കൊച്ചി കോർപ്പറേഷനിലും യുഡിഎഫിന് വമ്പിച്ച വിജയം. 76 വാർഡുകളിൽ 45 വാർഡുകളിലാണ് യുഡിഎഫ് മുന്നേറ്റം. എൽഡിഎഫ് 24 ഇടത്തും അഞ്ചിടത്ത് എൻഡിഎയുമാണ് മുന്നിട്ടുനിൽക്കുന്നത്.
2020-ൽ കോൺഗ്രസ് വിമതരുടെ പിന്തുണയോടെയായിരുന്നു എൽഡിഎഫ് കൊച്ചി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. എൽഡിഎഫ് 34, യുഡിഎഫ് 31, എൻഡിഎ അഞ്ച്, സ്വതന്ത്രർ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില.
















