Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വിവാഹിതനായ കാമുകനൊപ്പം ജീവിക്കാൻ വാശിപിടിച്ച വാർത്താ അവതാരക; ഒടുവിൽ കാമുകൻ കൊന്ന് കുഴിച്ചുമൂടി; ഹൈവേക്കടിയിൽ ഉറങ്ങിയ അഞ്ചു വർഷത്തെ കൊലപാതക രഹസ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 23, 2025, 01:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പോലീസുകാരെപ്പറ്റി പറയുമ്പോൾ, അവർ ജനങ്ങളുടെ കാവൽ മാലാഖമാരായിരിക്കണം എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ നിർഭാഗ്യവശാൽ, സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ഉദ്യോഗസ്ഥരെ കാണാൻ പലപ്പോഴും പ്രയാസമാണ്. അഴിമതിയും അനാസ്ഥയും കാരണം നീതി നിഷേധിക്കപ്പെട്ട് കണ്ണീരണിഞ്ഞ എത്രയോ കുടുംബങ്ങൾ നമുക്കിടയിലുണ്ട്.

അതുപോലെ തന്നെ നീതി ലഭിക്കില്ലെന്ന് കരുതി എല്ലാ പ്രതീക്ഷകളും അസ്തമിച്ച്, ഇരുട്ടിൽ കഴിയേണ്ടി വന്ന ആ കുടുംബത്തിന്റെ കഥയും അതുപോലെ അവസാനിക്കേണ്ടതായിരുന്നു.

​എന്നാൽ, ഛത്തീസ്ഗഡിലെ കോർബയിൽ നടന്ന ആ സംഭവം ഒരു തിരുത്തലായി മാറുകയായിരുന്നു. ആദ്യത്തെ പോലീസ് സംഘം നിസ്സാരമായി തള്ളിക്കളഞ്ഞ, കാമുകനൊപ്പം ഒളിച്ചോടിയ കഥയായി എഴുതിത്തള്ളിയ ഒരു ഫയൽ; നീതി തേടി ഒരുപാട് അലഞ്ഞിട്ടും ലഭിക്കാതെ, ഒടുവിൽ നീതി ലഭിക്കുമെന്ന് പോലും അറിയാതെ മരണത്തിന് കീഴടങ്ങണ്ടി വന്ന ഒരു പിതാവിന്റെ വേദനയുടെ ബാക്കിപത്രമായി നിലകൊണ്ടു.

ഈ ഇരുട്ടിലേക്കാണ് റോബിൻസൺ എന്ന ഐപിഎസ് ഓഫീസർ പ്രകാശമായി കടന്നുവന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങളോ, കേസ് അന്വേഷിക്കാനുള്ള പ്രേരണകളോ ഇല്ലാതെ, താൻ അണിഞ്ഞിരിക്കുന്ന കാക്കി വസ്ത്രത്തോട് 100% നീതി പുലർത്തിയ ഒരൊറ്റ മനുഷ്യൻ. ഒരു കുറ്റവാളി പോലും രക്ഷപ്പെടരുത് എന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടത്തിയ അന്വേഷണമാണ്, അഞ്ച് വർഷം മുൻപ് ഹൈവേയുടെ അടിയിൽ കുഴിച്ചുമൂടിയ സത്യത്തെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നത്.

വർഷം 2018, ഒക്ടോബർ 21. ഛത്തീസ്ഗഡിലെ കോർബ നഗരം. പ്രമുഖ ടിവി ചാനലിലെ വാർത്താ അവതാരകയായിരുന്ന ഇരുപത്തിയഞ്ചുകാരിയായ സൽമ സുൽത്താന. സാദാരണ ഒരു കുടുംബാദിൽ ജനിച്ച അവൾ തന്റെ ദൃഢനിച്ചയം കൊണ്ട് പഠിച്ചു വലിയ ഒരു ചാനലിലെ വാർത്ത അവതാരകയായി മാറി. എന്നത്തേയും പോലെ ജോലിക്കായി ഓഫീസിലേക്ക് പോകാൻ ബസ് കയറുമ്പോൾ, ഇനി താനൊരിക്കലും തിരിച്ചുവരില്ലെന്ന് അവളറിഞ്ഞിരുന്നില്ല.

തന്റെ മകൾ എന്നും പത്തുമണിയുടെ വാർത്തയിൽ വാർത്ത വായിക്കുന്നത് ആ മാതാപിതാക്കളും അഭിമാനത്തോടെ കാണുമായിരുന്നു. കൃത്യം പത്തുമണിയാകുമ്പോൾ എത്ര തിരക്കിലും അവർ മകളെ കാണാൻ ടിവിയുടെ മുമ്പിൽ എത്തുമായിരുന്നു. പതിവുപോലെ പത്തുമണിയുടെ വാർത്തയിൽ മകളുടെ മുഖം കാണാൻ കാത്തിരുന്ന മാതാപിതാക്കളുടെ മുന്നിൽ പക്ഷേ, സ്ക്രീനിൽ തെളിഞ്ഞത് അപരിചിതയായ മറ്റൊരു പെൺകുട്ടിയുടെ മുഖമായിരുന്നു.

