കണ്ണൂര്‍: സിപിഐഎം നേതാവ് പി കെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണത്തില്‍ അന്വേഷണം നടത്തി പാര്‍ട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ‘തീവ്രത’ എന്ന വാക്ക് ഇല്ലെന്ന് പി കെ ശ്രീമതി. ഫേസ്ബുക്കിലൂടെയായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.
തീവ്രതയുമായി ബന്ധപ്പെട്ട് ആരോടും താന്‍ പ്രതികരിച്ചിട്ടില്ലെന്നും കണ്ടാലും കേട്ടാലും അറപ്പുളവാക്കുളള ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.
ഇത്തരം ആക്രമണം നടത്തുന്നവര്‍ക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കില്‍ ആയിക്കോളൂ എന്നും ഈ വൃത്തികേടുകള്‍ എഴുതിവിടുന്നവരുടെ പ്രായത്തിലുളള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കാന്‍ കുറച്ച് വിഷമിക്കേണ്ടിവരും എന്നേയുളളു എന്നും പി കെ ശ്രീമതി പറഞ്ഞു.
















