പുറമേ നിന്നും അകത്തേക്കു നോക്കിയാല്‍ അതൊരു ജയിലാണ്. എന്നാല്‍, അകത്തു കിടക്കുന്ന ഒരാള്‍ക്കും അത് ജയിലല്ല, സുഖവാസ ഇടമാണ്. പുറത്തെ തിരക്കുകളില്‍ നിന്നും, കുടുംബ പ്രശ്‌നങ്ങളില്‍ നിന്നും, സാമൂഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്നുമെല്ലാമുള്ള ഒരു വിശ്രമ ജീവിതം. നല്ല ഭക്ഷണം, നല്ല അന്തരീക്ഷം, നല്ല ചുറ്റുപാട്, ശാന്തമായ ജീവിതം. എന്നാല്‍, സമൂഹവുമായി ബന്ധമില്ല എന്നുമാത്രം. ജയിലിലെ ഭക്ഷണത്തെ കുറിച്ച് അഖത്തായവര്‍ക്കും പുറത്തിറങ്ങിയവര്‍ക്കുമെല്ലാം ഒരേ അഭിപ്രായമാണ്. ‘അകത്തു കിടന്ന് ഉണ്ട തിന്നാം’ എന്ന പറച്ചിലൊക്കെ ഒട്ടായിട്ട് കാലങ്ങളായി. ഇപ്പോള്‍ ഇറച്ചിയും മീനും മുട്ടയും, നല്ല മുന്തിയ ഇനം അരിയില്‍ ചോറുമൊക്കെയാണ്.
ആഴ്ചയില്‍ ഓരോ ദിവസവും മെനു ഉണ്ട്. ഇതനുസരിച്ചുള്ള ഭക്ഷണമാണ് ജയിലുകളില്‍. ജയിലുകളായ ജയിലുകളെല്ലാം ഹൈടെക്കായി മാറിയിട്ടുണ്ട് എന്നുസാരം. തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ തൂക്കിക്കൊല്ലുന്നത് കാണിക്കാന്‍ ജയിലിലെ വാച്ച് ടവറും, പിന്നെ, അതിനടുത്തുള്ള വലിയ മരത്തില്‍ നിന്നും വവ്വാലുകള്‍ കൂട്ടത്തോടെ പറന്നു പോകുന്നതുമൊക്കെ പേടിപ്പിക്കുന്ന അന്തരീക്ഷമാണ് ഉണ്ടാക്കിയിരുന്നത്. പക്ഷ, അതൊക്കെ സിനിമകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന കഥകളായി മാറിക്കഴിഞ്ഞു. തൂക്കുമരവും, തൂക്കിക്കൊല്ലലും ഒന്നും ഇപ്പോഴില്ല. തൂക്കിക്കൊല്ലുന്ന കയര്‍, അതിനുപയോഗിക്കുന്ന പ്ലാറ്റ്‌ഫോം, ലിവര്‍, കറുത്ത മുഖംമൂടി, കൈകള്‍ കെട്ടുന്ന കയര്‍ അങ്ങനെ നിരവധി വസ്തുക്കള്‍ ഇന്ന് നിര്‍ജ്ജീവാവസ്ഥയിലാണ്.
എന്നാല്‍, കോടതി മുറികളില്‍ ഒരു പ്രതിയെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന രീതിയില്‍ തെളിവുകളും സാക്ഷി വിസ്താരത്തിന്റെയും അടിസ്ഥാനത്തില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന ജഡ്ജി ഇന്നും, വിധി എഴുതാന്‍ ഉപയോഗിക്കുന്ന പേന കുത്തി ഒടിക്കുന്നുണ്ട്. അങ്ങനെ കുത്തിയൊടിക്കപ്പെട്ട പേനയില്‍ നിന്നും ഊറിവന്ന മഷിയില്‍ പടര്‍ന്ന തൂക്കുവിധിയാണ് കഷായം ഗ്രീഷ്മയ്ക്ക് കിട്ടിയത്. കാമുകനെ കഷായത്തില്‍ വിഷം കൊടുത്തു കൊന്ന കേസിലാണ് ഗ്രീഷ്മയെ വധ ശിക്ഷക്ക് വിധിച്ചത്. ആ ഗ്രീഷ്മ ഇപ്പോള്‍ സുഖവാസത്തിലാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരു സഹ തടവുകാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഗ്രീഷ്മ ജയിലില്‍ അതീവ സന്തോഷവതിയാണ്. ജയില്‍ ഭക്ഷണം കഴിച്ച് പുഷ്ടിപ്പെട്ടു. നേരത്തേതിനേക്കാള്‍ അവള്‍ അതീവ സുന്ദരി ആയിമാറിയിട്ടുണ്ട് എന്നുമാണ് സഹതടവുകാരി പറയുന്നത്. കുറ്റബോധത്തിന്റെ ലാഞ്ചന പോലും അവള്‍ക്കില്ല. എല്ലാവരോടും ചിരിച്ചുകൊണ്ടു തന്നെയാണ് സംസാരിക്കുന്നത്. വിഷമം എന്നത് അവളെ തൊട്ടിട്ടില്ല. തനിക്ക് കാമുകനെ കൊലപ്പെടുത്തണം എന്ന് ഉദ്ദേശമില്ലായിരുന്നു എന്നു മാത്രമാണ് ആ സംഭവത്തെ പറ്റി ഗ്രീഷ്മ പറഞ്ഞത്. മേല്‍ കോടതിയിലെ അപ്പീലില്‍ പൂര്‍ണ്ണ പ്രതീക്ഷയാണ് ഗ്രീഷ്മക്ക്. മാത്രമല്ല ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഉടന്‍ നേരത്തേ നിശ്ചയിചുറപ്പിച്ച വിവാഹവും ഉണ്ടാകുമെന്നാണ് ഗ്രീഷ്മ പറയുന്നത്.
ഇപ്പോള്‍ പി.എച്ച്.ഡി. പഠനത്തിന് ചേര്‍ന്ന ഗ്രീഷ്മ തടവുകാലം തന്റെ പഠന കാലയളവ് മാത്രമായിട്ടാണത്രേ കാണുന്നത്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള പഠനം. ഏകാഗ്രത പഠനത്തിലേക്കു തിരിച്ചിരിക്കുന്നു. എന്നാല്‍, വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ ആ ശിക്ഷ കോടതി റദ്ദു ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുന്നത് വരെ ഏകാന്ത തടവിലാണ് പാര്‍പ്പിക്കുക. പിന്നെ എങ്ങനെയാണ് കൂടെ ഉണ്ടായിരുന്ന തടവ് കാരി അവരെ പറ്റി അഭിപ്രായം പറയുന്നത് എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ജയിലില്‍ ഏകാന്ത തടവിലാണെങ്കിലും, ഭക്ഷണം കഴിക്കാനും, മറ്റു ആവശ്യങ്ങള്‍ക്കുമായി ജയില്‍പുള്ളികളെ പുറത്തിറക്കാറുണ്ട്.
സഹതടവുകാരി എന്നുദ്ദേശിക്കുന്നത്, തൊട്ടടുത്ത സെല്ലിലെ തടവുകാരി എന്നായിരിക്കും. ജയിലില്‍ ആയതുകണ്ട് പരസ്പരം കാണാന്‍ കഴിയും എന്നതാണല്ലോ, സ1ൗന്ദ്ര്യത്തിന്റെയും ശരീര പുഷ്ടിയുടെയും പഠനത്തിന്റെയും കാര്യങ്ങള്‍ പറയാന്‍ കഴിയുന്നത്. എന്തായാലും ഗ്രീഷ്മ സുന്ദരിയായ കൊലപാതകിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വിചാര വേളയില്‍ അാള്‍ കോടതിയിലേക്കു വരുമ്പോള്‍ സൗമ്യയെ കൊലപ്പെടത്തുമ്പോള്‍ കണ്ട വ്യക്തിയേ അല്ലായിരുന്നു. ജയിലില്‍ കിടന്ന നാളുകളില്‍ ഗോവിന്ദചാമി വെലുത്തു തുടുത്തു സുന്ദരനായി മാറിയിരുന്നു. പിന്നീടാണ് ജയില് ചാടാന്‍ വിദഗ്ദ്ധമായി തന്റെ ശരീരം കനംകുറയ്ക്കാന്‍ ഭക്ഷമം ഒഴിവാക്കായത്.
ഗ്രീഷ്മയുടെ ഇപ്പോഴത്തെ സൗന്ദ്യവും, പുഷ്ടിപ്പെടലും സമാന രീതിയില്‍ ചിന്തിക്കുകയാണ് വേണ്ടത്. ജയില്‍ ഭക്ഷണം കഴിച്ചും, സമാധാനമായി വിശ്രമിച്ചും, ചിന്തകള്‍ അലട്ടാതെയുമൊക്കെയുള്ള ജീവിതം ഗ്രീഷ്മയെ അതീവ സുന്ദരിയാക്കി മാറ്റി എന്നു പറയുന്നത് വിശ്വസിക്കേണ്ടി വരും. ജയിലില്‍ സുഖ ജീിതം തന്നെയാണ് തടവുകാര്‍ക്ക് കിട്ടുന്നതും.
- കാമുകനെ കൊന്ന ഗ്രീഷ്മയുടെ കേസ്
2022 ഒക്ടോബര്‍ 14 നാണ് സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ലഭിക്കുകയും അത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ പദ്ധതിയിടുകയായിരുന്നു. ആദ്യം ഒരു ജ്യൂസ് ചലഞ്ച് നടത്തി. ഷാരോണിനെ പാരസെറ്റമോള്‍ കലര്‍ത്തിയ ജ്യൂസ് കുടിപ്പിക്കുക എന്നതായിരുന്നു ആദ്യ ശ്രമം. സുഖമില്ലെന്ന് തോന്നിയെങ്കിലും ഷാരോണ്‍ അന്ന് രക്ഷപ്പെട്ടു. പിന്നീട് ക്രൂരത വീട്ടിലേക്ക് കൊണ്ടുവന്നു. ഗ്രീഷ്മ കഷായം കീടനാശിനിയില്‍ കലര്‍ത്തി. ഇത് കഴിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ച ഷാരോണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11 ദിവസത്തോളം ഷാരോണിന് ചികിത്സ നല്‍കി. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മയ്ക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍, ഷാരോണ്‍ തന്റെ സുഹൃത്തും പിതാവുമായി നടത്തിയ സംഭാഷണത്തില്‍ ഗ്രീഷ്മയുടെ വഞ്ചനയെക്കുറിച്ച് സംസാരിച്ചതായി പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്റെ വാദം ശരിവയ്ക്കുന്നു. പിന്നീട് പോലീസ് അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായരും കേസില്‍ പ്രതികളായിരുന്നു.
പോലീസ് കസ്റ്റഡിയിലിരിക്കെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഗ്രീഷ്മയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു. 2023 ജനുവരി 25-നാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേരളത്തില്‍ വിചാരണ നടത്താന്‍ കഴിയില്ലെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2024 ഒക്ടോബര്‍ 15-ന് ആരംഭിച്ച വിചാരണ 2025 ജനുവരി 3-ന് അവസാനിച്ചു. കേസില്‍ 95 സാക്ഷികളെ കോടതി വിസ്തരിച്ചു.
CONTENT HIGH LIGHTS; Greeshma, who is extremely beautiful and enjoys a comfortable life during her imprisonment, is a concoction; Reports say she gained weight by eating prison food; What is happening to Greeshma?
















