കട്ടൻ കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ ? എങ്കിൽ ഇങ്ങനെയുള്ളവർക്കായിതാ ഒരു സന്തോഷ വാർത്ത. വെറും വയറ്റിൽ കട്ടൻകാപ്പി കുടിച്ചാൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുക. പതിവായി കട്ടൻകാപ്പി കുടിക്കുന്നത് കരൾരോഗം വരാനുള്ള സാധ്യത കുറയ്ക്കും. ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.കട്ടൻ കാപ്പി കുടിക്കുന്നതിലൂടെ രക്തസമ്മർദം കുറയ്ക്കാനും ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
1. കരളിന്റെ ആരോഗ്യം
പതിവായി കട്ടൻകാപ്പി കുടിക്കുന്നത് കരൾരോഗം വരാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ ഫാറ്റിലിവർ, ലിവർ കാൻസർ, കരളുമായി ബന്ധപ്പെട്ട മറ്റ് രോഗാവസ്ഥകൾ ഇവ വരാനുള്ള സാധ്യതയും കട്ടൻകാപ്പി കുടിക്കുന്നതിലൂടെ കുറയും.
2. കാൻസര്‍ വരാതെ തടയുന്നു
പതിവായി കട്ടൻകാപ്പി കുടിക്കുന്നവർക്ക് മലാശയ അർബുദം, കരളിലെ അർബുദം, എൻഡോമെട്രിയൽ കാൻസർ ഇവ വരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കട്ടൻകാപ്പിയിൽ അടങ്ങിയ ശക്തിയേറിയ ആന്റിഓക്സിഡന്റുകൾ ചിലയിനം കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കും. കാപ്പിയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ, ഫ്രീറാഡിക്കലുകളുടെ നാശം തടഞ്ഞ് കോശങ്ങളെ സംരക്ഷിക്കുന്നു.
3. അൽസ്ഹൈമേഴ്സിൽ നിന്ന് സംരക്ഷണം
തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പതിവായി കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുന്നു. ഓർമക്കുറവും മറവിരോഗവും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. കാപ്പിയിലടങ്ങിയ കഫീനും ആന്റിഓക്സിഡന്റ് സംയുക്തങ്ങളും കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ഓർമക്കുറവ് സാവധാനത്തിലാകാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കട്ടൻകാപ്പി കുടിക്കുന്നതിലൂടെ സാധിക്കും.
4. ഹൃദയാരോഗ്യം മെച്ചപ്പെടും
കട്ടൻകാപ്പിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കും. ഹൃദ്രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണിത്. പതിവായി കട്ടൻ കാപ്പി കുടിക്കുന്നതിലൂടെ രക്തസമ്മർദം കുറയ്ക്കാനും ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
5. മെച്ചപ്പെട്ട ഉദരാരോഗ്യം
ഉദരത്തിലെ ആസിഡുകളെ വർധിപ്പിക്കുക വഴി ദഹനം മെച്ചപ്പെടുത്താൻ കട്ടൻകാപ്പി സഹായിക്കും. ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വെറും വയറ്റിൽ കട്ടൻകാപ്പി കുടിക്കുന്നതു വഴി ശരീരത്തിലെ വിഷാംശങ്ങളെയും ഉപദ്രവകാരികളായ ബാക്ടീരിയകളെയും പുറന്തള്ളാൻ സാധിക്കും. എന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്.
6. മനോനില മെച്ചപ്പെടുത്തുന്നു
മനോനിലയും ഫോക്കസും മെച്ചപ്പെടുത്താൻ കാപ്പി സഹായിക്കും. കട്ടൻകാപ്പിയിലെ കഫീൻ, തലച്ചോറിലെ ഇൻഫ്ലമേഷൻ കുറയ്ക്കുക വഴി ആന്റിഡിപ്രസന്റ് ആയി പ്രവർത്തിക്കുന്നു. വിഷാദ സാധ്യത കുറയ്ക്കാനും കട്ടൻകാപ്പിയുടെ പതിവായ ഉപയോഗം സഹായിക്കും.
















