ആയുര്‍വ്വേദ മസാജ് പാര്‍ലറുകള്‍ മനുഷ്യരുടെ നിലവിലുള്ള ജീവിത സാഹചര്യങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ചിക്തിസയാണ്. ശരീരത്തെ മസാജ് ചെയ്ത് നിര്‍ജ്ജീവമായ ഭാഗങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം കിട്ടാനും, ശരീരത്തിലെ കേടുപാടുകള്‍ മാറ്റനുമൊക്കെ ഗുണം ചെയ്യുന്നതാണ് ആയുര്‍വ്വേദ മസാജുകള്‍. എന്നാല്‍, ആയൂര്‍വ്വേദം എന്ന മരുന്നും മന്ത്രവും മാറ്റി മസാജ് എന്ന തന്ത്രം മാത്രം പയറ്റുന്ന മസാജ് പാര്‍ലറുകളാണ് ഇപ്പോള്‍ കൂടുതലും. അതുകൊണ്ടുതന്നെ ശറിയായ ആയൂര്‍വ്വേദ മസാജ് സെന്റകുള്‍ക്കു വരെ പ്രവര്‍ത്തിച്ചു പോകാന്‍ വലിയ കഷ്ടമാണ് ഇപ്പോള്‍. മസാജ് പാര്‍ലറുകളില്‍ പ്രധാനമായും നടക്കുന്നത് മാംസക്കച്ചവടമാണ്.
പെണ്‍കുട്ടികളെ നിര്‍ത്തി മസാജിംഗില്‍ തുടങ്ങി, ആവശ്യക്കാര്‍ക്ക് അവരുടെ ലൈംഗിക തൃപ്തിക്കുവരെ ഉപയോഗിക്കാന്‍ പാകത്തിന് നടത്തുന്നതാണ് ഇത്തരം പാര്‍ലറുകള്‍. പുറമേ നിന്നു നോക്കായില്‍ വലിയബോര്‍ഡും പരസ്യങ്ങളുമെല്ലാം കാണാമെങ്കിലും അകത്തു കടക്കുന്നതോടെ രീതികളും ചട്ടങ്ങളും മാറും. കൊടുക്കുന്ന പണത്തിനനുസരിച്ച് കാര്യങ്ങളുടെ കിടപ്പും മാറും. അടുത്ത കാലത്തായി കേരളത്തിലെ വിവിധ തീരദേശ ജില്ലകളിലും മലയോര ജില്ലകളിലും(പ്രത്യേകിച്ച് ടൂറിസ്റ്റ് സെന്ററുകള്‍ കേന്ദ്രീകരിച്ച്) മസാജ് പാര്‍ലറുകള്‍ വ്യാപകമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ പോലീസിന്റെ റെയ്ഡുകളും അടച്ചു പൂട്ടലുകളും കേസുമൊക്കെ നടക്കുന്നുമുണ്ട്.
എന്നാല്‍, കോളേജ് കുമാരിമാരെ മസാജ് പാര്‍ലറിലേക്ക് ആകര്‍ഷിച്ച് കസ്റ്റമര്‍ക്കു കൊടുക്കുന്ന വന്‍ ബസിനസ് ആയി വളര്‍ന്ന സംവിധാനങ്ങള്‍ കേരളത്തില്‍ പിടിക്കപ്പെട്ടിട്ടില്ല. ചെന്നൈയില്‍ ഇത്തരമൊരു വന്‍ ബിസിനസ് ശ്രിംഘല തന്നെ പോലീസിന്റെ വലയിലായിട്ടുണ്ട്. അവിടുത്തെ കസ്റ്റമേഴ്‌സ് കോടീശ്വരന്‍മാരും ഐ.ടി ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമൊക്കെയാണ്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ എത്തിച്ചു കൊടുക്കാന്‍ നടത്തിപ്പുകാര്‍ക്ക് കഴിഞ്ഞിരുന്നു. ചെന്നൈയിലെ പ്രസിദ്ധമായ കോളജികുളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണമായിരുന്നത്. ചെന്നൈയില്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന വ്യാജേന പ്രവര്‍ത്തിച്ചിരുന്ന മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ഞെട്ടിയത് കേരളത്തിലെ അടക്കം കുടുംബങ്ങളാണ്.
