ഏതൊരറിവും കുറവല്ലാത്ത അറിവാണ്. അറിയുന്നതിനൊപ്പം അത് പകര്‍ന്നു കൊടുക്കുകയും വേണം. ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്ക്കറുടെ ചരമ ദിനമാണിന്ന്. അദ്ദേഹത്തെ കുറിച്ച് ആധുനിക യോ യോ ജനറേഷന് എന്തറിയാം എന്നൊരു ചോദ്യവും പ്രസക്തമാകുന്നുണ്ട്. നോക്കൂ, സംവരണമല്ല, സമയമാണ് ആവശ്യപ്പെടുന്നത് എന്നd ചോദ്യം ചെയ്യുന്നവര്‍ ഇന്ന് സവര്‍ണ്ണ വിഭാഗത്തിന്റെ മുഖംമൂടിവെച്ച് ഇറങ്ങിയിട്ടുണ്ട്. അവര്‍ക്കു മുമ്പില്‍ തെളിഞ്ഞു കത്തേണ്ടതാണ് ഭരണഘടനയും അംബേദ്ക്കര്‍ ഉയര്‍ത്തിയ സവര്‍ണ്ണ വിരുദ്ധ വാക്യങ്ങളും. അതുകൊണ്ടു തന്നെ അംബേദ്ക്കറിന്റെ ജീവിതം ഓരോ ഇന്ത്യാക്കാരനും വായിച്ചിരിക്കണം. അദ്ദേഹത്തിന്റെ ജീവിത വഴികള്‍ എങ്ങനെയായിരുന്നുവെന്നതാണ് ഇവിടെ പറയുന്നത്. ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്ക്കര്‍ 1891 ഏപ്രില്‍ 14- മദ്ധ്യപ്രദേശിലെ മൗ എന്ന സ്ഥലത്ത് ഉച്ചയ്ക്കു 12ന് ജനിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അംബാഡേ ഗ്രാമം. മാതാവ് – ഭീമാബായി, പിതാവ് – സുബേദാര്‍ രാംജി സക്പാല്‍.
1896 – അമ്മ ഭീമാബായി അന്തരിച്ചു.
1900 നവംബര്‍ – സത്താറ ഗവ: ഹെസ്‌ക്കൂളില്‍ ചേര്‍ന്നു.
1904 – ബോംബെ എല്‍ ഫിസ്റ്റണ്‍ ഹൈസ്‌ക്കൂളില്‍ ചേര്‍ന്നു.
1906 – വിവാഹം, ഭിക്കുവലങ്കാറുടെ പുത്രി
രമാബായിയെ
1907 – മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചു.
1908 ജനുവരി – ബോംബെ എല്‍ ഫിസ്റ്റണ്‍ കോളേജില്‍ ചേര്‍ന്നു.
1912 ഡിസംബര്‍ – പുത്രന്‍ യശ്വന്ത് മരണമടഞ്ഞു .
1913 ജനുവരി – ബോoമ്പെയൂണിവേഴ്‌സിറ്റിയില്‍ നിന്നും B. A. ബിരുദം .
1913 ഫെബ്രു: 2 – പിതാവ് അന്തരിച്ചു.
1915 ജൂണ്‍ 5 – കൊളംബിയാ സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റര്‍ ബുരുദം.
1916 മെയ് – ഡോ:ഗോള്‍ഡന്‍ വൈസറുടെ നവംശശാസ്ത്ര സെമിനാറില്‍ ‘ ഇന്ത്യയിലെ ജാതികള്‍ അവയുടെ യാന്ത്രികത്വം, ഉത്ഭവം, വികസനം ‘എന്ന പ്രബന്ധം അവതരിപ്പിച്ചു.
‘ഇന്ത്യയിലെ ദേശീയ ഓഹരി വിഹിതം, ചരിത്രപരവും അപഗ്രഥനാത്മകവുമായ പഠനം’ എന്ന പ്രബന്ധം തയ്യാറാക്കി P. H .D .ക്ക് സമര്‍പ്പിച്ചു.
ലണ്ടന്‍ ഗ്രേസ് ഇന്നില്‍ നിയമ പഠനം .
1917 – കൊളംബിയായില്‍ നിന്നും P .H .D .
1917 ജൂലൈ – ബറോഡ മഹാരാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി .
