തിരുവനന്തപുരത്തു ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മദ്യപാനിയായ അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാൻ കഴിയാതെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു വിദ്യാർത്ഥി. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മെച്ചമുണ്ട്. അച്ഛൻ ദിവസവും മദ്യപിച്ച് തന്നെയും അമ്മയെയും ഉപദ്രവിക്കുമെന്നും മര്‍ദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും ആണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.
പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മര്‍ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തിൽ പറയുന്നുണ്ട്. പെൺകുട്ടിയുടെ അച്ഛനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
















