പത്തനംതിട്ട: ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതലാണിത്. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.
വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽനിന്നാണ്. 47 കോടി രൂപയാണ് ഇതുവഴിയുള്ള വരുമാനം. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 32 കോടി രൂപയായിരുന്നു. ഇത്തവണ 46.86 ശതമാനത്തിന്റെ വർധനവാണ് അരവണ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായത്.
















