Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മാന്യവേഷത്തിലെ കൊലയാളി: 15 കൊലപാതകങ്ങൾ, 30 ബലാത്സംഗങ്ങൾ; ആരായിരുന്നു ഹൈവേകളിൽ മരണഭീതി വിതച്ച ‘സൈക്കോ ശങ്കർ’?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 6, 2025, 03:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമകളിലെ സൈക്കോ കില്ലർമാരെ കാണുമ്പോൾ നമ്മൾ ഭയപ്പെടാറുണ്ട്; എന്നാൽ വെള്ളിത്തിരയിലെ കഥകളെ പോലും വെല്ലുന്ന ക്രൂരതകളുമായി ജീവിച്ച യഥാർത്ഥ മനുഷ്യരുണ്ടായിരുന്നു എന്ന് കേൾക്കുമ്പോൾ ആ ഭയം ഇരട്ടിക്കുന്നു. മനുഷ്യരെ കൊന്നൊടുക്കി അതിൽ ആനന്ദം കണ്ടെത്തുന്ന ഇത്തരം കഥകൾ, ലോകത്തോടുള്ള നമ്മുടെ ഭയം വർദ്ധിപ്പിക്കുകയാണ്.

​സോഡിയാക് കില്ലർ, ബിക്കിനി കില്ലർ തുടങ്ങി ലോകം കേട്ടറിഞ്ഞ കൊടുംകുറ്റവാളികളുടെ പട്ടികയിൽ, ദക്ഷിണേന്ത്യയിലെ ഹൈവേകളിലും ഗ്രാമങ്ങളിലും മരണഭീതി വിതച്ച ഒരു പേരുണ്ടായിരുന്നു: ‘സൈക്കോ ശങ്കർ’ എന്ന എം. ജയശങ്കർ. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി പതിനഞ്ചോളം കൊലപാതകങ്ങളും മുപ്പതോളം ബലാത്സംഗങ്ങളും നടത്തിയ ഇയാൾ, സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തിയ ഒരു സാഡിസ്റ്റ് ആയിരുന്നു. ആ ക്രൂരന്റെ ജീവിതവും അന്ത്യവും നമ്മെ ഓർമ്മിപ്പിക്കുന്നത് യാഥാർത്ഥ്യം പലപ്പോഴും ഫിക്ഷനെക്കാൾ ഭീകരമാണെന്നാണ്.

​1977-ൽ തമിഴ്‌നാട്ടിലെ സേലത്താണ് ശങ്കർ ജനിച്ചത്. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന ഇയാൾ പിന്നീട് ഒരു ലോറി ഡ്രൈവറായാണ് ജോലി നോക്കിയത്. എന്നാൽ, ദക്ഷിണേന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളിൽ അതായത് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിരന്തരം യാത്ര ചെയ്യേണ്ടി വന്ന ഈ ജോലിയാണ് ഇയാളുടെ കുറ്റകൃത്യങ്ങൾക്ക് കളമൊരുക്കിയത്.

മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഇയാളുടെ മറഞ്ഞിരുന്ന കുറ്റകൃത്യങ്ങൾക്ക് സഹായകമായി. പുറംലോകത്തിന് മുന്നിൽ ഭാര്യയും മൂന്ന് പെൺമക്കളുമുള്ള, തികച്ചും സാധാരണക്കാരനായ ഒരു കുടുംബനാഥൻ മാത്രമായിരുന്നു ശങ്കർ.

