വയനാട്ടിൽ ഇത്തവണ ബി.ജെ.പി. അക്കൗണ്ട് തുറന്നു. കൽപ്പറ്റ നഗരസഭയിൽ ബി.ജെ.പി വിജയിച്ചത് പുളിയാർമല വാർഡിലാണ്. ഇതുകൂടാതെ തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാർഡിലും താമര വിരിഞ്ഞു.
മുൻപ് എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ച പഞ്ചായത്താണ് ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായി മാറിയതെന്നത് രാഷ്ട്രീയ ശ്രദ്ധ നേടുന്നു. ഈ നേട്ടം വയനാട്ടിൽ ബി.ജെ.പിക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.
















