നടിക്കൊപ്പം നില്‍ക്കുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും നടനൊപ്പം നില്‍ക്കുന്ന സത്യഭാമയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തന്റെ അവസാന ശ്വാസം വരെയും ദിലീപിനൊപ്പം നില്‍ക്കുമെന്ന് കലാമണ്ഡലം സത്യഭാമ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, അവള്‍ നടിയായത് കൊണ്ടല്ല പോരാടുന്നത്, ഒരു സ്ത്രീ ആയത് കൊണ്ടാണ് പെണ്‍കുട്ടിക്കു വേണ്ടിയാണു പോരാടുന്നത് എന്നു പറഞ്ഞു കൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രഖ്യാപനം നടത്തിക്കൊണ്ടാണ് പോരാട്ടം തുടരുന്നത്. മറ്റു പ്രതിഷേധക്കാരും, ഒപ്പം ചേരുന്നവരും നിലപാടുകളില്‍ ഇവര്‍ക്കു പിന്നില്‍ നില്‍ക്കുകയേയുള്ളൂ.
കലാമണ്ഡലം സത്യഭാമ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും അഭിപ്രായം പറഞ്ഞുകൊണ്ട് അതിജീവിതയെയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും വെല്ലു വിളിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സത്യഭാമ തന്റെ നിലപാട് അറക്കിട്ടുറപ്പിച്ചിരിക്കുന്നത്. ഞാന്‍ എന്റെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളാണ്. എമരലയീസ ഇല്‍ നിന്നും പൈസ കിട്ടുമെന്ന് പറയുന്നത് കേള്‍ക്കുന്നതല്ലാതെ അതിനെന്ത് ചെയ്യണം, ആരെ പോയി കാണണം എന്നുപോലും എനിക്ക് അറിയില്ല.?????? എന്റെ അവസാനശ്വാസീ വരെ ഞാന്‍ ദിലീപിന് പിന്തുണ അറിയിക്കുകയാണ്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി ഉള്ളവര്‍ അപ്പുറം വഴി പോകുക??ദിലീപിനെ സ്‌നേഹിക്കുന്ന ഓരോ വ്യക്തികളും എന്റെ കൂടെ നില്‍ക്കുമെന്ന് വിശ്വസിക്കുന്നു?? എന്നാണ് അവര്‍ പറയുന്നത്.
- ഫേസ്ബുക്ക് പോസ്റ്റ്
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് ??. ദിലീപിന്റെ personal life വെച്ച് അദ്ദേഹത്തിനെ വിലയിരുത്താന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശമില്ല
അദ്ദേഹത്തിന്റെ സിനിമയെ വേണമെങ്കില്‍ നമുക്ക് രൃശശേരശാെ ചെയ്യാം.ചില വ്യക്തികള്‍ പറയുന്നത് ജെഡ്ജിയെ ദിലീപ് വിലക്ക് മേടിച്ചു എന്നാണ് ?? എത്ര രൂപയ്ക്കാണ് എന്ന് ആരും പറഞ്ഞിട്ടില്ല ?? ശിയീഃ ഇല്‍ പയ്യന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് എനിക്ക് സ്‌നേഹമറിയിച്‌കൊണ്ട് ാലലൈഴല അയക്കുന്നത്. എന്തിനെന്നാല്‍ ദിലീപിന്റെ പ്രശ്‌നത്തില്‍ ഒരു പ്രസ്ഥാനത്തിന്റെയോ,ഒരു വ്യക്തിയുടെയോ support ഇല്ലാതെ ഹൃദയത്തില്‍ നിന്നും കൂടെ നില്‍ക്കുന്നതിന്.ചില ഷണ്ടന്മാര് പറയുന്നപോലെ നിങ്ങള്ക്ക് reach
കിട്ടാനല്ലേ തള്ളേ ഇവനെ support ചെയ്യുന്നതെന്ന് ???? 27300 followers ഉണ്ടായ ഈ profile ഇപ്പോള്‍ 26100 ആണ് ??
ഞാന്‍ എന്റെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളാണ്. എമരലയീസ ഇല്‍ നിന്നും പൈസ കിട്ടുമെന്ന് പറയുന്നത് കേള്‍ക്കുന്നതല്ലാതെ അതിനെന്ത് ചെയ്യണം, ആരെ പോയി കാണണം എന്നുപോലും എനിക്ക് അറിയില്ല.?????? എന്റെ അവസാനശ്വാസീ വരെ ഞാന്‍ ദിലീപിന് പിന്തുണ അറിയിക്കുകയാണ്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി ഉള്ളവര്‍ അപ്പുറം വഴി പോകുക??ദിലീപിനെ സ്‌നേഹിക്കുന്ന ഓരോ വ്യക്തികളും എന്റെ കൂടെ നില്‍ക്കുമെന്ന് വിശ്വസിക്കുന്നു??
സ്‌നേഹത്തോടെ…
കലാമണ്ഡലം സത്യഭാമ
അതേസമയം, മുഖ്യമന്ത്രിയുടെ ക്രിസ്‌കമസ് വിരുന്നിന് മുഖ്യാതിഥിയായി എത്തിയ അതിജീവിതയുടെ കൂടെ എത്തിയാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, അവര്‍ സിനിമാക്കാരുടെ സംഘടനയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു കഴിഞ്ഞു. ഇത് ദിലീപിനെ വെറുതേ വിട്ട കോടതിയോടും, സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സംഘടനാ നേതൃത്വത്തിനോടുമുള്ള പ്രതിഷേധമാണ് കാണിച്ചത്. ‘ ഞങ്ങള്‍ അവള്‍ നടിയായത് കൊണ്ടല്ല പോരാടുന്നത് ഒരു സ്ത്രീ ആയത് കൊണ്ടാണ് പെണ്‍കുട്ടിക്കു വേണ്ടിയാണുപോരാടുന്നത്.’ എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതിനെതിരേ ശക്തമായ സൈബര്‍ ബുള്ളിയിംഗ് ഭാഗ്യലക്ഷ്മി നേരിടുന്നുണ്ട്.
കാരണം, ബാക്കി അനുഭവിച്ച ആളൊന്നും സ്ത്രീകളല്ലേ പെണ്‍കുട്ടികളല്ലേ എന്നാണ് സോഷ്യല്‍ മീഡി ചോദിക്കുന്നത്. ഈ 8 വര്‍ഷത്തിനിടയില്‍ എത്ര പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അറിഞ്ഞില്ലേ മാഡം അപ്പോ അതെന്താ പെണ്‍കുട്ടികളല്ലേ എന്ന ചോദ്യവും ഉര്‍ത്തുന്നുണ്ട്. ഓ അവര്‍ക്ക് സ്റ്റാറ്റസ് ഇല്ലല്ലോ അവര്‍ക്ക് മീഡിയ അറ്റെന്‍ഷന്‍ കിട്ടില്ലല്ലോ. ‘എനിക്ക് കൊറച്ചു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞാല്‍ ചാനലുകള്‍ വരും എന്താണ് വായീന്നു മൊഴിയുന്നത് കേള്‍ക്കാന്‍ വരും’. pr വര്‍ക്കണേല്‍ കോടികള്‍ ആസ്തിയുള്ള മനുഷ്യന്‍ നിങ്ങള്‍ക്കെതിരെ പറയനോ നിന്നില്ല ഒന്നും മിണ്ടണില്ല കോടതി കുറ്റ വിമുക്തനാക്കിയിട്ടും അയാള്‍ ഒന്നും മിണ്ടിയില്ല. കാരണം എന്താന്നറിയോ, കൊരക്കുന്ന പട്ടിയോട് ചിലചിട്ട് കാര്യമില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്.
അത്ര ധൈര്യമുണ്ടെല്‍ പ്രതാപചന്ദ്രന്‍ എന്ന പോലീസുകാരന്‍ ഒരു ഗര്‍ഭിണിയാ സ്ത്രീയേ അടിച്ചു. അവരെന്താ സ്ത്രീ അല്ലെ പ്രതികരിക്കാന്‍ വാക്കില്ലേ. ഒരു പോസ്റ്റ് ഇട്ടോ നിങ്ങള്‍ ‘അവള്‍ക്കൊപ്പം’ എന്ന്. ഇല്ല ചെയ്യില്ല, കാരണം നിങ്ങളൊക്കെ ഫേക്ക് ആണ്. ഒരു ബംഗാളിയെ അടിച്ചു കൊന്നു. കേരളത്തില്‍ എന്തെ മിണ്ടിയില്ല ഓ ബംഗാളിയല്ലേ. മനുഷ്യനെ മനസിലാക്ക് എന്നിട്ട് വര്‍ത്താനം പറയൂ. സത്യം പറയാം, നിങ്ങടെ ശബ്ദം പോലും സാധാരണക്കാരന് അരോചകമാണ്. കാരണം, തുടരും എന്ന പടത്തില്‍ ചേച്ചി ഡബ്ബ് ചെയ്തത് ഫ്രീ ആയിട്ടാണോ. അല്ലല്ലോ, കാശു വങ്ങിയില്ലേ. ആ ഡയറക്ടര്‍ ആണു തീരുമാനിക്കുന്നത്, നിങ്ങടെ ശബ്ദം വേണോ വേണ്ടയോ എന്നത്. ചേച്ചി ഇപ്പൊ കാണിക്കുന്ന ഈ ഷോ ഇല്ലേ അത് ഭയങ്കര ബോറാണ് പട്ടി ഷോ. ഇങ്ങനെയണ് സോഷ്ല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
CONTENT HIGH LIGHT: Will Bhagyalakshmi and Sathyabhama fight for survival and actor Dileep?; Kalamandalam Sathyabhama with a challenge and dubbing artist Bhagyalakshmi with angry expressions
















