പെരിന്തൽമണ്ണ മുസ്‍ലിം ലീഗ് ഓഫിസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സി.പി.എം പ്രവർത്തകർ കസ്റ്റഡിയിൽ. അഞ്ച് സി.പി.എം പ്രവർത്തകരെയാണ് പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ലീഗ് ഓഫിസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താൽ. കടകളടക്കം അടച്ചിട്ടുകൊണ്ടുള്ള ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്ന് യുഡി.എഫ് നേതൃത്വം അറിയിച്ചു.
ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗിന്‍റെ ആരോപണം.
















