കണ്ണൂരിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. വീട്ടിൽ കേളപ്പനും ഭാര്യ വസന്തവും മകൻ അനിൽ കുമാറും ആയിരുന്നു ഉണ്ടായിരുന്നത്. അനിൽ കുമാറിന്റെ വീട്ടിൽ വെച്ചാണ് സംഭവം നടക്കുന്നത്.
രാത്രി പത്തരയോടെ വസന്ത ഉറങ്ങാനായി മുറിയിലേക്ക് പോയത്. കാലുവേദന കാരണം ദിവസവും തൈലം തേച്ചാണ് വസന്ത കിടക്കാറുള്ളത്. പതിവ് പോലെ കാലിൽ കുഴമ്പ് തെക്കനായി കുപ്പി എടുത്തപ്പോഴേക്കും അത് ഉരുണ്ട് കട്ടിലിന് അടിയിലേക്ക് പോയി. അത് എടുക്കാനായി കുനിഞ്ഞു നോക്കിയപ്പോഴാണ് എന്തോ കട്ടിലിനടിയിൽ കിടക്കുന്നതായി കണ്ടത്.
ഉടൻ തന്നെ ടോർച്ചു അടിച്ചു നോക്കുകയും, കിടക്കുന്നത് രാജവെമ്പാലയാണെന്ന് മനസി. ലൈറ്റ് അടിച്ചപ്പോഴേക്കും രാജവെമ്പാല പത്തി വിടർത്തി ചീറ്റികൊണ്ടു അവരുടെ അടുത്തേക്ക് ചെന്ന്. ഉടൻ തന്നെ ഭയന്ന് മൂന്നുപേരും വീടിന് വെളിയിലേക്ക് പോയി. അപ്പോൾ തന്നെ ഇവർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഇരിട്ടി ഫോറസ്റ്റ് സെക്‌ഷൻ താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു
പുലർച്ചെ ഒരുമണിയോടെയാണ് വനംവകുപ്പിൽനിന്ന് ആളെത്തിയതെന്നും അതുവരെ ഭീതിയിലായിരുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. കുഴമ്പുകുപ്പി താഴെ വീണില്ലായിരുന്നുവെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണു രക്ഷിച്ചതെന്നും അനിൽ പറഞ്ഞു. മുമ്പും രാജവെമ്പാലയെ കണ്ടതായി ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും വീടിനുള്ളിൽ കയറുന്നത് ആദ്യമാണ്. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നുവെന്നും അനിൽ കൂട്ടിച്ചേർത്തു.
















