ലൈംഗിക പീഡനക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിലാണ്. രാഹുൽ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. രാഹുലിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം വയനാട്-കർണാടക അതിർത്തിയിൽ എത്തി പരിശോധന തുടരുകയാണ്.
ഒളിവിൽ താമസിച്ച സ്ഥലങ്ങളിൽ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രാഹുൽ രക്ഷപ്പെടുന്ന സാഹചര്യം പൊലീസിൽ സംശയം ഉയർത്തുന്നു. പൊലീസിൽ നിന്ന് തന്നെ വിവരം ചോരുന്നതായാണ് പ്രാഥമിക നിഗമനം. ഇതേത്തുടർന്ന്, എസ്ഐടിയുടെ എല്ലാ നീക്കങ്ങളും പൂർണ്ണമായും രഹസ്യ സ്വഭാവത്തിൽ ആയിരിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി.
അതിനിടെ രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. ജാമ്യ അപേക്ഷയിൽ തുടർവാദം ഇന്ന് നടക്കും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും.
