1918 – സൗത്ത് ബോറോ കമ്മീഷന്‍ മുമ്പാകെ ദലിതര്‍ക്ക് പ്രത്യേക വോട്ടവകാശം വേണമെന്ന് വാദിച്ചു.
1918 നവംബര്‍ – സിഡന്‍ ഹാം കോളേജില്‍ പൊളിറ്റിക്കല്‍ ഇക്കണോമി അദ്ധ്യാപകന്‍.
1920 ജനു: 31 – ‘മൂകനായക് ‘ എന്ന മറാത്തി വാരിക ആരംഭിച്ചു.
1920 മാര്‍ച്ച് 21- ഛത്രപതി സാഹു മഹരാജ് കോല്‍ഹാപൂരില്‍ സംഘടിപ്പിച്ച ദലിത് സമ്മേളനത്തില്‍ പങ്കെടുത്തു.
1920 സെപ്തം: – ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു.ഒപ്പം ഗ്രേസ്സ് ഇന്നില്‍ നിയമപഠനവും.
1921 ജൂണ്‍ – ‘ബ്രിട്ടീഷ് ഇന്ത്യയിലെ സാമ്രാജ്യത്വ സമ്പത്ത് വ്യവസ്ഥയുടെ പ്രാദേശിക വികേന്ദ്രീകരണം ‘ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധത്തിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ M. S.C .ബിരുദം.
1922 – ജര്‍മ്മനിയിലെ ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.
1923 മാര്‍ച്ച് – ‘രൂപയുടെ പ്രശ്‌നം അതിന്റെ ഉല്‍ഭവും പരിഹാരവും’ എന്ന പ്രബന്ധത്തിന് D .S.C. ബിരുദം .
1924 ജൂണ്‍ – ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
1924 ജൂലൈ 20 – ‘ബഹിഷ്‌കൃത ഹിതകരിണി സഭ രൂപീകരിച്ചു ‘ . വിദ്യാഭ്യാസം ചെയ്യുക ,സമരം ചെയ്യുക ,സംഘടിക്കുക എന്നതായിരുന്നു ലക്ഷ്യം.
1924 ജനു: 4 – ഷോലാപ്പൂരില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹോസ്റ്റല്‍ ആരംഭിച്ചു.
1926 – ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
1927 മാര്‍ച്ച് 20 – കൊലാമ്പ ജില്ലയിലെ ചൗദാര്‍ കുളത്തില്‍ നിന്നും ദലിതര്‍ക്ക് വെള്ളം എടുക്കുന്നതിനു വേണ്ടി മഹദില്‍ സത്യാഗ്രഹം ആരംഭിച്ചു.
1924 ഏപ്രില്‍ 3 – ‘ബഹിഷ്‌കിത ഹിതകാരിണി ‘ എന്ന മറാത്തി ദ്വൈവാരിക ആരംഭിച്ചു.
1927 സെപ്തം: സമാജ് സമതാ സംഘ് സ്ഥാപിച്ചു.
1927 ഡിസം. 25 – മനുസ്മൃതി അഗ്‌നിയിലെറിഞ്ഞു ഭസ്മീകരിച്ചു. (മഹദില്‍ ചൗദാര്‍ കുളത്തിന് സമീപം)
1928 മെയ് – ഇന്ത്യന്‍ സ്റ്റാറ്റിയൂറ്ററി കമ്മറ്റി (സൈമണ്‍ കമ്മീഷന്‍ ) മുമ്പാകെ ബോംബെ
ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 140 ല്‍ 22 സീറ്റുകള്‍ ദലിതര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
1928 ജൂണ്‍ – ബോംബെ ഗവ: ലോ. കോളേജ് പ്രിന്‍സിപ്പലായി .
1928 – സൈമണ്‍ കമ്മീഷന്റെ ബോബെ പ്രസിഡന്‍സികമ്മറ്റിയില്‍ അംഗമായി
1930 മാര്‍ച്ച് 3 – ക്ഷേത്രപ്രവേശനത്തിനു വേണ്ടി നാസിക് കല്‍റാം ക്ഷേത്രത്തില്‍ സത്യാഗ്രഹം.
1930 നവം: 12 – ലണ്ടനില്‍ ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യപ്പെട്ടു.അയിത്തജാതിക്കാര്‍ക്ക് വോട്ടവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.
