ഹൈദരാബാദ് മീർപേട്ട് തെലങ്കാനയെ നടുക്കിയ വെങ്കട മാധവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട spine-chilling വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുകയാണ്. ഭാര്യയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി, കുക്കറിൽ വേവിച്ച് തെളിവുകൾ നശിപ്പിച്ച ഗുരുമൂർത്തി എന്ന മുൻ സൈനികന്റെ കുറ്റസമ്മതം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. DRDOയിൽ സുരക്ഷാ ഉദ്യോഗസ്ഥനായ 45-കാരൻ ഗുരുമൂർത്തിയും 35-കാരിയായ ഭാര്യ മാധവിയും സമാധാനപരമായ ജീവിതം നയിക്കുന്ന ദമ്പതികളായിരുന്നു. രണ്ട് മക്കളുമൊത്ത് വെങ്കിടേശ്വര കോളനിയിൽ താമസിച്ചിരുന്ന ഇവരുടെ വീട്ടിൽ, എന്നാൽ,ചിലത് പുകയുന്നുണ്ടായിരുന്നു. ശങ്കരാന്തിക്ക് വീട്ടിലെത്തിയ ശേഷം, മക്കൾ അവിടെതന്നെ നിൽക്കാമെന്ന് പറഞ്ഞപ്പോൾ തുടങ്ങിയ ചെറിയ തർക്കമാണ് ദുരന്തത്തിന്റെ വാതിൽ തുറന്നത്. ജനുവരി 16-ന്, “മക്കളെ ആരാണ് കൊണ്ടുവരേണ്ടത്” എന്ന നിസ്സാര തർക്കം പെട്ടെന്ന് നിയന്ത്രണം വിട്ടു. “നിങ്ങളുടേത് കളക്ടർ ജോലി അല്ലല്ലോ” എന്ന മാധവിയുടെ വാക്ക് ഗുരുമൂർത്തിയെ പ്രകോപിപ്പിക്കുകയും, തല ചുമരിലിടിക്കപ്പെട്ട മാധവി ഒറ്റനിമിഷം കൊണ്ടു മരിക്കുകയും ചെയ്തു.
പിടിക്കപ്പെടുമോ എന്ന ഭയത്തിൽ ഗുരുമൂർത്തി ആദ്യം ഗൂഗിളും യൂട്യൂബും പരിശോധിച്ചു മൃതദേഹം എങ്ങനെ ഇല്ലാതാക്കാം?
ആദ്യം ഒരു തെരുവുനായയെ കൊന്നിട്ട് അതിന്റെ ശരീരം കഷ്ണങ്ങളാക്കി വേവിച്ച് പൊടിച്ചുനോക്കി “പരീക്ഷണം നടത്തി പിന്നീട്, മാധവിയുടെ ശരീരത്തോടും അതേ ക്രൂരത ആവർത്തിച്ചു. വലിയ കത്തിയാൽ ശരീരം കഷ്ണങ്ങളാക്കി, എല്ലും മാംസവും വേർതിരിച്ച് വെള്ളത്തിൽ തിളപ്പിച്ചു, കുക്കറിൽ വേവിച്ച് ഉണക്കി പൊടിച്ചു പേസ്റ്റ് രൂപത്തിൽ രണ്ട് ബാഗുകളിലാക്കി. സമീപത്തെ മലിനജല ഓടയിൽ ഉപേക്ഷിച്ചു വീട് മുഴുവൻ രാസങ്ങളിൽ കഴുകി forensic traces ഇല്ലാതാക്കാനുള്ള ശ്രമവും നടത്തി. ശേഷം മാധവി കാണാതായെന്ന പേരിൽ ഗുരുമൂർത്തി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പക്ഷേ ഫോൺ ഹിസ്റ്ററിയിൽ “മൃതദേഹം എങ്ങനെ നശിപ്പിക്കാം” എന്ന സെർചുകൾ, സിസിടിവിയിൽ മാധവി വീടിനകത്ത് നിന്നിരുന്ന അവസാന ദൃശ്യങ്ങൾ പുറത്ത് പോയതായി തെളിവൊന്നും ഇല്ലാത്തത് എല്ലാം ഒന്നിച്ചു ചേർന്ന് ഗുരുമൂർത്തിയെ പ്രതിയാക്കി. ചോദ്യം ചെയ്യലിൽ അയാൾ മുഴുവൻ കുറ്റവും സമ്മതിച്ചു.
ചില റിപ്പോർട്ടുകൾ അവിഹിതബന്ധത്തിന്റെ സൂചന കൊടുത്തിരുന്നെങ്കിലും, അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല.
ഈ കൊലപാതകം പെട്ടെന്നുണ്ടായ ദേഷ്യത്തിന്റെ ഫലമോ, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോ എന്നത് അന്വേഷകർ ഇപ്പോഴും പരിശോധിക്കുന്നു. ഒരു സമൂഹത്തെ ഞെട്ടിച്ച പൈശാചികത ജീവിതപങ്കാളിയെ ഒരു തെരുവുനായയുമായി തുല്യമായി കണ്ടുകൊണ്ട് ചെയ്ത ഈ ക്രൂരത, മനുഷ്യബന്ധങ്ങളുടെ സുരക്ഷയും വിശ്വസ്തതയും വലിയ സംശയത്തിന്റെ താഴ്വരയിലേക്ക് തള്ളിയിരിക്കുകയാണ്.
