തുടർന്നുള്ള ബുള്ളറ്റിനുകളിലും മകളെ കാണാതായതോടെ ആ വൃദ്ധദമ്പതികളുടെ നെഞ്ചിൽ ഭയം കനത്തു. ഭയം മൂലം മകളെ ഫോൺ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ്, ഓഫീസിൽ വിളിച്ചപ്പോൾ ഞെട്ടിക്കുന്ന മറുപടി: സൽമ അന്ന് ഓഫീസിൽ എത്തിയിട്ടേയില്ല!
​
​ഭയചകിതരായ മാതാപിതാക്കൾ ഉടൻ പോലീസിൽ പരാതി നൽകിയെങ്കിലും, പോലീസുകാർ കേസ് നിസ്സാരമായി തള്ളിക്കളഞ്ഞു. ‘കാമുകനൊപ്പം ഒളിച്ചോടിയതാകാം’ എന്ന നിഗമനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ മകളെ ജീവനുതുല്യം സ്നേഹിച്ച ആ പിതാവിന് മകളുടെ തിരോധാനത്തിന്റെ വേദന തളർത്തി.

ReadAlso:

മോദിയുടെ മോടി പിടിപ്പിക്കല്‍ ?: ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണത്തിന് ചെലവിട്ടത് 547.68 കോടി; രാജ്യത്ത് വീടില്ലാത്ത മനുഷ്യരെ നോക്കി പരിഹസിക്കുന്നോ ?

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മകളുടെ തിരിച്ചുവരവിനായി കാത്തിരിക്കാനാവാതെ അദ്ദേഹം ഒടുവിൽ മരണത്തിന് കീഴടങ്ങി. അങ്ങനെ അഞ്ച് വർഷം കടന്നുപോയി. നീതി നിഷേധിക്കപ്പെട്ട്, ഒരു ഫയലായി ആ കേസ് പോലീസ് സ്റ്റേഷനിലെ ‘തെളിയിക്കപ്പെടാത്ത കേസുകളുടെ’ അറയിൽ പൊടിപിടിച്ചു കിടന്നു. ആർക്കും കണ്ടെത്താനാവാത്ത ഒരു ഇരുട്ടിലേക്ക് സൽമയുടെ ഓർമ്മകൾ മാഞ്ഞുപോയെന്ന് എല്ലാവരും കരുതി.

​വർഷം 2023, മെയ് മാസം. സ്റ്റേഷനിൽ പുതിയതായി ചാർജെടുത്ത ഐപിഎസ് ഉദ്യോഗസ്ഥനായ റോബിൻസൺ എന്ന സത്യസന്ധനായ ഓഫീസറുടെ മുന്നിലേക്ക് ആ പഴയ ഫയൽ എത്തി. കേവലം തിരോധാനമായി എഴുതിത്തള്ളിയ ആ ഫയൽ തുറന്നപ്പോൾ, അതിലൊരു ദുരൂഹതയുടെ മണം ആ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു.

അന്വേഷണം പുനരാരംഭിച്ചു. സൽമയുടെ കോൾ റെക്കോർഡുകൾ അരിച്ചുപെറുക്കിയ പോലീസ്, മധു സാഹു എന്ന ജിം പരിശീലകനിലേക്ക് എത്തിച്ചേർന്നു. സൽമയുടെ മൊബൈൽ സ്വിച്ച് ഓഫ് ആയ അതേ നിമിഷം, അതേ ടവർ ലൊക്കേഷനിൽ മധു സാഹുവും ഉണ്ടായിരുന്നുവെന്ന നിർണ്ണായകമായ കണ്ടെത്തലോടെ പോലീസ് മധുവിനെ കസ്റ്റഡിയിലെടുത്തു.
​
​പോലീസിന്റെ ചോദ്യം ചെയ്യലിൽ മധു പതറി. ഒടുവിൽ, അഞ്ച് വർഷം മൂടിവെച്ച ആ കൊടുംക്രൂരതയുടെ സത്യം മറനീക്കി പുറത്തുവന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മധു, സൽമയുമായി പ്രണയത്തിലായിരുന്നു. സ്വന്തമായി ഒരു ജിം തുടങ്ങാനായി സൽമ തന്റെ സമ്പാദ്യമായ ഏഴു ലക്ഷം രൂപ വായ്പയെടുത്ത് മധുവിന് നൽകിയിരുന്നു.

എന്നാൽ, തന്നെ വിവാഹം കഴിക്കണമെന്ന് സൽമ നിർബന്ധം പിടിക്കുകയും, അല്ലെങ്കിൽ എല്ലാം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ മധു അവളെ ഒഴിവാക്കാൻ തീരുമാനിച്ചു. അന്ന് രാവിലെ ഓഫീസിലേക്ക് പോവുകയായിരുന്ന സൽമയെ, മധുവും രണ്ട് കൂട്ടുകാരും ചേർന്ന് കാറിൽ കയറ്റി. വഴക്കിനിടെ കാറിനുള്ളിൽ വെച്ച് ഒരു കയർ ഉപയോഗിച്ച് മധു അവളുടെ കഴുത്ത് ഞെരിച്ചു.

