ഒരുപാട് ഗുണങ്ങളുള്ള ഇഞ്ചി കൊണ്ട് ഒരു മിഠായി ഉണ്ടാക്കിയാലോ? ജലദോഷവും പനിയും വരുന്ന സമയത്ത് ഇത് കഴിക്കാം.
ചേരുവകൾ
ഇഞ്ചി പേസ്റ്റ് – 50 ഗ്രാം
ശർക്കര – 200 ഗ്രാം
കറുത്ത ഉപ്പ് – 1/4 ടീസ്പൂൺ
കുരുമുളക് – 1/4 ടീസ്പൂൺ
മഞ്ഞൾ – 1/4 ടീസ്പൂൺ
നെയ്യ് – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇഞ്ചി നന്നായി അടിച്ചു പേസ്റ്റ് ആക്കുക. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് മിക്സ് ചെയ്യുക. അടുപ്പത്ത് വെച്ച് ചെറിയ തീയില്‍ ഇളക്കി കൊടുക്കുക. കുരുമുളക്, മഞ്ഞള്‍, കറുത്ത ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. അവസാനമായി നെയ്യൊഴിച്ച് ഇളക്കുക. ഈ മിശ്രിതം ചൂടോടെ, ഒരു ബട്ടര്‍ പേപ്പറിന് മുകളിലേക്ക് ഓരോ സ്പൂണ്‍ വീതം വട്ടം വട്ടമായി ഒഴിക്കുക. തണുത്തു കഴിഞ്ഞാല്‍ ഇഞ്ചി മിഠായി റെഡി!
















