തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാനിരിക്കെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതിജീവിതയ്‌ക്കൊപ്പമാണ് സമൂഹം എപ്പോഴുമുളളതെന്ന് കെ മുരളീധരന്‍ പറഞ്ഞു.
അനുകൂലമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കേസിൽ എറണാകുളം സെഷൻസ് കോടതി വിധി പറയാൻ ഇനി ഒരു മണിക്കൂര്‍ മാത്രമാണ് ബാക്കിയുളളത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്.
