1931 ആഗസ്റ്റ് – രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചു.അയിത്തക്കാരുടെ പ്രശ്‌നം ഹിന്ദുക്കളുടെ പ്രശ്‌നമായതിനാല്‍ അത് ഹിന്ദുക്കള്‍ പരിഹരിച്ചു കൊള്ളുമെന്ന് ബ്രിട്ടീഷ് ഗവ:മെന്റ് അയിത്തജാതിക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ പാടില്ലെന്നും ‘ഗാന്ധി’ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
1931 നവംബര്‍ 13 – (അയിത്തജാതിക്കാര്‍ക്ക് പ്രത്യേക രാഷ്ട്രീയവകാശമോ സംവരണമോ അനുവദിച്ചാല്‍ ഞാനെന്റെ ജീവന്‍ കൊടുത്തും എതിര്‍ക്കുമെന്ന് ഗാന്ധി )
അയിത്തജാതിക്കാരുടെ മാനുമാവകാശങ്ങളെ നിഷേധിക്കുക എന്നതിലപ്പുറം ഗാന്ധിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്ന് വട്ടമേശ സമ്മേളനത്തില്‍ അംബേദ്ക്കര്‍ പറഞ്ഞു.
1932 മാര്‍ച്ച് 1- ഇന്ത്യയുടെ ചുമതലയുള്ള ബ്രീട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി സാമുവല്‍ ഹോരേയ്ക്ക് ഗാന്ധി കത്തെഴുതി. കത്തില്‍ അയിത്തജാതിക്കാരുടെ വോട്ടവകാശങ്ങളെ ബ്രിട്ടീഷ് ഗവ: മെന്റ് അംഗീകരിക്കുകയാണെങ്കില്‍ മരണം വരെ താന്‍ നിരാഹാരം നടത്തുമെന്ന് ഗാന്ധി എഴുതി.
1932 ആഗസ്റ്റ് 17 -കമ്യൂണല്‍ അവാര്‍ഡ് ഹിന്ദു മതത്തെ ശിഥിലമാക്കുമെന്നും . അതിനാല്‍ അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി പൂനാ യര്‍വ്വാദാ ജയിലില്‍ ‘മരണ പര്യന്തസത്യാഗ്രഹം ‘ആരംഭിച്ചു.
(ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോലും ഗാന്ധി ഈ ‘മരണ പര്യന്ത ‘സമര മാര്‍ഗ്ഗം സ്വീകരിച്ചിട്ടില്ല)
1932 സെപ്റ്റ:24- പൂനാ യര്‍വ്വദാ ജയിലില്‍ വച്ച് പകനാക്കരാറില്‍ ഒപ്പുവയ്ക്കാന്‍ അംബേദ്ക്കര്‍ നിര്‍ബന്ധിതനായി.ഗാന്ധിയുടെ ജാതി ഭ്രാന്തു മൂലം ആയിത്തജാതിക്കാരുടെ പ്രത്യേക രാഷ്ട്രീയ അവകാശങ്ങള്‍ പലതും ജാതി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ അംബേദ്ക്കര്‍ നിര്‍ബന്ധിതനായി.
1932-34- ഇന്ത്യന്‍ ഭരണഘടന പരിഷ്‌ക്കരണത്തിനു വേണ്ടിയുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയില്‍ അംഗമായി.
1935 മെയ് 26 – ഭാര്യ രമാബായി അംബേദ്ക്കര്‍ അന്തരിച്ചു.
1935 ജൂണ്‍ – ബോംബെ ഗവ: ലോ കോളേജ് പ്രിന്‍സിപ്പലായി .
1935 ഒക്: 13 – യെയോള (നാസിക്ക്) സമ്മേളനം. ഞാന്‍ ഹിന്ദു മതത്തിലാണ് ജനിച്ചെതെങ്കിലും ഞാനൊരിക്കലും ഹിന്ദുവായി മരിക്കുകയില്ല എന്ന് ഈ സമ്മേളനത്തില്‍ വച്ച് അംബേദ്ക്കര്‍ പ്രഖ്യാപിച്ചു.ഹിന്ദുമതം ഉപേക്ഷിക്കാന്‍ അനുയായികളോട് ആഹ്വാനംചെയ്യുകയും ചെയ്തു.
