ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ ബോംബ് ആക്രമണം. ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ശക്തമാർന്ന ബോംബാക്രമണം നടന്നത്.
ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ് ഇസ്രയേൽ സൈന്യം അറിയിച്ചു.
തെക്ക് റിഹാൻ പർവത മേഖലയിൽ നിന്ന് തുടങ്ങി സിറിയയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ ഹെർമൽ മേഖല വരെയാണ് വ്യോമാക്രമണങ്ങൾ നടന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















