രാഹുൽ ഈശ്വറിന്റെ പരാമർശം
ങ്ങൾ വിവാദത്തിൽ ആകുമ്പോൾ. രാഹുൽ ഈശ്വറിന്റെ ഭാര്യയ്ക്ക് ഒരു കുറിപ്പുമായി സോഷ്യൽ മീഡിയയിലൂടെ ഒരു യുവതി. സ്ത്രീ വിരുദ്ധതയുടെ ഒരു ആൾരൂപമാണ് രാഹുൽ ഈശ്വർ.
പോസ്റ്റിന്റെ പൂർണ്ണരൂപം
ദീപ പറയുന്നു , അവരും രാഹുല്‍ ഈശ്വറും യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന്..കള്ളപരാതിയുമായി വരുന്ന സ്ത്രീകള്‍ ,ജനുവിന്‍ മനുഷ്യരുടെ പരാതികളെ റദ്ദ് ചെയ്യുകയാണ്, അവിടെ നമ്മള്‍ ഇരകളാക്കപ്പെടുന്ന രാഹുല്‍ മാങ്കൂട്ടത്തെ പോലെ ഒരാള്‍ക്കൊപ്പം സ്റ്‌റാന്‍ഡ് ചെയ്യണം , മെന്‍സ് കമ്മീഷന്‍ വരണം എന്നൊക്കെയാണ്….
പക്ഷേ ,
ഇക്കാലം മുഴുവന്‍ ഇയാള്‍ പങ്കെടുത്തിട്ടുള്ള ചര്‍ച്ചകള്‍ നോക്കിയാല്‍ അറിയാന്‍ പറ്റും , സ്ത്രീവിരുദ്ധം എന്നൊരു പക്ഷമുണ്ടെങ്കില്‍, വേറെ ഏതെല്ലാം നിലകള്‍ സ്വീകരിക്കാന്‍ ബാക്കിയുണ്ടെങ്കിലും അത് മാത്രം സ്വീകരിക്കുന്നൊരാള്‍ ആണ് രാഹുല്‍…
എനിക്ക് തോന്നുന്നു ,ഇത്രയേറെ സ്ത്രീവിരുദ്ധനായ ഒരാളെ, അയാളെ കസ്റ്റഡിയില്‍ പിടിച്ചിടുമ്പോള്‍, വക്കാലത്ത് പറയാന്‍ വേണ്ടി മാത്രം അപ്പിയര്‍ ചെയ്യുന്ന, അങ്ങേയറ്റം ഗതികെട്ടൊരു സ്ത്രീയായി ജീവിതം തന്നെ ദീപയെ പ്ലേസ് ചെയ്തിട്ടുണ്ട്…,അത്രയേറെ അധപതിച്ച നിലയില്‍ ആണ് അത്യാവശ്യം ബുദ്ധിയും ബോധവുള്ള ദീപ സ്വയം നിന്നുപോരുന്നത്…..!!!!
ഏതെല്ലാം കേസുകള്‍…. !!! ഏതെല്ലാമിടങ്ങളിലാണ് ഇയാള്‍ സഭ്യതയുടെ വിത്ത് പാകി സമൂഹത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുള്ളത്…….
ഈ ഫോട്ടോ ഞാന്‍ മനപൂര്‍വം പോസ്റ്റ് ചെയ്തതാണ്… ഗര്‍ഭിണി ആയിരിക്കെ ഏത് സ്ത്രീയും അര്‍ഹിക്കുന്ന പരിഗണനകളെ പാടെ നിഷേധിച്ച , മൂന്ന് മാസം വളര്‍ച്ചയെത്തി എന്ന് പറയപ്പെടുന്ന ഒരു ഭ്രൂണത്തെ മരുന്ന് കൊടുത്ത് കൊന്ന, ആ സ്ത്രീയെ കൊടും വേദനകളിലേക്ക് തള്ളി വിട്ടൊരുത്തനാണ് നിങ്ങളും ഭര്‍ത്താവും ഒരുമിച്ച് ചൂട്ടുപിടിയ്ക്കുന്നത്…!!!
നിങ്ങളനുഭവിച്ച പ്രവിലേജുകള്‍ ലോകത്ത് എല്ലാ പെണ്ണും അര്‍ഹിക്കുന്നതാണ്…..
നാളെ ഈ കൂടെ നില്‍ക്കുന്ന മനുഷ്യനാല്‍ നിങ്ങളുടെ മാനവും ബോധവും നാട്ടുകാരാല്‍ പിച്ചിക്കീറാതിരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു ,
പ്രിയപ്പെട്ട ദീപ.
