1935 ഡിസംബര്‍ – ജട് – പട്-തോഡക് മണ്ഡലിന്റെ ലാഹോര്‍ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി ക്ഷണിക്കപ്പെട്ടെങ്കിലും എഴുതി തയ്യാറാക്കിയ അദ്ധ്യക്ഷപ്രസംഗം സംഘാടകര്‍ക്ക് സ്വീകാര്യമല്ലായിരുന്നതിനാല്‍ സമ്മേളനം നടത്തപ്പെട്ടില്ല. പ്രസ്തുത പ്രസംഗം ‘ജാതി നിര്‍മൂലനം ‘എന്ന പേരില്‍ 1937-ല്‍ പ്രസിദ്ധികരിച്ചു.
1936 ജനു.12, 13,- ദലിതര്‍ ഹിന്ദുമതം ഉപേക്ഷിക്കണരെന്ന് പൂനാ സമ്മേളനത്തില്‍ .
1936 ജൂണ്‍ 23 – ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി ( I .L.P ) രൂപീകരിച്ചു.
1936 നവം 11 – ബോംബെയിന്‍ മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ രൂപീകരിച്ചു.
1937 ജനു’ 14 – ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 അനുസരിച്ച് ആദ്യ പൊതുതിരഞ്ഞെടുപ്പ്.
1937 ഫെബ്രു: 17 – അംബേദ്ക്കര്‍ ബോംബെ ലെജിസ്ലേറ്റീവ് അസ്ലം ബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് 16 ( I LP) സ്ഥാനാര്‍ത്ഥികളും വിജയിച്ചു.
1937 മാര്‍ച്ച് 17 – മഹദിലെ ചൗദര്‍ കുള സമരകേസില്‍ അംബേദ്ക്കര്‍ അനുകൂലമായി കോടതി വിധി . പൊതുകിണറുകളും കുളങ്ങളും ഉപയോഗിക്കാന്‍ അയിത്തജാതിക്കാരെ കോടതി അനുവദിച്ചു.
1938 ജനു 4 – ആയിത്തജാതിക്കാര്‍ക്ക് ഹരിജന്‍ എന്ന് നാമകരണം ചെയ്യുന്ന ബില്‍ ബോംബെ അസ്ലാംബ്ലിയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.ഈ നാമകരണ ശ്രമത്തെ എതിര്‍ത്തു കൊണ്ട് അംബേദ്ക്കറും ഐ.എല്‍.പി.അംഗങ്ങളും വാക്കൗട്ട് നടത്തി.
1938 ജനുവരി 23 – അഹമ്മദാബാദിലെ കര്‍ഷക തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്തു.
1938 ഫെ: 13 – നാസിക്കിലെ മൗമദില്‍ റെയില്‍വേ തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്തു.
1938 സെപ്റ്റം: – തൊഴില്‍ സമരം നിയമ വിരുദ്ധമാക്കുവാന്‍ ബോംബെ അസ്സംബ്ലിയില്‍ കൊണ്ടുവന്ന ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട് ബില്ലിനെ അംബേദ്ക്കര്‍ എതിര്‍ത്തു.
1938 നവ .6 – വ്യവസായ തൊഴിലാളി സമരം സംഘടിപ്പിച്ചു.
1940 ജനു: 19 -അംബേദ്ക്കര്‍ – ഗാന്ധി കൂടിക്കാഴ്ച.
1940 ഒക്: അംബേദ്ക്കര്‍ – നെഹ്‌റു ആദ്യ കൂടിക്കാഴ്ച .
1940 ജൂലൈ 22- സുഭാഷ് ചന്ദ്ര ബോസ് അംബേദ്ക്കറെ ബോബെയില്‍ വച്ച് സന്ദര്‍ശിച്ചു.
1941 ജൂലൈ – അംബേദ്ക്കര്‍ പ്രതിരോധ ഉപദേശക സമിതിയില്‍ അംഗം.
1942 ഏപ്രില്‍ – നാഗ്പൂ നില്‍ ‘ഓള്‍ ഇന്ത്യ പട്ടികജാതി ഫെഡറേഷന്‍ ‘രൂപീകരിച്ചു.
1942 ജൂലൈ 20- വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ലേബര്‍ മെമ്പര്‍.
1942 ഡിസം- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പസഫിക് റിലേഷന്‍സ് കാനഡയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇന്ത്യയിലെ ആയിത്തജാതിക്കാരുടെ പ്രശ്‌നങ്ങള്‍ എന്ന പ്രബന്ധം അവതരിപ്പിച്ചു.
1943 ഏപ്രില്‍ – റാനാഡെ, ഗാന്ധി, ജിന്ന എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.
1944 ജൂണ്‍. – കോണ്‍ഗ്രസും ഗാന്ധിയും ആയിത്തജാതിക്കാരോടെന്തു ചെയ്തു എന്ന ഗ്രാന്ഥം പ്രസിദ്ധീകരിച്ചു.
1944 ജൂലൈ – പീപ്പിള്‍സ് എജ്യൂക്കേഷന്‍ സൊസൈറ്റി ബോംബയില്‍ സ്ഥാപിച്ചു.
1946 മെയ് – അംബേദ്ക്കറുടെ ഭാരത് ഭൂഷണ്‍ പ്രിന്റിംഗ് പ്രസ്സ് ജാതി ഹിന്ദുക്കള്‍ തീ വെച്ചു നശിപ്പിച്ചു.
1946 ജൂണ്‍ 20 – സിദ്ധാര്‍ത്ഥ കോളേജ് ഓഫ് ആര്‍ട്ട് ആന്റ് സയന്‍സ് ബോംബയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
1946 ഒക്: 13 – ഇന്‍ഡോ – ആര്യന്‍ സമൂഹത്തിലെ ശൂദ്രന്‍മാര്‍ എങ്ങനെ 4-ാം വര്‍ണ്ണമായി എന്ന വിഷയം പ്രതിപാദിക്കുന്ന ആരായിരുന്നു ശൂദ്രര്‍ എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.
1946 നവം: _ ശക്തമായ ഐക്യ ഇന്ത്യ ആഹ്വനം ചെയ്ത് കൊണ്ട് കോണ്‍സ്റ്റിറ്റിയൂ വന്റെ അസംബ്ലിയില്‍ ആദ്യ പ്രസംഗം.
1947 മാര്‍ച്ച് – സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.
1947 ഏപ്രില്‍ 29 – ഏതു തരത്തിലുള്ള അയിത്താചരണവും ഇല്ലാതാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17, ഭരണഘടന അസംബ്ലി അംഗീകരിച്ചു.
1947 ആഗസ്റ്റ് 15 – കോണ്‍സ്റ്റിറ്റിയൂവന്റെ അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമവകുപ്പ് മന്ത്രിയും തുടര്‍ന്ന് ഭരണഘടന നിര്‍മ്മാണ സമിതി അംഗവുമായി നിയോഗിക്കപ്പെട്ടു.
1947 ആഗസ്റ്റ് 29 – ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി.
1948 ഏപ്രില്‍ 15 – രണ്ടാം വിവാഹം. ഡോ: ശാരദാ കബീറിനെ ഡല്‍ഹിയില്‍ വച്ച് വിവാഹം ചെയ്തു.
ബ്രാഹ്മണരെയല്ല ബ്രാഹ്മണിസത്തെയാണ് എതിര്‍ക്കുന്നത് എന്ന പ്രഖ്യാപനം ന്യായികരിക്കപ്പെട്ടു.
1948 ഒക്: – ‘അയിത്ത ജാതിക്കാര്‍ ‘ എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.
1948 ഒക്: 4 – കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ ഭരണഘടനയുടെ കരടു രൂപം അവതരിപ്പിച്ചു.
1948 നവം.20 – അയിത്തം നിരോധിക്കുന്ന ആരളിക്കള്‍ 17 ഭരണഘടനയില്‍ ചേര്‍ത്തു.
1949 സെപ്റ്റം: R.S.S .നേതാവ് ഗോള്‍വാള്‍ക്കര്‍ അബേദ്ക്കറെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ചു.
1949 നവം: 25 – ‘അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത് ‘എന്ന് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ പറഞ്ഞു.
1949 നവം: 26 – ഭരണഘടന നിര്‍മ്മാണ അസ്സംബ്ലി ഭരണസ്ഥന അംഗീകരിച്ചു.
