കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി പ്രതിരോധം തീർക്കാൻ കോൺഗ്രസ്.
തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കനത്ത തിരിച്ചടിയാകുമെന്നടക്കമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്നതിനിടെയാണ് ഈ നീക്കം.
രാഹുലിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു യുവതികൂടി അതിക്രൂര പീഡനം നേരിട്ടെന്ന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തിയുള്ള കോൺഗ്രസിന്റെ പുതിയ കാമ്പെയിൻ.
















