ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകുന്നു. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 530 വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ഏകദേശം കുട്ടികൾ അടക്കം 150-ഓളം യാത്രക്കാര്‍ ദുരന്തത്തിലായിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസല്‍ഖൈമയില്‍ ഇറക്കിയെന്നും ഇതിനാലാണ് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. ഏകദേശം പത്തരയോടെ വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന പുതിയ അറിയിപ്പ്.
