​കൊലപാതകത്തിനു ശേഷം, പിടഞ്ഞുതീർന്ന സൽമയുടെ മൃതദേഹവുമായി അവർ നേരെ പോയത് കോർബ-ദാരി റോഡിലെ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്കായിരുന്നു. റോഡ് പണിക്കായി മണ്ണുമാന്തിയിട്ടിരുന്ന ഒരു കുഴിയിൽ അവർ മൃതദേഹം ഇട്ടു, മുകളിലൂടെ മണ്ണും കല്ലും നിരത്തി. ദിവസങ്ങൾക്കുള്ളിൽ അവിടെ ടാറിംഗ് നടന്നു. സൽമയുടെ ശരീരം ഒരു നാലുവരി ഹൈവേയുടെ അടിയിൽ എന്നെന്നേക്കുമായി ഉറങ്ങി.

​ഈ ഞെട്ടിക്കുന്ന കുറ്റസമ്മതം കേട്ട് പോലീസ് പകച്ചു. അഞ്ച് വർഷം പഴക്കമുള്ള, ഇപ്പോൾ തിരക്കിട്ട ഹൈവേ ആയി മാറിയ ഒരിടത്ത് നിന്ന് എങ്ങനെ മൃതദേഹം കണ്ടെത്തും? റോബിൻസൺ ഐപിഎസ് അവിടെയാണ് തന്റെ ബുദ്ധി പ്രയോഗിച്ചത്. കോടതിയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം ‘തെർമൽ റഡാർ 3D സ്കാനിംഗ്’ എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചു.

ഹൈവേയുടെ പല ഭാഗങ്ങളിൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി. ഒടുവിൽ, ഒരിടത്ത് സ്കാനർ ബീപ് ശബ്ദം പുറപ്പെടുവിച്ചു! മണ്ണുമാന്തി യന്ത്രങ്ങൾ താഴ്ന്നു. പത്തടി താഴ്ചയിൽ, മണ്ണിനടിയിൽ നിന്ന് ഒരു അസ്ഥികൂടം തെളിഞ്ഞുവന്നു. കൂടെ സൽമയുടെ ബാഗും ചെരുപ്പും. ഡിഎൻഎ പരിശോധനയിൽ അത് സൽമ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

​കോൺക്രീറ്റിനും ടാറിനും അടിയിൽ സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ച മധു സാഹുവും കൂട്ടാളികളും ഒടുവിൽ നിയമത്തിന് മുന്നിൽ കുടുങ്ങി. നീതിക്കായി കാത്തുനിൽക്കാതെ സൽമയുടെ പിതാവ് യാത്രയായിരുന്നുവെങ്കിലും, അഞ്ച് വർഷങ്ങൾക്ക് ശേഷം, റോബിൻസൺ ഐപിഎസ് എന്ന സമർത്ഥനായ ഓഫീസറുടെ കഠിനാധ്വാനം കാരണം ആ ഹൈവേയുടെ അടിയിൽ നിന്ന് സൽമയുടെ ആത്മാവ് നീതി ഏറ്റുവാങ്ങി.

ഈ ഒരു സംഭവത്തിൽ പോലീസിന്റെ രണ്ട് മുഖങ്ങൾ നമ്മുക്ക് കാണാനാകും. ഒരാൾക്ക് ജോലി ചെയ്യാനുള്ള മടി, അത് ഒരു കുടുംബത്തെ അഞ്ച് വർഷം ഇരുട്ടിലാക്കി. മറ്റൊരാൾ, തന്റെ കടമ എന്താണെന്ന് മനസ്സിലാക്കി, ജനങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിച്ചു. ഒരു ഉദ്യോഗസ്ഥന്റെ ആത്മാർത്ഥമായ പരിശ്രമം ഒരു കുടുംബത്തിന് നീതിയുടെ വെളിച്ചം നൽകി. അതുകൊണ്ടുതന്നെ, ഇദ്ദേഹം ചെയ്തത് ഏതൊരു പോലീസുകാരനും മാതൃകയാക്കാവുന്ന, ശരിക്കും കൈയടി അർഹിക്കുന്ന ഒരു കാര്യമാകുന്നത്.

Tags: MurderCRIME NEWSANWESHANAM NEWSഛത്തീസ്ഗഡ്CHATTISGARDKORBAകോർബSALMA NEWS ANCHOR MURDER

Latest News

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കും; പ്രമേയം പാസാക്കി ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍

പൊലീസ് സ്റ്റേഷന് മുന്നിലെ ED ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; 6 പൊലീസുകാർക്കെതിരെ നടപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies