ഡൽഹിയിലെ ബവാനയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബവാന സ്വദേശിയായ റിസ്വാൻ (25) ആണ് പിടിയിലായത്.
പെൺകുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി അകത്ത് നിന്ന് പൂട്ടിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിന് തൊട്ടുപിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 3-ന് വൈകുന്നേരം 5:30-ഓടെയാണ് അതിക്രമത്തെക്കുറിച്ച് പൊലീസിന് ഫോൺ കോൾ ലഭിക്കുന്നത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്നതും കുട്ടി കരയുന്നതും കണ്ടെത്തി. വൈദ്യപരിശോധന നടത്താനായി ഉടൻ തന്നെ എസ്ആർഎച്ച്സി ആശുപത്രിയിലേക്ക് മാറ്റുകയും തുടർ ചികിത്സയ്ക്കായി ബിഎസ്എ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയും പ്രസക്തമായ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
















