മലയാള സിനിമാ രംഗത്തെ പ്രശസ്ത നടനാണ് ഷാജു ശ്രീധർ. ഹാസ്യനടനായി, മാത്രമല്ല ഗൗരവമുള്ള കഥാപാത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കാൻ ഷാജുവിന് കഴിയാറുണ്ട്. നടിയായിരുന്ന ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. രണ്ട് പെൺകുട്ടികളും ഇവർക്കുണ്ട്. തലവര എന്ന ചിത്രമാണ് ഷാജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇപ്പോഴിതാ കുട്ടികളുടെ വസ്ത്ര ധാരണത്തെ കുറിച്ച് മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയാണ് ഷാജു.
ഷാജുവിന്റെ വാക്കുകൾ:
“വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ചെറിയ റെസ്ട്രിഷൻസൊക്കെയുണ്ട്. ചിലപ്പോൾ ചേരാത്ത ഡ്രസൊക്കെ ഇട്ടോണ്ട് വരും. ത്രീ ഫോർത്ത് ഇട്ടോ അതിന് അപ്പുറത്തേക്കുള്ളത് ഇടേണ്ടെന്ന് പറയും. ‘വീട്ടിലല്ലേ. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ സ്വതന്ത്രമായി നടന്നോട്ടെ’ എന്ന് പിള്ളേര് പറയും. കാലഘട്ടം മാറിയെന്ന് നമുക്ക് അറിയാം. പിന്നെ എപ്പോഴും ചേരുന്ന വസ്ത്രങ്ങൾ ഇടുന്നതാണ് ഭംഗി. ചില കുട്ടികൾ എത്ര കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചാലും കാണാൻ ഭംഗിയായിരിക്കും. ചിലർ ചേരാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോഴാണ് മോശം കമന്റുകളൊക്കെ വരുന്നത്. പെൺകുട്ടികൾ ശരീരത്തിന് അനുസരിച്ച് ഡ്രസ്സ് ചെയ്യണം. വൾഗർ ആകരുത്”.
