1950 ജനു 11 – ഹിന്ദു കോഡ് ബില്ലിനെ കുറിച്ച് സിദ്ധാര്‍ത്ഥ കോളേജ് പാര്‍ലമെന്റില്‍ പ്രസംഗിച്ചു.
1950 മെയ് – ബുദ്ധനും അദ്ദേഹത്തിന്റെ മതത്തിന്റെ ഭാവിയും എന്ന ലേഖനം,
കല്‍ക്കട്ട മഹാബോധി സൊസൈറ്റിയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഹിന്ദു വനിതയുടെ ഉയര്‍ച്ചയും തകര്‍ച്ചയും എന്ന വിഷയത്തെക്ക കുറിച്ച് യംഗ് മെന്‍സ് ബുദ്ധിസ് അസോസ്സിയേഷന്റെ സമ്മേളനത്തില്‍ പ്രസംഗിച്ചു.
ബുദ്ധിസത്തിന്റെ ഗുണങ്ങള്‍ എന്ന വിഷയത്തില്‍ ബുദ്ധ ജയന്തിയോടനു ബന്ധിച്ച് പ്രസംഗിച്ചു.
1950 ഡിസം. – കൊളംബോ ലോക ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുത്തു.
1951 ഫെബ്രു.5 – ഹിന്ദു കോഡുബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
1951 ഏപ്രില്‍ 15 – ഡല്‍ഹിയില്‍ ഡോ: അംബേദ്ക്കര്‍ ഭവന് അംബേദ്ക്കര്‍ തറക്കല്ലിട്ടു.
1951 ജൂലൈ – ഭാരതീയ ബുദ്ധ ജനസംഘം സ്ഥാപിച്ചു.
1951 സെപ്റ്റം: 9 – അംബദ്ക്കര്‍ നെഹൃ മന്ത്രിസഭായില്‍ നിന്ന് രാജി സമര്‍പ്പിച്ചു.
1951 ഒക്: 11 – രാജി സ്വീകരിക്കപ്പെട്ടു.
1952 ജനു. – ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
1952 മാര്‍ച്ച് – രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1952 ജൂണ്‍ 15 – കൊളംബിയാ യൂണിവേഴ്‌സിറ്റി
L. L .D. ബിരുദം നല്‍കി ആദരിച്ചു.
1953 ജനു 12 – ഉസ്മാനിയ യൂണിവേഴ്‌സിറ്റി
L .L .D .ബിരുദം നല്‍കി
1953 ഏപ്രില്‍ – ലോകസഭയിലേയ്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വീണ്ടും പരാജയപ്പെട്ടു.
1953 മെയ് – സിദ്ധാര്‍ത്ഥ കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് ഇക്കണോമിക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു.
1954 ജൂണ്‍ – ഡോ: അംബേദ്ക്കര്‍ക്ക് ബാംഗ്ലരിലെ നിര്‍ദ്ദിഷ്ട ബുദ്ധ സെമിനാരിക്കു വേണ്ടി 5 ഏക്കര്‍ സ്ഥലം മൈസൂര്‍ മഹാരാജാവ് സംഭാവന ചെയ്തു.
1955 മെയ് – ഭാരതീയ ബുദ്ധ മഹാസഭ (The Budhist Society of India) രൂപീകരിച്ചു.
1956 ജൂണ്‍ – ബോംബെ സിദ്ധാര്‍ത്ഥ കോളേജ് തുറന്നു.
1956 ഒക്: 14 – നാഗ്പ്പൂര്‍ ദീക്ഷാ ദൂമിയില്‍ വച്ച് അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിച്ചു. പട്ടികജാതി ഫെഡറേഷന്‍ പിരിച്ചുവിടുകയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
1956 നവം 20: 4 -ാം ലോക ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസിദ്ധമായ ‘ബുദ്ധനും – കാറല്‍ മാക്‌സും ‘എന്ന പ്രസംഗം നടത്തി.
1956 ഡിസംബര്‍ 6:ഇന്ത്യയിലെ തദ്ദേശിയ ജനതയുടെ വിമോചകന്‍ പരിനിര്‍വ്വാണമടഞ്ഞു
CONTENT HIGH LIGHTS;Is it time, not reservation, that is the need?: Should the modern caste question be stopped?: Ambedkar must be read; From birth to death
















