തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായതോടെ മധ്യസ്‌ഥത വഹിക്കാൻ ചൈന മുന്നോട്ട് വന്നു. ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും മേഖലയിൽ ചൈനയുടെ നയതന്ത്രപരമായ പങ്ക് വർധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ചൈനീസ് ഇടപെടൽ. ഇതോടെ തായ്‌ലൻഡ് – കംബോഡിയ വിഷയത്തിൽ മുൻപ് യുഎസ് വഹിച്ചിരുന്ന നയതന്ത്രപരമായ സ്ഥാനത്തേക്കാണ് ചൈന കടന്നുവരുന്നത്.
സംഘർഷം കുറയ്‌ക്കുന്നതിന് തായ്‌ലൻഡ്, കംബോഡിയ നേതൃത്വവുമായി ചർച്ചകൾക്ക് പ്രത്യേക ദൂതൻ ഡെങ് സിജുനെ അയച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പൂർണമായി പിന്തുണയ്ക്കുമെന്നും ചൈന വ്യക്തമാക്കി.
ജൂലൈയിലുണ്ടായ സംഘർഷം ട്രംപ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏഴിന് രണ്ട് തായ്‌ലൻഡ് സൈനികർക്ക് പരുക്കേറ്റതിനു പിന്നാലെ വീണ്ടും സംഘർഷം ആരംഭിക്കുകയായിരുന്നു
















