ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ 25-കാരൻ ചികിത്സ കിട്ടാതെ മരിച്ചു. ചെമ്പൂരിൽ നിന്ന് പൻവേലിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഹർഷ് പട്ടേൽ എന്ന യുവാവാണ് മരിച്ചത്.
റെയിൽവേ സ്റ്റേഷനിൽ ആംബുലൻസ് ഉണ്ടായിരുന്നിട്ടും ഡ്രൈവർ ഉച്ച ഭക്ഷണം കഴിക്കാൻ പോയതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
















