കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിൽ യുഡിഎഫ് തിളക്കം. ആകെയുള്ള 19 വാര്‍ഡില്‍ യുഡിഎഫ് 12 സീറ്റിലും എല്‍ഡിഎഫ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.
കൂടാതെ നന്മണ്ടിയിലും എല്‍ഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല. ഫലം പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് സീറ്റ് വീതമാണുള്ളത്. രണ്ട് സീറ്റ് ബിജെപിക്കും ലഭിച്ചു.
1979 മുതല്‍ കഴിഞ്ഞ 46 വര്‍ഷമായി ഇന്നേവരെ എല്‍ഡിഎഫ് ഒരിക്കല്‍പോലും തിരഞ്ഞെടുപ്പില്‍ തേല്‍വിയുണ്ടായിട്ടില്ല. ആകെ 17 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് -10, യുഡിഎഫ് -അഞ്ച്, ബിജെപി -രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് കണക്ക്.
