ഹോസ്റ്റലില്‍ അനധികൃതമായി മസാജ് പാര്‍ലര്‍ നടത്തുന്നുണ്ടെന്നും, അവിടെയെത്തുന്ന യുവാക്കളില്‍ നിന്ന് വന്‍തുക തട്ടിയെടുക്കുന്നുണ്ടെന്നും പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുകൊണ്ടുവന്നത്. തുടക്കത്തില്‍ ഹോസ്റ്റലിലെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും അത്തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നില്ലെന്ന് നടത്തിപ്പുകാര്‍ അവകാശപ്പെട്ടു. അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ മികച്ചൊരു കോളേജില്‍ പഠിക്കുന്ന 19 വയസ്സ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിനി ആയിരുന്നു. തങ്ങള്‍ക്ക് ലഭിച്ച വിവരം തെറ്റായിരിക്കാമെന്ന സംശയത്തില്‍ പോലീസുകാര്‍ തിരികെ പോകാന്‍ തീരുമാനിച്ചു.
എന്നാല്‍, ആ പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങി, വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ആ ഫോണിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. പല പുരുഷന്മാരുടെ അക്കൗണ്ടുകളില്‍ നിന്നും മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ഈ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇത്രയും തുക എന്തിനാണ് ഇവര്‍ അയച്ചു തന്നതെന്ന് ചോദിച്ചതിന് കുട്ടിക്ക് ഉത്തരമില്ല. പണം അയച്ചു തന്നവരുമായി എന്താണ് ബന്ധമെന്നു ചോദിച്ചതിനും ഉത്തരമില്ല. ഇതോടെ പോലീസിനു മുമ്പില്‍ തെളിഞ്ഞു വന്നത്, വന്‍ സെക്‌സ് റാക്കറ്റിന്റെ ചെറിയ കണ്ണിയാണ്.
തുടര്‍ അന്വേഷണത്തില്‍ ഐ.ടി ജീവനക്കാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി നൂറോളം പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ആഡംബര ജീവിതം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളാണ് കൂടുതലായും ഇത്തരം കുരുക്കുകളില്‍ ചെന്നുപെടുന്നത്. വാരാന്ത്യങ്ങളിലെ പാര്‍ട്ടികള്‍, വിലകൂടിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മുന്തിയ ഹോട്ടലുകളിലെ ഭക്ഷണം, താമസം എന്നിവയോടുള്ള ഭ്രമമാണ് ഇവരെ ഇതിലേക്ക് നയിക്കുന്നത്. പണം ആവശ്യമുള്ള പെണ്‍കുട്ടികളെയും, വിനോദത്തിനായി പെണ്‍കുട്ടികളെ തേടുന്ന പുരുഷന്മാരെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു ഇവര്‍ പണം സമ്പാദിച്ചിരുന്നത്. പിടിയിലായവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ ബിസിനസ്സ് നടത്തിവരികയായിരുന്നു.
ജയപ്രദ എന്ന യുവതിയും അവരുടെ കാമുകനായ പ്രകാശും ചേര്‍ന്നാണ് ഈ സംഘത്തെ നയിച്ചിരുന്നത്. പ്ലസ് ടു പഠനകാലത്താണ് ജയപ്രദ ഇതിലേക്ക് എത്തുന്നത്. പോണ്ടിച്ചേരി സ്വദേശിയായ ജയപ്രദ, ബാംഗ്ലൂര്‍ സ്വദേശിയായ പ്രകാശിനെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പ്രകാശിന്റെ ആഡംബര ജീവിത ശൈലിയാണ് ജയപ്രദയെ ആകര്‍ഷിച്ചത്. ഇത്രയധികം പണം എങ്ങനെ ലഭിക്കുന്നുവെന്ന് തിരക്കിയപ്പോള്‍, ഐ.ടി കമ്പനിയിലെ ജോലിയാണെന്ന് പറഞ്ഞ് പ്രകാശ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ പിന്നീട് അടുപ്പം കൂടിയപ്പോള്‍ താന്‍ നടത്തുന്നത് ‘എസ്‌കോര്‍ട്ട് സര്‍വീസ്’ (അനാശാസ്യ പ്രവര്‍ത്തനം) ആണെന്ന് പ്രകാശ് വെളിപ്പെടുത്തി. തങ്ങള്‍ ഒന്നിച്ചുനിന്നാല്‍ ഇതിലൂടെ വലിയ തുക സമ്പാദിക്കാമെന്ന് പറഞ്ഞ് ജയപ്രദയെയും ഇതിലേക്ക് കൂട്ടി.
