ഇത്രയുമേ ഉള്ളൂ ജീവിതം എന്നറിയാന്‍ എത്രകാലം എടുക്കും ഒരു മനുഷ്യന്. അതാണ് നടന്‍ വിനായകനിലും കണ്ടത്. പക്ഷെ അവിടെയും മഹാനടന്‍ മമ്മൂട്ടി വിനായകനെ നായകനാക്കിയാണ് മുന്നോട്ടു വെച്ചത്. എന്തൊക്കെ തിരിച്ചറിയാനായാലും ഇനിയുള്ള കാലമത്രയും വിനായകനെന്ന വ്യക്തിക്ക് ഈ സമൂഹത്തില്‍ കിട്ടാന്‍ പോകുന്ന വിലയെന്തായിരിക്കും എന്നത് അളന്നുവെച്ചു കഴിഞ്ഞു. എന്നാല്‍, വിനായകന്‍ എന്ന അഭിനേതാവിനെ അളക്കാന്‍ ആര്‍ക്കുമാവില്ല. കാരണം, അത്, അതിഭീകരമാണ്. അസാധ്യമാണ്. നായകനായ രജനീകാന്തിനൊപ്പം വില്ലനായ വിനായകന്‍ ഒരുപോലെ പിടിച്ചു നിന്നെങ്കില്‍, ചെയ്യുന്ന സിനിമകളില്‍ അഴിച്ചുവെക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വിനായകനിലെ കറപുരളാത്ത കലാകാരനാണ്. കഴിവാണ്. അത് തേച്ചുമാച്ചു കളയാനാവില്ല.
എങ്കിലും വ്യക്തിയെന്ന രീതിയില് വിനായകനെ മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങലുണ്ടെന്നു തന്നെ അറിയണം. മമ്മൂട്ടി ഇത്തരം അറിവുകളിലൂടെ സഞ്ചരിച്ച നടനാണ്. അതുകൊണ്ടാണ് അദ്ദേഹം വിനായകനെ കസൃതി കുട്ടിയായി കണ്ടതും. നന്നായി അഭിനയിക്കാന്‍ അറിയാവുന്ന നടനെന്നും, തന്റെ കമ്പനി നിര്‍മ്മിച്ച സിനിമയില്‍ നായകനായും എടുത്തത്. അപ്പോഴും വിനായകന്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. മരണംവരെ കേസുണ്ട്, പേഴ്‌സണലി ഞാന്‍ പൊട്ടിത്തകര്‍ന്നു, ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല എന്ന് തുറന്നുപറയുകയാണ് വിനായകന്‍. ഒരു യൂട്യൂബ് ചനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ജീവിതത്തില്‍ തകര്‍ന്നിരിക്കുകയാണ്. എവിടെയും പോകാതെ വീട്ടിലിരിക്കുന്നതാണ് നല്ലത്. അതിനുമാത്രം കേസുണ്ട്. എന്റെ റിയല്‍ ലൈഫ് പൊട്ടിയിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ നൂറ് ശതമാനവും ആക്ടറാണ്. സെലിബ്രിറ്റിയാണ്. പബ്ലിക് ഫിഗറാണ്. പക്ഷേ പേഴ്‌സണലി ഞാന്‍ പൊട്ടിത്തകര്‍ന്നു. ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല. എന്റെ സ്വഭാവമാണെങ്കില്‍ മാറിയിട്ടുമില്ല. ഞാന്‍ ജനിച്ചുവളര്‍ന്നുവന്ന അതേ സ്വഭാവത്തില്‍ തന്നെ ഇരിക്കുന്നു. പക്ഷേ ജനം എന്നെ കാണുന്ന രീതി മാറി. അപ്പോള്‍ വീട്ടിലിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എനിക്കുറപ്പാണ്. ഇപ്പോള്‍ത്തന്നെ മരണംവരെ കേസുണ്ട്. അത്രയും കേസുണ്ട്. മാറിനില്‍ക്കണം.
അല്ലെങ്കില്‍ ഞാന്‍ മരിക്കേണ്ടിവരും. അല്ലെങ്കില്‍ കേസ് ഇനിയും വന്നുകൊണ്ടിരിക്കും. മാറി നില്‍ക്കുകയെന്നല്ല, ഒതുങ്ങുക അത്രേയുള്ളൂ. റൂമില്‍ ഇരിക്കുക, പുറത്തിറങ്ങാറില്ല. അറുപത് വര്‍ഷത്തെ പ്ലാന്‍ സെറ്റാണ്. അമ്പത് വയസായി. ഏതാണ്ട് തീര്‍ന്നെന്നാണ് വിചാരിക്കുന്നത്. ഒരു പത്ത് കൊല്ലം കൂടി ഇനി ജീവിക്കണം. മതി. അറുപത് വയസാകുമ്പോള്‍ ഉണ്ടെങ്കില്‍ ഞാനൊരു മ്യുസിഷ്യനായിരിക്കും. അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അഭിനയം ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്റെ ടാര്‍ഗറ്റ് മ്യുസിഷ്യനാകുകയെന്നതാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന പടത്തിനുവേണ്ടി ചിലപ്പോള്‍ മ്യൂസിക് ചെയ്യുമായിരിക്കും. അല്ലാതെ മറ്റ് സിനിമയ്ക്കുവേണ്ടി മ്യൂസിക് ചെയ്യില്ല.
ഇതാണ് വിനായകന്റെ നിലപാട്. മലയാള സിനിമയില്‍ കറുപ്പ് നിറത്തില്‍ ഒരു നയാക പരിവേഷം ുണ്ടായിട്ടില്ല. ഉണ്ടായിരുന്ന കലാഭവന്‍ മണിയുടെ അവസ്ഥ പിന്നീടെന്തായെന്ന് കണ്ടതുമാണ്. കറുപ്പും കറുപ്പിലൂടെ ദളിതരെയും മാറ്റി നിര്‍ത്താന്‍ വിദഗ്ദ്ധമായി ഫ്രെയിം വെയ്ക്കുന്നവരാണ് മലയാള സിനിമയിലെ സവര്‍ണ്ണ വര്‍ഗം. അവര്‍ക്കിടയില്‍ സ്ത്രീ വിരുദ്ധരുണ്ട്. ബലാത്സംഘ വീരന്‍മാരുണ്ട്. ലൈംഗീക പീഡനക്കാരുണ്ട്. എങ്കിലും പരസ്യമായി തെറി പറയുന്ന, തുണിയഴിച്ചു കാട്ടുന്ന, പോലീസ്‌റ്റേഷനില്‍പോയി ഷോ കാണിക്കുന്ന വിനായകന്‍ എന്നും ഇര തന്നെയാണ്.
CONTENT HIGH LIGHTS; Personal life is shattered: There are so many cases that are not resolved until death; Unable to make a deal, they are locked in their room; Do you know who is talking?
















