നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരാളാണ് ഭാഗ്യലക്ഷ്മി. വാക്കു കൊണ്ടും, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ കൊണ്ടും, നിലപാടുകള്‍ കൊണ്ടും, ചാനല്‍ ചര്‍ച്ചകളില്‍ തര്‍ക്കിച്ചും, സിനിമാക്കാരുടെ സംഘടനകളില്‍ നിന്നും കലഹിച്ച് വിട്ടു പോന്നുമൊക്കെ നടിക്കൊപ്പം നിലകൊള്ളുന്നവരാണ് ഭാഗ്യ ലക്ഷ്മി. അതുകൊണ്ടു തന്നെ ഇവര്‍ക്കെതിരേ നിരവധി സൈബര്‍ പോരാളികള്‍ ആക്രമണം അഴിച്ചു വിടുന്നുണ്ട്. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയെ ഫോണില്‍ വിളിച്ച് മുഖത്ത് ആസിഡ് ഒവിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് അവര്‍ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തു. തന്റെ ജീവന് എന്തെങ്കിലും ഹാനി സംഭവിച്ചാല്‍ അതിനു പൂര്‍ണ്ണ ഉത്തരവാദി നടന്‍ ദിലീപായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഇതിനു ശേഷമാണ് ഏതോഒരു ദിലീപ് ഫാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഭാഗ്യലക്ശ്മിക്കെതിരേ ഒരു ആരോപണം ഉന്നയിച്ചത്. അയാളെ വെല്ലുവിളിച്ചു കൊണ്ട് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ മറുപടിയും നല്‍കിയിട്ടുണ്ട്. ആ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാഗ്യലക്ഷ്മി ഗിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ഭ ഭ ബയില്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍, ദിലീപിനെതിരേ ഇത്രയും ശക്തമായ നിലപാടെടുത്ത് നടിക്കൊപ്പം നില്‍ക്കുന്ന ഭാഗ്യലക്ഷ്മി ദിലീപ് സിനിമകളെല്ലാം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. മാത്രമല്ല, ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സിനിമാ സംഘടനകളുമായി കലഹിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ദിലീപിന്റെ സിനിമയുമായി സഹകരിക്കുകയെന്ന ചോദ്യം ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ ഭാഗ്യലക്ഷ്മി ഈ ദിലീപ് ഫാനിനോട് കടുത്ത ഭാഷയില്‍ തന്നെയാണ് വെല്ലു വിളി നടത്തിയിരിക്കുന്നത്. ഇവനാരാണ് എനിക്കറിയില്ല. ഇവന്റെ ഒരു വീഡിയോ കണ്ടു
ദിലീപിന്റെ ‘ഭ ഭ ബ’ എന്ന സിനിമയില്‍ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവന്‍? തെളിയിക്കെടോ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്നു. വെറുതെ സ്വന്തം വീഡിയോക്ക് റീച്ച് കിട്ടാന്‍ വേണ്ടിയോ അല്ലെങ്കില്‍ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നതും നിങ്ങള്‍ക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവര്‍ വിശ്വസിക്കില്ല എന്നാണ് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റില്‍ പറയുന്നത്.
- പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
ഇവനാരാണ് എനിക്കറിയില്ല.
ഇവന്റെ ഒരു വീഡിയോ കണ്ടു
ദിലീപ് ന്റെ ‘ഭ ഭ ബ’ എന്ന സിനിമയില്‍ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവന്‍? തെളിയിക്കെടോ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്നു. വെറുതെ സ്വന്തം വീഡിയോ ക്ക് റീച്ച് കിട്ടാന്‍ വേണ്ടിയോ അല്ലെങ്കില്‍ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നതും നിങ്ങള്‍ക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവര്‍ വിശ്വസിക്കില്ല.
അതി ജീവിതയുടെ വിഷയം ഇപ്പോള്‍ ഒരു cyber യുദ്ധമായി മാറിയിരിക്കുന്നു.. എതിര്‍ ഭാഗത്ത് ആയിരങ്ങളും
നമ്മുടെ ഭാഗത്ത് ലക്ഷങ്ങളുമുണ്ട് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിധി വരുന്നതിന് മുന്‍പ് അവളോടൊപ്പം 50% ആളുക ളായിരുന്നെങ്കില്‍ വിധിക്ക് ശേഷം അവളോടൊപ്പം സ്ത്രീ പുരുഷ വിത്യാസമില്ലാതെ 99/%ആളുകള്‍ ഉണ്ട് എന്നത് പോരാടാന്‍ അവള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.. അതെ PR team വെറും 1% മാത്രമാണ്. പല രീതിയിലും അവളോടൊപ്പം നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.
ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ അവളോടൊപ്പം എന്ന പേരില്‍ വരുന്ന പോസ്റ്റുകളും വീഡിയോകളും മെസേജുകളും ഞങ്ങള്‍ കാണുന്നുണ്ട്. നന്ദിയുണ്ട്. അവളുടെയും അവള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരുടെയും പേരില്‍ നന്ദിയും സ്‌നേഹവും അറിയിക്കുന്നു… അവള്‍ വിജയിക്കുന്നതുവരെയും ഈ സ്നേഹവും പിന്തുണയും ഉണ്ടാവണം എന്നുകൂടി ആഗ്രഹിക്കുന്നു… എവിടെയോ ഇരുന്ന് ചിലര്‍ കുരക്കുന്നത് കേട്ട് നിങ്ങള്‍ തളരരുത്. നിങ്ങളുടെ ഈ പിന്തുണയാണ് അവളുടെയും ഞങ്ങളുടെയും ശക്തി. അവര്‍ കുരക്കട്ടെ… ഭയം കൊണ്ടാണ് അവര്‍ തെറി വിളിക്കുന്നത്.. തെറി വിളിച്ചാല്‍ നമ്മള്‍ ഭയന്നുപോകും എന്നവര്‍ കരുതുന്നു. അതാണവരുടെ സംസ്‌കാരം.. അവരുടെ തൊഴിലാണത്, അവര്‍ പണം വാങ്ങി ജോലി ചെയ്യുന്നു. ഒരു കാര്യം മനസിലാക്കോളൂ
അയാള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ താരാരാധന മതി. പക്ഷേ അവളോടൊപ്പം നില്‍ക്കാന്‍ മനുഷ്യനായാല്‍ മതി..
ഞങ്ങള്‍ ഒന്നടങ്കം തീരുമാനിക്കുന്നു അവള്‍ക്ക് വേണ്ടി നിശബ്ദമായി കര്‍ത്തവ്യം നിര്‍വഹിക്കാന്‍. തെറി വിളിക്കുന്നവര്‍ക്ക് മറുപടി കൊടുത്ത് മനസിന്റെയും ശരീരത്തിന്റെയും ഊര്‍ജ്ജം കളയുന്നതെന്തിന്. സമയം പാഴാക്കുന്നതെന്തിന്..
നമുക്ക് ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചു കാണിക്കാം. അവര്‍ കുരച്ചു കുരച്ചു തളരട്ടെ.. സത്യം മറച്ചു പിടിക്കാനുള്ള വെപ്രാളമാണ് അവര്‍ കാണിക്കുന്നത്. അവരുടെ വീട്ടിലും സ്ത്രീകളും കുട്ടികളും ഉണ്ടാവും അവര്‍ക്ക് വേണ്ടി കൂടിയാണ് നമ്മള്‍ ഈ പോരാട്ടത്തിന് ഇറങ്ങിയത് എന്ന് കാലം തെളിയിക്കും..
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പ കാലത്തേക്ക് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മനസ്സ് നെഗറ്റീവ് ആവാതെ സൂക്ഷിക്കേണ്ടത് എന്റെ ആവശ്യമാണ്.
എന്നും എപ്പോഴും അവളോടൊപ്പം
CONTENT HIGH LIGHTS;Dubbing artist Bhagyalakshmi challenges Dileep’s ‘Bha Bha Ba’ to voice her: Is this guy a fool? Can you prove that I have given voice?
















