത്തിനെ മാനന്തേരിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ യാതൊരു പശ്ചാത്താപവുമില്ലാതെ, ജീവപര്യന്തം എന്നാൽ 14 വർഷമാണെന്നും 39-ാം വയസ്സിൽ പുറത്തിറങ്ങുമെന്നുമായിരുന്നു പ്രതിയുടെ ധാരണ.

​എന്നാൽ, തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഈ ധാരണ തിരുത്തി. 2024-ൽ പുറത്തുവന്ന വിധിന്യായത്തിൽ, പ്രതിക്ക് 10 വർഷത്തെ കഠിന തടവിന് ശേഷം മരണം വരെ ജീവപര്യന്തം തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. “ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെയാണ്” എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമായി അടിവരയിട്ടു. 2.5 ലക്ഷം രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ കൃത്യമായ ഇടപെടലുകളും ശക്തമായ ശാസ്ത്രീയ തെളിവുകളും ഈ ക്രൂരമായ കൃത്യം ചെയ്ത പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

Tags: KeralaPANOORVISHNUPRIYA MURDER CASEANWESHANAM NEWSപാനൂർവിഷ്ണുപ്രിയ വധക്കേസ്Murder

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies