Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

വേടന്, ഒരു തുറന്നകത്ത് ?: അടിമത്തത്തിന്റെ പിടിയില്‍ നിന്നുണര്‍ന്നു വന്ന ദളിത് ജനതയെ വീണ്ടും ‘ഉറക്കിയത്’ പാട്ടില്‍ കൂടെയാണ് ?; അടയാളങ്ങള്‍ ഉടഞ്ഞ ജനവിഭാഗത്തില്‍ നിന്നും ‘ഒരാള്‍’ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2025, 12:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“ പക്ഷെ വേടാ, താങ്കള്‍ കറുത്തത് ആണ്, താങ്കള്‍ ദളിതന്‍ ആണ്, താങ്കള്‍ പാടുന്നതു അനുഭവം ആണ്, അനുഭവം അറിവ് ആണ്, അറിവ് വേദം ആണ്, വേദം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്ന കാലം അല്ലല്ലോ ഇത്, ആ പഴയ രീതി ഇന്നിപ്പോള്‍ പറ്റില്ല, പിന്നെ ഉളള ഒരു വഴി, താങ്കളെ വ്യക്തിപരമായും മാനസികമായും തകര്‍ത്തു ‘ഒതുക്കി’ ഇല്ലാതാക്കുക മാത്രം ആണ്. അതാണ് സംഭവിക്കുന്നത്!.”

ഈ വരികള്‍ തീച്ചൂളകളില്‍ നിന്നുണ്ടാകുന്ന താപത്തോളം പൊള്ളുന്നുണ്ട്. വരികള്‍ക്കിടയില്‍ തീയിട്ടപോലെ. വാക്കുകളെ ചുട്ടെടുത്ത് നീട്ടുന്ന പോലെ. അത്രമേല്‍ ഈ കത്തിന് പ്രാധാന്യമേറുന്നുണ്ട്. റാപ് സംഗീതജ്ഞനായ ഹിരണ്‍ദാസ് മുരളിയെന്ന ‘വേടന്’ അടയാളങ്ങള്‍ ഉടഞ്ഞ ജനവിഭാഗത്തില്‍ നിന്നും ‘ഒരാള്‍’ എഴുതി തുറന്ന കത്തിലെ വരികളാണിത്. വായിക്കുന്തോറും ചിന്തകളെ തീ പിടിപ്പിക്കുന്ന വാക്കുകള്‍. സ്വാഭിമാനികള്‍ക്ക് മാത്രം വായിച്ചാല്‍ തിരിയുന്ന സത്യങ്ങള്‍ ചേര്‍ത്തുവെയ്ക്കുന്നുണ്ട് ഇവിടെ. സോഷ്യല്‍ മീഡിയയില്‍ ഈ തുറന്ന കത്ത് വൈറലാവുകയാണ്. ചരിത്രവും ദളിത് ചിന്തകളും, പാട്ടും പറച്ചിലുമായി തിരിഞ്ഞു നടന്നുപോയിരിക്കുന്നു ആ ‘ഒരാള്‍’.

സമകാലിക രാഷ്ട്രീയത്തെ എത്ര വ്യക്തമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പോക്ക്. കലയിലെ വര്‍ഗാധിപത്യ സ്വഭാവം, അയ്യന്‍കാളിയെ ഗാന്ധിയെ, അംബേദ്ക്കറെയെല്ലാം ഇന്ത്യയില്‍ ബഹിഷ്‌ക്കരിക്കുന്ന ആധുനികത. ദളിതന്റെ ജീവിതം പച്ചയ്ക്കു പറഞ്ഞിരിക്കുന്നു. കത്തില്‍ പറയുന്ന ഒരു വരി ഇങ്ങനെയാണ്. ‘പ്രിയപ്പെട്ട വേടാ, ഈ മഹാ വ്യക്തികളെ ഒക്കെ മറക്കാന്‍ പഠിപ്പിക്കുന്നത് ആണ് നമ്മുടെ വിദ്യാഭ്യാസം സമ്പ്രദായം. അത് ചോദ്യം ചെയ്യാനുഉള്ള ആര്‍ജ്ജവം താങ്കള്‍ കാണിച്ചു. താങ്കള്‍ ആണ് വേദിയില്‍, സമൂഹം മറന്ന് തുടങ്ങിയ മഹാന്‍മാരുടെ ഒക്കെ പേരുകള്‍ വിളിച്ചു പറഞ്ഞു ‘അടിമയക്കു ഏതു ഇടം ചരിത്ര പുസ്തകങ്ങളില്‍’ എന്ന് പാടി ഞങ്ങളെ ചിന്തിപ്പിചത്, ഓര്‍മിപ്പിച്ചത്.’ എത്ര കൃത്യമാണ് ഇടപെടലുകള്‍. കാലത്തിന്റെ അനിവാര്യത പോലെ ഉദിച്ചുയര്‍ന്നതാണ് വേടന്‍ എന്ന റോപ്പര്‍.

  • കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

പ്രിയപ്പെട്ട #Hirandas_Murali
‘
ഇന്ത്യയ്ക്ക് സ്വതത്രം കിട്ടുന്നതിന് മുന്‍പും പിന്‍പും പല ജാതിയിലും, പല മതത്തിലും, പല ഭാഷകളിലും ആയി ചിന്നി ചിതറി ജീവിച്ച, ജീവിക്കുന്ന ‘ #ദളിതര്‍ ‘ എന്ന ഇന്ത്യന്‍ ജനത.
ആര്യ അധിനിവേശ കാലം മുതല്‍, ശാരീരികമായി അതിലുപരി മാനസികമായി അടിച്ചു അമര്‍ത്തപെട്ട ഒരു വലിയ ജനത,
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍.
ചരിത്രത്തില്‍ നിന്നും, ചരിത്രം തുടച്ച് മാറ്റിയ ചരിത്രം പേറുന്ന ജനവിഭാഗം!
In the History, there is no true History of ours, that is our History!
പക്ഷെ ഇന്ത്യ മഹാരാജ്യം രൂപീകരിക്കും മുമ്പേ,
അടിച്ചു ഇരുത്തിയാല്‍ , തിരിച്ചു അടിച്ചു എഴുന്നേറ്റു നില്‍ക്കണം,
മാനുഷിക ആവശ്യങ്ങള്‍ നേടിയെടുക്കന്നത് അവകാശം ആണ്,
അതിനാണ് വിദ്യാഭ്യസം, എന്ന് കാട്ടി തന്ന
‘ മഹാവീരന്‍ അയ്യങ്കാളി ‘.
നമ്മുടെ ആത്മിയതയെ തകര്‍ത്താണ്, നമ്മളില്‍ മാനസിക അടിമത്തം സ്ഥാപിച്ചത്, അങ്ങനെ ആണ് നമ്മുടെ അവകാശം നഷ്ട്ടപ്പെട്ടതു എന്ന് പഠിപ്പിച്ച
‘മഹാനായ പൊയ്കയില്‍ അപ്പച്ചന്‍.’
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണ് എന്ന് പറഞ്ഞ ഗാന്ധി യുടെ പ്രതിമ നഗരങ്ങളില്‍ കാണുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് , ഇന്നത്തെ ഇന്ത്യയെ , ഇന്ത്യ ആക്കിയ , മഹാനായ Dr. ഭീംറാവു റാംജി അംബേദ്കര്‍ ന്റെ പ്രതിമകള്‍ ഗ്രാമങ്ങളില്‍ കാണപ്പെടുന്ന ,നമ്മുടെ ഇന്ത്യ.

പ്രിയപ്പെട്ട #വേടാ ,
ഈ മഹാ വ്യക്തികളെ ഒക്കെ മറക്കാന്‍ പഠിപ്പിക്കുന്നത് ആണ് നമ്മുടെ വിദ്യാഭ്യാസം സമ്പ്രദായം. അത് ചോദ്യം ചെയ്യാന്‍ ഉള്ള ആര്‍ജ്ജവം താങ്കള്‍ കാണിച്ചു.
താങ്കള്‍ ആണ് വേദിയില്‍, സമൂഹം മറന്ന് തുടങ്ങിയ മഹാന്‍മാരുടെ ഒക്കെ പേരുകള്‍ വിളിച്ചു പറഞ്ഞു ‘അടിമയക്കു ഏതു ഇടം ചരിത്ര പുസ്തകങ്ങളില്‍’
എന്ന് പാടി ഞങ്ങളെ ചിന്തിപ്പിചത് , ഓര്‍മിപ്പിച്ചത്.
സംഗീതം ഒരു അനുഗ്രഹം ആണ്, പാട്ട് എഴുതാനും, ഈണം നല്‍കാനും, പാടാനും കഴിവ് ഉള്ളവര്‍ അനുഗ്രഹിക്ക പെട്ടവര്‍ ആണ് ആണ്.
അതെ താങ്കള്‍ തിരഞ്ഞു എടുക്ക പെട്ടവരില്‍ ഉള്ള ഒരാള്‍ ആണ്.
‘You are one of the choosen ones’!
താങ്കളുടെ പാട്ടിനെ ഭയക്കുന്നു ഒരു വിഭാഗം ഉണ്ട്.
താങ്കളെ ‘ഒതുക്കി’ ഇല്ലെങ്കില്‍ അധികാരം നഷ്ടപ്പെടുന്നവര്‍ ഉണ്ട്.
അതിന്റെ യാഥാര്‍ത്ഥ കാരണം അടിമത്തത്തിന്റെ പിടിയില്‍ നിന്നും ഉണര്‍ന്നു വന്ന കേരളത്തിലെ ദളിത് ജനതയെ, ഒരു ജനവിഭാഗത്തിനെ വീണ്ടും ‘ഉറക്കി’യത് പാട്ടില്‍ കൂടെ ആണ്. 1950 -ല്‍ . KPAC (കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ് )
‘ #Kerala_Peoples_Arts_Club ‘ രൂപീകരിച്ച കൊണ്ട്.!
സമത്വം എന്ന ആശയം പറഞ്ഞു,
‘നമ്മള്‍ കൊയ്യും വയല്‍ എല്ലാം നമ്മുടെ ആകും പൈങ്കിളിയെ’ എന്ന് പാടി,
ദൈവം ഇല്ല, മതം ഇല്ല, ജാതി ഇല്ല, തൊഴിലാളി ഐക്യം സിന്ദാബാദ് വിളിച്ചു,
അത്താഴ പട്ടിണിക്കാരെ കൂട്ടി, തൊഴില്‍ ചെയ്ത ജീവിക്കാന്‍ വ്യവസായം അനുവദിക്കാതെ, നമ്മുടെ പിതാക്കന്മാരേ കബളിപ്പിച്ച്ത് പാട്ടിലൂടെ ആണ്.!
തലമുറകളുടെ അടിമത്തത്തിന്റെ മാനസിക ആഘാതം പേറുന്ന (Generational Trauma), അപകര്‍ഷതാബോധത്തില്‍ നിന്നും ഉടലെടുത്ത നിരാശയും, ദേഷ്യവും, വൈരാഗ്യവും മനസില്‍ നിറഞ്ഞു നില്‍കുന്ന ദളിത് ജനതയെ നിയന്ത്രിക്കാന്‍ ,വരുതിയില്‍ ആക്കാന്‍ അധികാര വര്‍ഗ്ഗം തിരഞ്ഞു എടുത്തതും പാട്ട് ആയിരുന്നു.
ഭയരഹിതരായ, ക്രിയാത്മകമായ കഴിവുകള്‍ ഉള്ള ദളിത് ജനവിഭാഗം, ഉണര്‍ന്നു വന്നാല്‍ അധികാരം നഷ്ടപ്പെടും എന്ന് അറിയാവുന്ന അധികാര സവര്‍ണ വര്‍ഗ്ഗം അന്നും ഇന്നും എന്തു വിലകൊടുത്തും ആ ദളിത് മുന്നേറ്റം തടഞ്ഞു കൊണ്ടേ ഇരിക്കുന്നു.
‘കരുണ കാണിക്കാത്തവരോട് കരുണ ഇല്ലാത്ത ന്യായ വിധി ഉണ്ടാകും’ യാക്കോബ് 2:13, Bible.
കരുണ കാണിക്കാത്ത ഈ സവര്‍ണ അധികാര വര്‍ഗ്ഗം ഭയക്കുന്നതും ഇത് തന്നെ.
ജാതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിനെ ജാതിയിലെ ഉച്ചനീചത്വം കൊണ്ട് നിയന്ത്രിക്കുന്നു. അതിനു അവര്‍ വെറുപ്പിന്റെയും, വേര്‍തിരിവ് ന്റെയും, ചതിയുടെയും, വഞ്ചനയുടെയും വിത്തുകള്‍ വിതച്ചു കൊണ്ടേ ഇരിക്കുന്നു.
മാറി മാറി ഭരിച്ച ഭരണ വര്‍ഗ്ഗം വഞ്ചി ക്കുകയാണ് എന്ന് മനസ്സിലാക്കിയ പലരും, പല കോണില്‍ നിന്നും, ഇത് വിളിച്ചു പറയാന്‍ ശ്രമിച്ചു , ആരും കേള്‍ക്കാത്ത വിധം അവരുടെ ഒക്കെ വാ മൂടി കെട്ടി . പല മുന്നേറ്റവും ഉണ്ടായി, അടിച്ചു അമര്‍ത്തിയും , ഭിന്നിപിച്ചും , എല്ലാം നിയന്ത്രിച്ചു നിറുത്തി.
മനശാസ്ത്രത്തില്‍ പറയുന്ന ‘SOCIAL IDENTITY THEORY ‘ പ്രകാരം മുഴുവന്‍ ജനതയേയും മാനസികമായി ഭിന്നിപിച്ച് , നിയന്ത്രിച്ചു വേര്‍തിരിചു ,
കുറച്ചു പേര്‍ മുകളിലും ബാക്കി ഉള്ളവരെ താഴെയും നിറുത്തി.
പ്രിയപ്പെട്ട വേടാ ,
അവിടെ ആണ് പാടി പറഞ്ഞു കൊണ്ട് താങ്കള്‍ വന്നത്. അത് കേള്‍ക്കാന്‍, മനസ്സിലക്കാന്‍, ചിന്തിക്കാന്‍ കഴിവ് ഉള്ള, സമൂഹത്തില്‍ എല്ലാവര്ക്കും നല്ല രീതിയില്‍ ജീവിക്കാന്‍ അവസരം ഉണ്ടാക്കിയാല്‍ മാത്രം ആണ് രാജ്യം വികസിക്കുന്നത് , രാജ്യ പുരോഗതിക്ക് തടസ്സം വര്‍ഗീയത ആണ് എന്ന് അറിയാവുന്ന ജാതി മത ഭേദമന്യേ ഉള്ള ഒരു പുതു തലമുറയും , പാടുന്നത് ഉം, പറയുന്നതും, ശരിയല്ലെ , ഞങ്ങള്‍ക്ക് തെറ്റ് പറ്റിയല്ലോ എന്ന് മനസ്സിലാക്കിയ ഒരു പഴയ തലമുറയും താങ്കളെ കാണാനായി ഒഴുകി എത്തി . കൊച്ചു കുട്ടികള്‍ താങ്കളുടെ പാട്ടുകളില്‍ നിന്ന് പാടി പഠിച്ചു.
താങ്കളുടെ മലയാള ഭാഷ പ്രയോഗം, പാട്ടുകള്‍, അതിലെ വരികള്‍, പ്രാസം, പദപ്രയോഗം, വാക്യഘടനാ എല്ലാം ഇതുവരെ ഉള്ള ഒരു മലയാള കവിയോ, കലാകാരനോ , ചിന്തിക്കാന്‍ പോലും ആകാത്തത് ആണ്.
താങ്കളുടെ പാട്ടുകള്‍ തീ ആയി, ആ തീകാറ്റ് ഏറ്റു , ചാരം മൂടിയ, കനലുകള്‍ എരിഞ്ഞു അടങ്ങാത്ത മനസ്സുകള്‍ വീണ്ടും കത്തി..അത് മറ്റു ചിലര്‍ക്ക് ഭയം ആയി,
പക്ഷെ വേടാ ,
താങ്കള്‍ കറുത്തതു ആണ്,
താങ്കള്‍ ദളിതന്‍ ആണ്,
താങ്കള്‍ പാടുന്നതു അനുഭവം ആണ്,
അനുഭവം അറിവ് ആണ്,
അറിവ് വേദം ആണ്,
വേദം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്ന കാലം അല്ലല്ലോ ഇത്,
ആ പഴയ രീതി ഇന്നിപ്പോള്‍ പറ്റില്ല ,
പിന്നെ ഉളള ഒരു വഴി, താങ്കളെ വ്യക്തിപരമായും , മാനസികമായും, തകര്‍ത്തു, ‘ഒതുക്കി’ ഇല്ലാതാക്കുക മാത്രം ആണ് . അതാണ് സംഭവിക്കുന്നത്!
അതുകൊണ്ട്,
ഏറ്റവും പ്രിയപ്പെട്ട ഹിരണ്‍ദാസ് മുരളി,
‘പിടിച്ചത് എല്ലാം പുലി വാല് എടാ,
കാണ്ഡമൃഗത്തിന്റെ തോല് ടാ …’ എന്ന് മൂളി.
താങ്കള്‍ എഴുതുക, ഈണം നല്‍കുക, പാടുക, ‘കര്‍മ്മം’ തുടര്‍ന്ന് കൊണ്ടേ ഇരിക്കുക, അത് കേള്‍ക്കാന്‍ , മനസ്സിലാകാന്‍, പഠിക്കാന്‍, പ്രവര്‍ത്തിക്കാന്‍ ഇവിടെ ഒരു ജനസമൂഹം ഉണ്ട്.
ഓര്‍ക്കുക,
കൂട്ടി കൊടുക്കാന്‍ കാടത്തിമാര്‍ ഉണ്ട്,
കുരുക്കിലാക്കാന്‍ രാഷ്ട്രീയക്കാര്‍ ഉണ്ട്,
കൂട്ടില്‍ അടക്കാന്‍ കാക്കി കുപ്പായക്കാര്‍ ഉണ്ട്,
കാര്യം പറയാന്‍ കോടതി ഉണ്ട്,
കര്‍ത്താവ് ആണ് നീതി നടപ്പാക്കുന്നത്,
താങ്കളെ ചതിച്ചത് ആണ് എന്ന് അറിയാം, ഞങ്ങള്‍ കൂടെ ഉണ്ട്,
‘കൂടെ പിറക്കാതെ പിറന്നവര്‍ തുണ ഉണ്ട് ‘
‘ഒരു m@iരും ഇല്ല’ BRO!
എന്ന് –
സ്‌നേഹത്തോടെ, ബഹുമാനത്തോടെ
‘അടയാളങ്ങള്‍ ഉടഞ്ഞ ജനവിഭാഗത്തില്‍ നിന്നും #ഒരാള്‍ ‘

CONTENT HIGH LIGHTS; Hunter, an open letter?: Did the Dalit people who had awakened from the clutches of slavery ‘sleep’ again with the song?; ‘One’ from the people whose signs were broken?

ReadAlso:

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

Tags: vedandalithRapper VedanHIRANDAS MURALIOPEN LETTERSLAVERYവേടന്ഒരു തുറന്നകത്ത് ?ദളിത് ജനതയെ വീണ്ടും 'ഉറക്കിയത്' പാട്ടില്‍ കൂടെയാണ് ?അടിമത്തത്തിന്റെ പിടിയില്‍ നിന്നുണര്‍ന്നു വന്ന ദളിത് ജനതANWESHANAM NEWSഅടയാളങ്ങള്‍ ഉടഞ്ഞ ജനവിഭാഗത്തില്‍ നിന്നും 'ഒരാള്‍' ?

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies