ആക്ഷന്‍ ഹീറോ അരുണ്‍ വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘രെട്ട തല’ ഡിസംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകീട്ട് പുറത്തിറങ്ങും.

ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ വിജയെ നായകനാക്കി, ശ്രദ്ധേയനായ സംവിധായകന്‍ ക്രിസ് തിരുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ‘രെട്ട തല’ എന്ന് അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നു.
തമിഴിലെ യുവനടന്മാരിൽ ആക്ഷൻ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ അരുൺ വിജയ്ക്ക് മലയാള പ്രേക്ഷകരുടെ ഇടയിലും വലിയ ആരാധകരുണ്ട്. ബോബി ബാലചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യുന്നത് രാജശ്രീ ഫിലിംസാണ്.

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ പ്രമുഖ പ്രതിഭകളാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. സംവിധാനം: ക്രിസ് തിരുകുമാരൻ, ഡി.ഒ.പി: ടിജോ ടോമി, എഡിറ്റർ: ആൻ്റണി, ആർട്ട്: അരുൺശങ്കർ ദുരൈ, ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺട്രോൾ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ, വസ്ത്രധാരണം: കിരുതിഖ ശേഖർ, കൊറിയോഗ്രാഫർ: ബോബി ആൻ്റണി, സ്റ്റിൽസ്: മണിയൻ, ഡി ഐ: ശ്രീജിത്ത് സാരംഗ്, വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, ഗാനരചന: വിവേക, കാർത്തിക് നേത, പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി., സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ് തുടങ്ങിയവരാണ് ഈ ചിത്രത്തിന്റെ വിജയത്തിനായി കൈകോർത്തത്. ചിത്രത്തിന്റെ പി.ആർ.ഒ. പി.ആർ. സുമേരനാണ്.
















