സമൂഹം എന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് ആഗ്രഹങ്ങൾ കെട്ടിപൂട്ടി വെക്കാതെ ലോകം കാണാൻ ഇറങ്ങി പുറപ്പെട്ട ഒരു മിടുക്കിയുണ്ട് പാലക്കാട് അരുണിമ… ഇരുപത്തിനാല് വയസിനിടയിൽ 28 രാജ്യങ്ങൾ സന്ദര്‍ശിച്ച് കഴിഞ്ഞു അരുണിമ.
നാല് വർഷം കൊണ്ട് നേടിയ അനുഭവങ്ങളിൽ ചിലത് പങ്കുവച്ച്.നാല് വർഷത്തിനിടയിൽ ഭൂരിഭാഗം ദിവസങ്ങളിലും അരുണിമ യാത്രയിലായിരുന്നു. അതുകൊണ്ട് തന്നെ എത്ര പറഞ്ഞാലും തീരാത്ത അനുഭവ കഥകൾ ഈ മിടുക്കിക്കുണ്ട്. യാത്രകൾക്കിടയിലെ കാഴ്ചകളെല്ലാം വീഡിയോയായി അരുണിമ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തിൽ അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചപ്പോൾ പകർത്തിയ വീഡിയോകൾ വ്ലോഗായി അരുണിമ പങ്കിട്ടപ്പോൾ വൈറലായിരുന്നു.
അരുണിമ: ഞാൻ പോയ എല്ലാ രാജ്യങ്ങൾക്കും രണ്ട് എക്സ്ട്രീം (extreme) ആണ് ഉള്ളത്. ഒന്ന് റിച്ചും (rich), ഒന്ന് വളരെ ലോ (low)… ആ ഒരു രീതിയിലാണ്. ഒരു ‘മിഡിൽ ക്ലാസ്സ്’ എന്ന സംഭവം അവിടെ ഇല്ല. എപ്പോഴും ഹൈ (high), ലോ (low) ഒരു സംഭവമാണ്.
പിന്നെ എന്താ പറയുക, ചെവി ഒക്കെ ഇങ്ങനെ തുളച്ചിട്ട് ഒരു സംഭവം ഒക്കെ… ‘മുർസി ട്രൈബ്’ (Mursi tribe) എന്ന് പറയുന്ന എത്യോപ്യയിലെ ഒരു ട്രൈബ് ഉണ്ട്. അപ്പൊ അവര് അതുപോലെ ഈ ചുണ്ട് ഉണ്ടല്ലോ, കട്ട് ചെയ്തിട്ട് ഒരു പ്ലേറ്റ് പോലെ സാധനം ഒക്കെ വെക്കും.
അപ്പൊ അത് പെൺകുട്ടികൾ ആണ് അങ്ങനെ ചെയ്യുന്നത്. അതായത് അവരുടെ ഒരു കോൺസെപ്റ്റിൽ അവരുടെ കൾച്ചർ എന്ന് പറയുന്നത് അങ്ങനെയാണ്. കല്യാണം കഴിക്കുന്നതിന് മുന്നേ അവരുടെ ഭംഗി കൂട്ടാൻ ആയിട്ട് ചെയ്യുന്നതാണ് ആ ഒരു… അങ്ങനെ ഒരു സംഭവം.
അപ്പൊ അത് എത്ര പെയിൻഫുൾ (painful) ആണ് അതൊക്കെ അവർക്ക്… പക്ഷെ നമുക്ക് ആലോചിക്കുമ്പോൾ ഭയങ്കര അത്ഭുതമാണ്. അത് എങ്ങനെ…
അതുപോലെ അവര് ബോഡിയിൽ ഫുൾ പല രീതിയിൽ റൈറ്റിംഗ് (writing) പോലെ ഫുൾ ബോഡി ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ സ്‌ക്രാച്ച് (scratch) ആക്കും. സ്‌ക്രാച്ച് ആക്കുമ്പോൾ അത് പൊന്തി വരും. അതാണ് അവരുടെ ടാറ്റൂയിങ് (tattooing). അതായത്… പക്ഷെ ഭംഗി കൂട്ടുക എന്നുള്ള ഒരു ഇതാണ്.
അവതാരക: അത് പെർമനന്റ് (permanent) ആയിട്ടാണോ?
അരുണിമ: പെർമനന്റ് ആണ്.
അത് പോലെ മറ്റൊന്ന്
ഞാൻ യാത്രയിൽ ഒരു വീട്ടിൽ പോയി. ആ വീട്ടിൽ ഒരു ആളുടെ വൈഫ് ഉണ്ട്, മക്കളും ഉണ്ട്… രണ്ടു മക്കൾ. അവരെ ഞാൻ കണ്ടു. എനിക്ക് മിണ്ടാൻ പോലും വയ്യ. അപ്പൊത്തന്നെ ആള് റൂം കാണിച്ചു തന്നു,
അവിടെ കിടന്നോ എന്ന് പറഞ്ഞു. ഭാഷ ഇല്ല.. അതായത് ഭാഷ ആള് ജസ്റ്റ് ആക്ഷനിലാ കാണിക്കുന്നത്. ഞാൻ അപ്പൊത്തന്നെ കിടന്നു. എനിക്ക് തീരെ വയ്യായിരുന്നു.
ഞാൻ കിടന്നിട്ട് ഫോർ ഹവേഴ്സ് (4 hours) ഞാൻ അവിടെ ഉറങ്ങി. അപ്പൊ ഞാൻ സൈക്കിളോ, എൻ്റെ പേഴ്സോ, ഈവൻ ആരാ എന്താ.. അതാ ഞാൻ പറഞ്ഞ ആ ട്രസ്റ്റ്. അങ്ങനെ ഏകദേശം ഞാൻ അവിടെ നാലു ദിവസം താമസിച്ചു. മൂന്നാമത്തെ ദിവസം ഒക്കെ ആയപ്പോഴേക്കും ഓൾമോസ്റ്റ് ഓക്കെ ആയി.
അപ്പൊ ഞാൻ ആക്ച്വലി വീഡിയോ തുടങ്ങി. ബൈ പറയാൻ വേണ്ടി. ബൈ പറയുന്ന വീഡിയോ എടുക്കുമ്പോഴേക്കും പുള്ളിക്കാരി കരഞ്ഞു. അപ്പോഴേക്കും പിന്നെ ഞാൻ… എനിക്കും കരച്ചിൽ വന്നിട്ട് ഞാൻ വീഡിയോ ഓഫ് ചെയ്തു. പുള്ളിക്കാരിടെ കരച്ചിൽ കിട്ടി.. എൻ്റെ കരച്ചിൽ എടുത്തിട്ടില്ല. അപ്പൊ ഞാൻ ആ ക്യാമറ ഓഫ് ചെയ്തിട്ട് ഞാൻ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞ ഒരു സിറ്റുവേഷൻ ഉണ്ട്.
അതെന്താ പറയാ.. ഹാർട്ട് ടച്ചിങ്.. അങ്ങനെ ഒരു ഇതാണ്. കാരണം, ഒരു പരിചയവും ഇല്ലാത്ത ഒരാൾ എന്നെ വന്ന് ഇങ്ങനെ അവര് ഹെൽപ്പ് ചെയ്തു. എനിക്കെന്നറിയില്ല, അതിപ്പോഴും അതോർക്കുമ്പോൾ ഭയങ്കര ഫീൽ ആ എനിക്ക്.
അവതാരക: ഒരു സോൾ കണക്ഷൻ (Soul connection)…?
അരുണിമ: ആ അതെ.. സത്യമായിട്ടും. എനിക്കെന്തോ പോലെയാ അത്. അപ്പൊ അവരുടെ അടുത്ത്….
പാലക്കാടാണ് സ്വദേശം. വളരെ ഗ്രാമീണ പ്രദേശമാണ്. ഞാൻ നാട്ടിൽ പോകാറില്ല. എന്റെ പാരന്റ്സ് ഒരു ബിസിനസുമായി ബന്ധപ്പെട്ട് കൊല്ലത്താണ്. സഹോദരനും ഭാര്യയും ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്. പാലക്കാടുള്ള വീട് പൂട്ടിയിട്ടിരിക്കുകയാണ്. ആക്ച്വലി ഞാൻ ഒരു നോമാഡായാണ് ജീവിക്കുന്നത്. വിസ എടുക്കാനും മറ്റുമായാണ് ഇന്ത്യയിലേക്ക് വരുന്നത് തന്നെ. നമ്മുടെ സൊസൈറ്റിയിൽ ജീവിക്കേണ്ട രീതിയിലല്ല ഞാൻ ജീവിക്കുന്നത്.
















