Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഏതു KSRTC ക്കാരനാടാ ഈ തന്തയില്ലാത്തരം കാട്ടിയത് ?: നെഞ്ചുവേദന വന്ന യാത്രക്കാരനെ വനപ്രദേശത്ത് ഇറക്കിവിട്ട നാറികള്‍; നാരായണന്റെ കൊലയ്ക്ക് ഉത്തരവാദികള്‍ക്കെതിരേ നരഹത്യക്ക് കേസെടുത്ത് അകത്തിടണം; video

കണ്ണില്‍ ചോരയില്ലാത്ത ഇവനെയൊക്കെ ജോലിയില്‍ നിന്നും പിരിച്ചു വിടണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 25, 2025, 01:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നെഞ്ചുവേദന സഹിക്കാനാവാതെ സഹായം ചോദിച്ച യാത്രക്കാരനെ വനപ്രദേശത്ത് ഇറക്കി മരണത്തിന് വിട്ടുകൊടുത്ത ഡ്രൈവറെയും കണ്ടക്ടറെയും പിരിച്ചു വിടാന്‍ KSRTC മാനേജ്‌മെന്റിന് തണ്ടെല്ലുറപ്പുണ്ടോ ?. ഇതൊരു വെല്ലുവിളിയായി തന്നെ കണ്ടോളൂ. ഒരു ജീവനെ കാട്ടില്‍ ഉപേക്ഷിച്ചു പോകാന്‍ മാത്രം പിശാചിന്റെ സന്തകികളെ തീറ്റിപ്പോറ്റുന്ന KSRTC യോടുള്ള വെല്ലുവിളി. ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളെയും സഹിഷ്ണുതയയോടെ കാണുമ്പോഴും ചില പുഴുക്കുത്തുകള്‍ ഹൃദയവേദന ഉണ്ടാക്കുന്നുണ്ട്. അത്തരക്കാര്‍ KSRTCയിലെ എല്ലാ നല്ല ജീവനക്കാര്‍ക്കും അപവാദവും അപമാനവുമാണ്.

ബസിനുള്ളില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായി ജീവന്‍മരണ പോരാട്ടം നടത്തിയവരെ ആശുപത്രിയിലെത്തിച്ച് മാതൃകയായ എത്രയോ ജീവനക്കാരുടെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതുപോലെ തന്നെയാണ് യാത്രക്കാരനെ മരണത്തിലേക്ക് വലിച്ചെറിഞ്ഞു പോയവരുടെയും വാര്‍ത്തകള്‍ ജനം അറിയണം. കഴിഞ്ഞ ദിവസം KSRTC വകുപ്പു മന്ത്രിയുടെ നാട്ടിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് പുനലൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും അച്ചന്‍കോവിലേക്ക് പോയ KSRTC ബസ്സില്‍ പുനലൂരില്‍ നിന്നും കയറിയ കടമ്പുപാറ സ്വദേശി നാരായണന്‍ എന്നയാളാണ് അതി ദാരുണമായി മരണപ്പെട്ടത്. KSRTC ജീവനക്കാരുടെ കടുത്ത അനാസ്ഥയും അവഗണയും മൂലമാണ് ഈ മരണം സംഭവിച്ചത്. അതുകൊണ്ടു തന്നെ ഇതിനെ മനപ്പൂര്‍വ്വമായ നരഹത്യ എന്നു പറയണം.

ബസില്‍ വെച്ച് നാരായണന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഇത് അദ്ദേഹം KSRTC ജീവനക്കാരോട് പറയുകയും ചെയ്തു. എന്നാല്‍ KSRTC ജീവനക്കാര്‍ വണ്ടിനിര്‍ത്തി വനത്തിന് നടുവില്‍ കോട്ടക്കയം എന്ന സ്ഥലത്ത് ഇറക്കി വിടുകയാണ് ചെയ്തത്. തുടര്‍ന്ന് ബസ് വിട്ടു പോവുകയും ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട നാരായണന്‍ റോഡ് അരികില്‍ കിടക്കുകയും ചെയ്തു. വനപ്രദേശമായതിനാല്‍ ആരും തിരിഞ്ഞു നോക്കാന്‍ പോലുമുണ്ടായില്ല. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സര്‍വ്വേയ്ക്കു പോയ ഫോറസ്റ്റുകാര്‍ അതുവഴി വന്നു. വേദനകൊണ്ടു പുളഞ്ഞു കിടന്ന നാരായണനോട് എന്തുപറ്റിയെന്നു ചോദിച്ച ഫോറസ്റ്റുകാരോട് വേദന സഹിച്ച് കാര്യം പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നാരായണനെ ജീപ്പിലേക്ക് കിടത്തി.

എന്നാല്‍, നാരായണ്‍ ജീപ്പിനുള്ളില്‍ കിടന്ന് മരിച്ചതായിട്ട് അവര്‍ക്ക് തോന്നുകയും ചെയ്തു. അങ്ങനെ ഫോറസ്റ്റ് ജീപ്പ് തൊടികണ്ടത്തു നിര്‍ത്തിയിട്ടു. അപ്പോഴാണ് മുന്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ എസ്.ഇ സഞ്ജയ് ഖാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ ആ വഴി വന്നത്. അവര്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. അരമണിക്കൂറിനകം ആംബുലന്‍സ് വന്നു അദ്ദേഹത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പട്ടികജാതിക്കാരനായ നാരായണന്‍ എന്ന മനുഷ്യന്റെ മരണത്തിന് കാരണം KSRTC പുനലൂര്‍ ജീവനക്കാരുടെ അനാസ്ഥയാണെന്നും അവര്‍ക്കെതിരെ നര ഹത്യക്ക് കേസെടുക്കണമെന്നും കൊല്ലം മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എസ്.ഇ സഞ്ജയ് ഖാന്‍ ആവശ്യപ്പെട്ടു.

