ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തീവ്രതയേറ്റാൻ തെന്നിന്ത്യൻ ആക്ഷൻ താരം അരുൺ വിജയ് എത്തുന്നു. താരം ഇരട്ട വേഷത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘രെട്ട തല’ ക്രിസ്മസ് ദിനത്തിൽ ഡിസംബർ 25 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുകയാണ്.
സൂപ്പർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ ത്രില്ലർ ചിത്രത്തെ വരവേൽക്കാൻ കേരളത്തിലെ തിയേറ്ററുകൾ ആവേശത്തോടെ ഒരുങ്ങിക്കഴിഞ്ഞു.

’രെട്ട തല’യുടെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും ലഭിച്ച ഗംഭീര സ്വീകരണം ചിത്രത്തിന്റെ വിജയപ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും അരുൺ വിജയ്‌യുടെ തീവ്രമായ പ്രകടനത്തിലൂടെയും ക്രിസ്മസിന് പ്രേക്ഷകർക്ക് ഒരു വിസ്മയകരമായ കാഴ്ചാനുഭവമാണ് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നത്.
തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ എന്ന ഖ്യാതി നിലനിർത്തുന്ന പ്രകടനമാകും അരുൺ വിജയ്‌യുടേത്. ക്രിസ്തു തുരുകുമാരൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മികച്ച താരങ്ങളുടെ പ്രകടനത്തിനൊപ്പം സാങ്കേതികപരമായും ചിത്രം ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ബോബി ബാലചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടിജോ ടോമി (ഡി.ഒ.പി), ആൻ്റണി (എഡിറ്റർ), അരുൺശങ്കർ ദുരൈ (ആർട്ട്), പി.സി. സ്റ്റഡ്ൻസ് (ആക്ഷൻ) എന്നിവരാണ് പ്രധാന സാങ്കേതിക വിദഗ്ദ്ധർ. മണികണ്ഠൻ (പ്രൊഡക്ഷൻ കൺട്രോൾ), വി.ജെ. നെൽസൺ (കോ-ഡയറക്ടർ), എസ്.ആർ. ലോകനാഥൻ (പ്രോഡക്ഷൻ എക്സിക്യൂട്ടീവ്), കിരുതിഖ ശേഖർ (വസ്ത്രധാരണം), ബോബി ആൻ്റണി (കൊറിയോഗ്രാഫർ), മണിയൻ (സ്റ്റിൽസ്), ശ്രീജിത്ത് സാരംഗ് (ഡി ഐ), എച്ച് മോണീഷ് (വിഎഫ്എക്സ് സൂപ്പർവൈസർ), ടി. ഉദയകുമാർ (സൗണ്ട് ഡിസൈൻ & മിക്സ്) എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു. വിവേക, കാർത്തിക് നേത എന്നിവരാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോകുകയാണ്. പി.ആർ.ഒ. പി.ആർ. സുമേരനാണ്. പ്രാത്തൂൾ എൻ.ടി. പബ്ലിസിറ്റി ഡിസൈൻസും ഡോ. എം. മനോജ് സ്ട്രാറ്റജി മേധാവിയുമാണ്. ‘രെട്ട തല’ സ്ട്രൈറ്റ് ലൈൻ സിനിമാസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ് തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ക്രിസ്മസ് റിലീസുകളിൽ ഏറ്റവും വലിയ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണിത്.
















