കൊട്ടിയം: മദ്യം ശേഖരിച്ച് ഡ്രൈ ഡേയില്‍ വന്‍ വിലയ്ക്ക് വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ഉമയനല്ലൂര്‍ പറക്കുളം ദയാ മന്‍സിലില്‍ സുധീറിനെയാണ് പൊലീസ് പിടികൂടിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം മദ്യനിരോധനം നിലനില്‍ക്കവേയാണ് 20 ലിറ്റര്‍ വിദേശമദ്യവുമായി ഇയാളെ പൊലീസ് പിടികൂടിയത്.
