തുടര്‍ന്ന് പെണ്‍കുട്ടികളെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രകാശ് തന്നെ മുന്‍കൈയെടുത്ത് ജയപ്രദയെ ചെന്നൈയിലെ ഒരു പ്രമുഖ കോളേജില്‍ ചേര്‍ത്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്തുക എന്നതായിരുന്നു ഇവരുടെ രീതി. അവര്‍ക്ക് പാര്‍ട്ടികളില്‍ പങ്കെടുക്കാനും, ഫോണ്‍ വാങ്ങാനും, വിനോദയാത്രകള്‍ക്കും മറ്റും ജയപ്രദ പണം നല്‍കി സഹായിക്കും. ഇങ്ങനെ കടം നല്‍കി പെണ്‍കുട്ടികളെ തന്നിലേക്ക് അടുപ്പിച്ചു. ജയപ്രദയുടെ കൈവശം ഇത്രയധികം പണം എവിടെനിന്നാണെന്ന് സഹപാഠികള്‍ ചോദിക്കുമ്പോള്‍, താന്‍ ഒരു പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ടെന്നും അതിലൂടെ വലിയ വരുമാനവും വിലകൂടിയ സമ്മാനങ്ങളും ലഭിക്കുന്നുണ്ടെന്നും വിശ്വസിപ്പിച്ചു.
പണക്കാരായ പുരുഷന്മാര്‍ക്കൊപ്പം സമയം ചെലവഴിച്ചാല്‍ മാത്രം മതിയെന്നും, അതിലൂടെ ആഡംബര ജീവിതം നയിക്കാമെന്നും പറഞ്ഞ് സഹപാഠികളെ ഇവര്‍ സ്വാധീനിച്ചു. ഇതിന് സമ്മതം മൂളുന്ന പെണ്‍കുട്ടികളുടെ പ്രൊഫൈലുകള്‍ ഡേറ്റിംഗ് ആപ്പുകളില്‍ നിര്‍മ്മിച്ച് ഇടപാടുകാരെ കണ്ടെത്തും. പ്രകാശും സംഘവുമാണ് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. ഇടപാടുകാരില്‍ നിന്ന് വന്‍തുക കൈപ്പറ്റുമെങ്കിലും, പെണ്‍കുട്ടികള്‍ക്ക് അതില്‍ നിന്ന് വളരെ ചെറിയൊരു വിഹിതം മാത്രമാണ് നല്‍കിയിരുന്നത്. ബാക്കി തുക മുഴുവന്‍ ഈ സംഘം തട്ടിയെടുക്കുകയായിരുന്നു പതിവ്. ഈ കെണിയില്‍ ഒരിക്കല്‍ അകപ്പെട്ടാല്‍ പിന്നീട് രക്ഷപ്പെടുക പ്രയാസമാണ്.
ഭീഷണിപ്പെടുത്തിയും മറ്റും പെണ്‍കുട്ടികളെ ഇതില്‍ തുടരാന്‍ നിര്‍ബന്ധിക്കും. ഹോസ്റ്റലിനുള്ളില്‍ സജ്ജീകരിച്ച മസാജ് സെന്ററില്‍ എത്തുന്നവരില്‍ നിന്ന് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പണം ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. ഇതില്‍ കുടുങ്ങിയ ഒരാള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ജയപ്രദയെയും കൂട്ടാളി പ്രേംദാസിനെയും പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ പ്രകാശ് ഒളിവിലാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. സോഷ്യല്‍ മീഡിയയിലെ തിളക്കമാര്‍ന്ന ജീവിതം കണ്ട്, കുറുക്കുവഴിയിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം കെണികളില്‍ വീഴുന്നത്. കഠിനാധ്വാനത്തിലൂടെയല്ലാതെ നേടുന്ന സമ്പത്ത് ശാശ്വതമല്ലെന്നും, ക്ഷണികമായ സുഖങ്ങള്‍ക്ക് പിന്നാലെ പോകുന്നത് വലിയ അപകടങ്ങളിലേക്കാണ് നയിക്കുകയെന്നും ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു.
CONTENT HIGH LIGHTS; College girls’ ‘escort service’ at massage center inside ladies hostel; All the girls stuck in Chennai are like parrots; Operators are Jayaprada and Prakash
















