സംഗീതസംവിധായകന്‍ പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതിനു ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ധാന. ഇന്ന് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു.’സഞ്ജു മൂത്ത സഹോദരനെപ്പോലെ..’ ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ താരം ക്രിക്കറ്റ് പരിശീലനവും ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്മൃതി ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രം താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ധാന കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ അഭിവാജ്യ ഘടകമായിരുന്നു സ്മൃതി. ഡിസംബര്‍ 21-ന് ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇനി സ്മൃതിക്ക് മുന്നിലുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. നവംബര്‍ 23-നായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്.
അതിനിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പലാഷ് മുഛലുമായുള്ള വിവാഹം മാറ്റിവെച്ചതായി താരത്തിന്റെ മാനേജര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ലാഷ് മുഛലിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കൈയോടെ പിടിച്ചതിനെ തുടര്‍ന്നാണ് സ്മൃതിയും കുടുംബവും വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ്മൃതി മന്ധാന തന്നെ വിവാഹം വേണ്ടെന്നുവെച്ചതായി അറിയിച്ചു. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് പലാഷും അറിയിച്ചിരുന്നു.
