​2009-ലാണ് ശങ്കറിന്റെ ക്രൂരമുഖം പോലീസ് തിരിച്ചറിയുന്നത്. അന്ന് തമിഴ്‌നാട് ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 45 വയസ്സുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ കാണാതായത്. ഒരു മാസത്തിന് ശേഷം കണ്ടെത്തിയ അവരുടെ മൃതദേഹം പോലീസിനെ ഞെട്ടിച്ചു. അതിക്രൂരമായ പീഡനങ്ങൾക്ക് ശേഷം ഇഞ്ചിഞ്ചായാണ് അവരെ കൊലപ്പെടുത്തിയിരുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിരലടയാളങ്ങളും ചെന്നെത്തിയത് ഒരേയൊരു പേരിലേക്കായിരുന്നു- ശങ്കർ. വിവിധ ഗ്രാമങ്ങളിലായി നടന്ന സമാനസ്വഭാവമുള്ള ഒമ്പത് ബലാത്സംഗക്കേസുകളിലും എട്ട് കൊലപാതകക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് അതോടെ വ്യക്തമായി.

​ശങ്കർ രണ്ട് തവണയാണ് പോലീസിന്റെ കയ്യിൽ നിന്നും അതീവവിദഗ്ധമായി രക്ഷപ്പെട്ടത്. ആദ്യ രക്ഷപ്പെടൽ 2011-ൽ ആയിരുന്നു; പോലീസ് പിടിയിലായി കോയമ്പത്തൂർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സേലം ബസ് സ്റ്റാൻഡിൽ വെച്ച് വിലങ്ങില്ലാത്ത കൈകളുമായി ആൾക്കൂട്ടത്തിനിടയിലേക്ക് മറയുകയായിരുന്നു. ഈ സംഭവത്തിൽ മനംനൊന്ത് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് തമിഴ്നാട് പോലീസിന് വലിയ തിരിച്ചടിയായി.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

​പിന്നീട് കർണാടകയിലെ ഒരു ഗ്രാമത്തിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചതോടെയാണ് ഇയാൾ വീണ്ടും പിടിയിലായത്. എന്നാൽ, പരപ്പന അഗ്രഹാര ജയിലിലെ അതീവ സുരക്ഷാ സെല്ലിലായിരുന്നിട്ടും ശങ്കർ വീണ്ടും രക്ഷപ്പെട്ടു. ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ സംഘടിപ്പിച്ച് സെൽ തുറന്ന്, പോലീസ് യൂണിഫോം ധരിച്ച്, 30 അടി ഉയരമുള്ള മതിൽ ചാടിക്കടന്നാണ് ഇയാൾ വീണ്ടും പുറംലോകത്ത് എത്തിയത്.

ഏകദേശത്തെ 50 ദിവസത്തോളം ഇവൾ ഒളിവിൽ ആയിരുന്നു. ​ഈ 50 ദിവസത്തെ ഒളിവുജീവിതത്തിനിടയിലും ഇയാൾ ആറ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു എന്നത് ഇയാളുടെ മാനസികാവസ്ഥയുടെ തീവ്രത വെളിപ്പെടുത്തുന്നു. ഒടുവിൽ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ വീണ്ടും വലയിലായത്.

​2018 ഫെബ്രുവരി 27-ന് ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ ശങ്കർ മരിച്ചു. ജയിലിലെ ഏകാന്ത തടവുകാരനായിരിക്കെ, ബാർബറുടെ കയ്യിൽ നിന്നും മോഷ്ടിച്ച ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് പറയുന്നത്.

എന്നാൽ ഇതൊരു കൊലപാതകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. കാഴ്ചയിൽ നിരുപദ്രവകാരിയെന്ന് തോന്നിപ്പിച്ച്, സൗമ്യമായി സംസാരിച്ച് സ്ത്രീകളുടെ സഹതാപം പിടിച്ചുപറ്റിയിരുന്ന ശങ്കർ യഥാർത്ഥത്തിൽ ക്രൂരതയുടെ പര്യായമായിരുന്നു. അപരിചിതരായ ആളുകളോട്, അവർ എത്ര മാന്യമായി പെരുമാറിയാലും, ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് സൈക്കോ ശങ്കറിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്.

Tags: serial killerANWESHANAM NEWSതമിഴ്‌നാട്MURDERERPYSCHO SANKARകൊലയാളിസൈക്കോ ശങ്കർTamil NaduCRIME NEWS

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies