തിരുവനന്തപുരത്തു ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയും ആയിരുന്ന ആര്‍. ശ്രീലേഖ വിജയിച്ചു. ശാസ്തമംഗലത്ത് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി അമൃത ആറിനേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്.
കൊടുങ്ങാനൂരിലെ ബിജെപി സ്ഥാനാര്‍ഥിയും മറ്റൊരു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവും മുന്‍ ജില്ലാ പ്രസിഡന്റും ആയിരുന്ന വി.വി. രാജേഷ് വിജയിച്ചു. കവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു.
തൈക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. വേണുഗോപാല്‍ വിജയിച്ചു. ചാക്ക വാര്‍ഡില്‍ മുന്‍ മേയര്‍ കെ. ശ്രീകുമാര്‍ വിജയിച്ചു.
