സ്ഥലത്ത് പ്രദേശവാസികള്‍ക്കൊപ്പം തെന്മല ഗ്രാമപഞ്ചായത്ത് അംഗം മായാ തങ്കപ്പന്‍, മുന്‍ പഞ്ചായത്തംഗം സി. ചെല്ലപ്പന്‍, ചിറ്റാലങ്കോട് മോഹനന്‍, ആര്‍ ശിവകുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട നാരായണനെ കാടിനു നടുവില്‍ വഴിയില്‍ ഇറക്കി വിട്ട് മരണത്തിലേക്ക് തള്ളിവിട്ട KSRTC ജീവനക്കാര്‍ക്കെതിരെ നര ഹത്യക്ക് കേസെടുക്കണം എന്നു മാത്രമല്ല, അഴരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും വേണം. ബസില്‍ കയറിയ ഒരു യാത്രക്കാരനെ മരണത്തിന്റെ വായിലേക്ക് എറിഞ്ഞു കൊടുത്ത നരാധമന്‍മാരാണ് അവര്‍. KSRTC ജീവനക്കാരുടെ തികഞ്ഞ അനാസ്ഥയാണ് ഈ മരണത്തിന് (കൊലപാതകത്തിന്) കാരണമെന്നതില്‍ തര്‍ക്കമില്ല. ആരായാലും ശിക്ഷിക്കപ്പെടണം.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

പാര്‍ട്ടി നോക്കിയോ, യൂണിയന്‍ നോക്കിയോ, പിടിപാടുകള്‍ നോക്കിയോ അവരെ രക്ഷിക്കാന്‍ നിന്നാല്‍, യാത്രക്കാര്‍ KSRTC ഉപേക്ഷിച്ചു പോകും. ജീവന് പുല്ലുവില കല്പിക്കുന്ന KSRTCയില്‍ വിശ്വസിച്ച് കയറാന്‍ പോലും യാത്രക്കാര്‍ തയ്യാറാകില്ല. അതേസമയം, മരണം നടന്നതിനെ തുടര്‍ന്ന് അതുവഴി വന്ന മറ്റൊരു KSRTC ബസ് തടഞ്ഞ് നാട്ടുകാര്‍ മരണ വിവരം ചോദിച്ചപ്പോള്‍ ആ ബസില്‍ യാത്ര ചെയ്ത ആളല്ല നാരായണനെന്ന് ഡ്രൈവര്‍ പറയുന്നുണ്ട്. വീഡിയോയില്‍ കാണിച്ചിരിക്കുന്നത്, മറ്റൊരു ബസാണ്. കൊലക്കുറ്റം ആരോപിക്കപ്പെടുന്ന ബസ്സോ ജീവനക്കാരോ അല്ല. ഈ വീഡിയോ ഇടുന്നത്, ആ വിഷയത്തെ കുറിച്ച് നാട്ടുകാര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്.

വകുപ്പു മന്ത്രിയുടെ നാട്ടില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ നടപടി എത്രയും വേഗത്തില്‍ എടുക്കുമെന്നു തന്നെയാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും വിശ്വാസം. അന്വേഷണം നടത്തുകയോ, സത്യം അറിയുകയോ ചെയ്യാം. പക്ഷെ, ഒരു ജീവന്‍ പൊലിഞ്ഞതിനു ശേഷം ചെയ്യുന്ന ഉദകക്രീയയാണ് അതെന്ന പൂര്‍ണ്ണ ബോധ്യത്തോടെ വേണം. ഉചിതമായ ശിക്ഷാ നടപടികളാണ് എടുക്കേണ്ടത്. KSRTCയില്‍ മനുഷ്യരെ മനസ്സിലാക്കുന്ന, മനുഷ്യത്വമുള്ള മനുഷ്യരെ ജോലിക്ക് എടുക്കണം. അല്ലാതെ മനുഷ്യ മൃഗങ്ങളെ എടുക്കരുത്.

CONTENT HIGH LIGHTS; Which KSRTC driver showed this recklessness?: The miscreants who dropped a passenger with chest pain in a forest area; A case of murder should be filed against those responsible for the murder of Narayanan and he should be arrested.

Tags: ANWESHANAM NEWSKSRTC MD PRAMOJ SANKARachankovilPUNALOOR DEPONARAYANANKSRTC UNINEXCLUSIVE NEWSഏതു KSRTC ക്കാരനാടാ ഈ തന്തയില്ലാത്തരം കാട്ടിയത് ?KSRTCനെഞ്ചുവേദന വന്ന യാത്രക്കാരനെ വനപ്രദേശത്ത് ഇറക്കിവിട്ട നാറികള്‍KSRTC DRIVERനാരായണന്റെ കൊലയ്ക്ക് ഉത്തരവാദികള്‍ക്കെതിരേ നരഹത്യക്ക് കേസെടുത്ത് അകത്തിടണംKSRTC MINISTER GANESH KUMARകണ്ണില്‍ ചോരയില്ലാത്ത ഇവനെയൊക്കെ ജോലിയില്‍ നിന്നും പിരിച്ചു വിടണം

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies